Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരവും യാത്രാക്കൂലിയും കൂടുതൽ; യാത്രപ്പടിയായി വാങ്ങുന്നതിൽ 90 ശതമാനവും നൽകുന്നത് വിമാന ടിക്കറ്റിനായി; വ്യക്തിപരമായ നേട്ടത്തിന് യാത്രാബത്ത എഴുതിയെടുക്കുന്നുവെന്ന പ്രചരണം അപകീർത്തികരം; ടൈംസ് നൗ ചാനലിനെതിരെ അവകാശ ലംഘനത്തിന് നടപടി എടുക്കണം: സ്പീക്കർക്ക് പരാതി നൽകി കേരളാ എംപിമാർ

കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരവും യാത്രാക്കൂലിയും കൂടുതൽ; യാത്രപ്പടിയായി വാങ്ങുന്നതിൽ 90 ശതമാനവും നൽകുന്നത് വിമാന ടിക്കറ്റിനായി; വ്യക്തിപരമായ നേട്ടത്തിന് യാത്രാബത്ത എഴുതിയെടുക്കുന്നുവെന്ന പ്രചരണം അപകീർത്തികരം; ടൈംസ് നൗ ചാനലിനെതിരെ അവകാശ ലംഘനത്തിന് നടപടി എടുക്കണം:  സ്പീക്കർക്ക് പരാതി നൽകി കേരളാ എംപിമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യാത്രാപ്പടി ഇനത്തിൽ വൻ തുക എഴുതിയെടുത്തുവെന്ന ടൈംസ് നൗ വാർത്തയ്‌ക്കെതിരെ സ്പീക്കർക്ക് കേരളത്തിൽ നിന്നുള്ള എംപിമാരുടെ സംയുക്ത പരാതി. കെ സി വേണുഗോപാലും എംബി രാജേഷും പികെ ശ്രീമതിയും എ സമ്പത്തുമാണ് സ്പീക്കർക്ക് കത്ത് അയച്ചത്. തെറ്റായ പ്രചരണം നടത്തുന്ന ടൈംസ് നൗവിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്നും സ്പീക്കറോട് എംപിമാർ ആവശ്യപ്പെടുന്നു. വലിയ തുക യാത്രാ ഇനത്തിൽ എഴുതി എടുക്കുന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് ടൈംസ് നൗവിന്റെ വിലയിരുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. ഈ സാഹചര്യത്തിലാണ് എംപിമാർ പരാതിയുമായി സ്പീക്കറെ സമീപിക്കുന്നത്. ടൈംസ് നൗ ചാനലിന്റെ വാർത്ത നൽകൽ പാർമെന്റിനെ അവഹേളിക്കലാണെന്നാണ് കേരളാ എംപിമാരുടെ പക്ഷം.

ഡൽഹിയും കേരളവും തമ്മിലുള്ള ദൂരക്കൂടുതലെന്ന സത്യം തിരിച്ചറിയണമെന്നാണ് കേരളാ എംപിമാരുടെ നിലപാട്. കേരളാ-ഡൽഹി സെക്ടറിൽ യാത്രക്കൂലിയും കൂടുതലാണ്. അതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള എംപിമാർക്ക് ഉയർന്ന റ്റിഎയും ഡിഎയും വാങ്ങേണ്ടി വരുന്നത്. ഇത് പുതിയ പ്രതിഭാസമല്ല. ഇങ്ങനെ കിട്ടുന്ന തുകയിൽ 90 ശതമാനവും വിമാന ടിക്കറ്റിനായാണ് ചെലവാക്കുന്നത്. ട്രാവൽ ഏജൻസിക്ക് നേരിട്ടാണ് പണം നൽകുന്നത്. എന്നിട്ടും വ്യക്തിപരമായ നേട്ടത്തിന് റ്റിഎ, ഡിഎ തുക എടുക്കുന്നുവെന്ന തരത്തിലാണ് ടൈംസ് നൗവും വാർത്താ പോർട്ടലുകളും പ്രചരണം നടത്തുന്നത്. സത്യമിതായിരിക്കെ വലിയ കുറ്റം ചെയ്തുവെന്ന തരത്തിലാണ് വാർത്ത നൽകൽ.

പാർലമെന്റ് അംഗമെന്ന തരത്തിലാണ് റ്റിഎയും ഡിഎയും പറ്റുന്നത്. പാർലമെന്ററീ കമ്മറ്റികളുടെ യോഗത്തിൽ കൃത്യമായി പങ്കെടുക്കാറും ഉത്തരവാദിത്തം നിറവേറ്റാറുമുണ്ട്. ഇത്തരം തെറ്റായ വർത്തകൾ തങ്ങളുടെ ഉത്തരവാദിത്തം ഭാവിയിൽ നിറവേറ്റുന്നതിന് പോലും പ്രശ്‌നങ്ങളുണ്ടാക്കും. എംപിമാർ കൊള്ളയടിക്കുന്നുവെന്ന തരത്തിലെ പ്രചരണം പാർലമെന്റിനെ തന്നെ മോശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളിൽ നിന്ന് തങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നാണ് സ്പീക്കറോട് എംപിമാരുടെ ആവശ്യം. ലോക്‌സഭാ സെക്രട്ടറിയേറ്റ് അടിയന്തരമായി ഇടപെട്ട് വാർത്തയിലെ സത്യം മറനീക്കി കൊണ്ടുവരും. ഇതിനൊപ്പം ചാനലിനെതിരെ നടപടിയെടുക്കണമെന്നും എംപിമാർ സ്പീക്കർ സുമിത്രാ മഹാജനോട് ആവശ്യപ്പെടുന്നു.

ലോക്സഭയിൽ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരിൽ അഞ്ച് പേരാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടത്. 2016 മെയ് മാസം മുതതൽ 2017 ഏപ്രിൽ വരെയുള്ള കണക്കാണ് പുറത്തുവന്നത്. കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള ലോക്സഭാ എംപിമാരിൽ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയത് ആറ്റിങ്ങൽ എംപി എ സമ്പത്താണ്. 38,19,300 രൂപയാണ് ഈ സി.പി.എം എംപി ഈ ഇനത്തിൽ എഴുതി എടുത്തത്. തൊട്ടു പിന്നാലെ ഇക്കാര്യത്തിൽ പിന്നിലുള്ളത് കണ്ണൂരിൽ നിന്നുള്ള ലോക്സഭാംഗം പി കെ ശ്രീമതിയാണ്. 32,58,739 രൂപയാണ് സി.പി.എം എംപി എഴുതി എടുത്തത്. മറ്റൊരു സി.പി.എം എംപി എം ബി രാജേഷ് 30,27,268 രൂപയാണ് പോക്കറ്റിലാക്കിയത്.

ഇക്കാര്യത്തിൽ കോൺഗ്രസ് എംപിമാരും ഒട്ടും പിന്നിലല്ല. ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗം കെ സി വേണുഗോപാൽ 32,12,771 രൂപ എഴുതിയെടുത്തപ്പോൾ മുൻ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസ് 31,34,607 രൂപയും പോക്കറ്റിലാക്കി. അതേസമയം ലോക്സഭാ എംപിമാരുടെ പട്ടികയിൽ ഏറ്റവും അധികം പണം എഴുതി എടുത്തത് തമിഴ്‌നാട്ടിൽ നിന്നുള്ള എഐഎഡിഎംകെ പ്രതിനിധിയാണ്. 57 ലക്ഷം രൂപയാണ് ജയലളിതയുടെ പാർട്ടി എംപി കെ ഗോപാൽ യാത്രാപ്പടിയായും അലവൻസായും എഴുതിയെടുത്തത്. എഐഎഡിഎംകെയുടെ തന്നെ അംഗം പി കുമാറാണ് രണ്ടാം സ്ഥാനത്ത് 44 ലക്ഷം രൂപയാണ് അദ്ദേഹം ഖജനാവിൽ നിന്നും യാത്രാപ്പടിയുടെ പേരിൽ എഴുതി എടുത്തത്. ആന്മാൻ നിക്കോബാർ ഐലന്റിൽ നിന്നുള്ള എംപി ബിഷ്ണു പഡ റേ 41 ലക്ഷവും യാത്രാപ്പടിയായി എഴുതിയെടുത്തു.

രാജ്യസഭയിൽ നിന്നുള്ള കണക്കുകൾ എടുത്താലും കേരള എംപിമാർപിന്നിലല്ല. ഇവിടെയും കേരളത്തിൽ നിന്നുള്ള രണ്ട് അംഗങ്ങൾ തന്നെയാണ് യാത്രാപ്പടി വാങ്ങിയതിൽ മുന്നിലുള്ളത്. ആദ്യ പത്തിൽ ഇടം പിടിച്ചവരിൽ സിപിമ്മിലെ ഇ നാരായണൻ 58,24,502 രൂപ യാത്രാപ്പടി ഇനത്തിൽ വാങ്ങിയപ്പോൾ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായ ജോയ് എബ്രഹാം 47,03,278 രൂപയാണ് ഈ ഇനത്തിൽ എഴുതിയെടുത്തത്. രാജ്യസഭാ എംപിമാരുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് ആഡംബര ജീവിതത്തിന്റെ പേരിൽ സി.പി.എം നടപടി കൈക്കൊണ്ട സി.പി.എം നേതാവ് ഋതബ്രതാ ബാനർജിയാണ്. അദ്ദേഹത്തിന്റെ ടി എ 69 ലക്ഷം രൂപയാണെന്നതും ശ്രദ്ധേയമാണ്.

ലോക്സഭാ സമ്മേളനങ്ങൾ നേരത്തെ തന്നെ നിശ്ചയിക്കുന്നതാണ്. അതുകൊണ്ട് വിമാന ടിക്കറ്റുകൾ മുൻകൂട്ടി തന്നെ എടുക്കാവുന്നതാണ്. എന്നാൽ, ഇതിന് നിൽക്കാതെ ഉയർന്ന നിരക്കിൽ ടിക്കറ്റുകൾ എടുക്കുന്നതും മറ്റുമാണ് ഖജനാവിന് അധികഭാരം വരുത്തുന്നതെന്നാണ് ചർച്ചയിൽ ഉയർന്ന പൊതു അഭിപ്രായം. അതേസമയം കേരളത്തിലെ എംപിമാർ അവരുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന രീതി കൊണ്ടാണ് ഇത്രയേറെ പണം ചെലവാകുന്നതെന്ന വാദവും ഉയരുന്നുണ്ട്. മറ്റ് എംപിമാരിൽ നിന്നും വ്യത്യസ്തമായി കേരള എംപിമാരുടെ പ്രവർത്തനം മണ്ഡലങ്ങളിൽ ഒരു പഞ്ചായത്ത് മെമ്പർമാരെ പോലെ തന്നെയാണ്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അവർ ഇടപെടുകയും ചെയ്യുന്നു.

അതുകൊണ്ടാണ് ഈ ചിലവെന്നുമാണ് ഇവരുടെ വാദം. രണ്ട് സഭകളിലുമായി എംപിമാർക്ക് യാത്രാപ്പടി എന്ന നിലയിൽ 95 കോടിയിലേറെ രൂപ ചിലവഴിക്കേണ്ടി വന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ.

സ്പീക്കർക്ക് നൽകിയ കത്തിന്റെ പൂർണ്ണ രൂപം

New Delhi
​​​​​​​​​08-09-2017

To
​Smt.Sumithra Mahajan
​Hon’ble Speaker
​Lok Sabha

Respected Sumithra Mahajanji
We the undersigned MPs would like to invite your good self’s kind attention to absolutely misleading and defamatory news published in ‘Times Now’ channel and subsequently carried by some online news portals against us. The story which the channel claims to be on the basis of an RTI reply alleges that we have caused huge losses to the national exchequer in terms of TA and DA. In the debate based on this story, many Panelists and the anchor have stated distorted facts about MPs flying in business class.

(Please see the link of the debate.http://www.timesnownews.com/…/their-%E2%80%98seva%E2%…/87165).

The story conceals the fact that our claims of TA and DA are in accordance with the provisions of Salary and Allowances and Pensions of Members of Parliament Act passed by the Parliament. It is a fact that due to longest distance from Delhi and comparatively higher fares in the Delhi-Kerala sector, MPs from Kerala will have higher TA and DA. This is not at all a new phenomenon. It is also to be noted that around 90% of the total amount we claim as TA and DA goes to the make the payment for flight tickets. The fare of air tickets used by us are directly paid to travel agencies against the allegation made by the channel and news portal that we are using the same for our personal benefits.

​Your good self is aware that the one fourth DA is only applicable to limited journeys and not to all journeys by MPs. The distorted story creates an impression that we have committed some grave irregularity in claiming our TA and DA and we made undue financial gains.

​The TA & DA availed by us as MPs are in pursuit of our official Parliamentary duties. We have been regularly attending Parliamentary Committees and performing our duties according to the best of our abilities. This misleading and defamatory story leveling false allegations against us will cause serious difficulties in properly discharging our Parliamentary duties in the future.

​Moreover portraying the MPs as ers have caused irreparable damage not only to us individually but such scathing attacks will tarnish the image of the Parliament itself. Hence, as the custodian of our rights we seek your good self’s protection against such targeted defamatory campaign. We also request your good self’s urgent intervention to make a clarification from the Lok Sabha Secretariat in order to remove the clouds of suspicion created among the public due to this baseless allegation. It is also a breach of privilege in the sense that the said channel has deliberately given bogus and incorrect information to the public about emoluments of MPs.
​We expect an appropriate action at the earliest.

Thanking you
​​​Yours truly

KC Venugopal M.P(Alapuzha LSC) (Sd/-)
M.B.Rajesh.M.P(Palakkad LSC) (Sd/-)​​​
P.K.Sreemathi.M.P(Kannur LSC) (Sd/-)​​Prof.K.V.Thomas.M.P(Ernakulam LSC)(Sd/-)
Dr.A.Sampath.M.P(Attingal LSC)(Sd/-)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP