Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്ലട ട്രാവൽസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഏജൻസികൾക്ക് നോട്ടീസ്; 23 ബസുകൾക്കെതിരെ നടപടിയെടുത്തു; ഒരാഴ്ചയ്ക്കകം ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷണർ; പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 രൂപ പിഴ ചുമത്തി; ഓപ്പറേഷൻ നൈറ്റ് റൈഡിൽ നടപടി ശക്തമാക്കി; കായംകുളത്ത് കല്ലട ബസ് വഴിയിൽ തടഞ്ഞ് എഐവൈഎഫ് പ്രവർത്തകർ

കല്ലട ട്രാവൽസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഏജൻസികൾക്ക് നോട്ടീസ്; 23 ബസുകൾക്കെതിരെ നടപടിയെടുത്തു; ഒരാഴ്ചയ്ക്കകം ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷണർ; പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 രൂപ പിഴ ചുമത്തി; ഓപ്പറേഷൻ നൈറ്റ് റൈഡിൽ നടപടി ശക്തമാക്കി; കായംകുളത്ത് കല്ലട ബസ് വഴിയിൽ തടഞ്ഞ് എഐവൈഎഫ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യാത്രക്കാരെ മർദ്ദിച്ച കല്ലട ട്രാവൽസിനെതിരായ പ്രതിഷേധം ശക്തമായതോടെ നടപടികളുമായി മോട്ടോർ വാഹന വകുപ്പ് നടന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഏജൻസികൾക്ക് നോട്ടീസ് നൽകി കൊണ്ടാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ രംഗത്തുവന്നു. 23 ബസുകൾക്കെതിരെയാണ് നടപടി എടുത്തത്. ഓപ്പറേഷൻ നൈറ്റ് റൈഡിന്റെ ഭാഗമായാണ് നടപടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് സെന്ററുകൾ ഒരാഴ്ചയ്ക്കകം ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷണർ നിർദേശിച്ചു.

പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. കല്ലടയുടെ 6 വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്ന. അമിത നിരക്ക് ഈടാക്കൽ, സാധനങ്ങൾ കടത്തൽ എന്നിവയും പിഴയിൽ ഉൾപ്പെടുന്നു. കോഴിക്കോട് പാളയം മുഹമ്മദാലി റോഡിലുള്ള ഓഫീസിൽ മോട്ടോർ വാഹന വകുപ്പ് റെയ്ഡ് നടത്തി. അതിനിടെ കായംകുളത്ത് കല്ലടയുടെ ബസ് തടഞ്ഞു. എഐവൈഎഫ് പ്രവർത്തകരാണ് ബസ്സ് തടഞ്ഞത്. കഴിഞ്ഞ ദിവസം യാത്രക്കാരെ കല്ലട ബസ്സ് ജീവനക്കാർ മർദ്ദിച്ചതിനെതിരെയാണ് പ്രതിഷേധം. 15 മിനുട്ടോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നിൽ കുത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗുലുരുവിലേക്ക് പുറപ്പെട്ട ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

ജീവനക്കാരുടെ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നൽകി എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാർ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയിൽ വച്ച് കല്ലട ജീവനക്കാർ ആക്രമിക്കുകയുമായിരുന്നു. കരിങ്കല്ല് കൊണ്ട് തലക്കടിയേറ്റ അജയഘോഷ് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേർ തമിഴ്‌നാട്ടിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

അതിനിടെ അർധരാത്രി നടുറോഡിൽ കേടായ സ്വകാര്യ ബസിനു പകരം സംവിധാനമൊരുക്കാൻ ആവശ്യപ്പെട്ട യുവാക്കളെ ജീവനക്കാർ ബസിനുള്ളിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ സുരേഷ് കല്ലട നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്ന പരാതിയിലാണ് നടപടി. മെയ്‌ 29ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ ഹാജരാകണം. ആരോപണങ്ങൾ ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

അതേസമയം, അന്തർസംസ്ഥാന ബസിലെ ഗുണ്ടായിസത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ആക്രമണത്തിന് ഇരയായ യുവാക്കൾ മൊഴി നൽകി. പൊലീസ് അറസ്റ്റുചെയ്ത സുരേഷ് കല്ലട കമ്പനിയുടെ ഏഴു ജീവനക്കാർ മാത്രമല്ല പ്രതികൾ. പതിനഞ്ചോളംപേർ സംഘത്തിൽ ഉണ്ടായിരുന്നതായി തമിഴ്‌നാട്ടിൽ ചികിൽസയിൽ കഴിയുന്ന യുവാക്കൾ പറഞ്ഞു.

ഞായർ പുലർച്ചെ നാലുമണിയോടെ വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നിൽ നിർത്തിയ ബസിലേക്ക് കടന്നുകയറിയ ജീവനക്കാരുടെ ആദ്യസംഘത്തിൽ അഞ്ചു പേരാണുള്ളത്. യാത്രക്കാരായ എം.സച്ചിൻ, മുഹമ്മദ് അഷ്‌കർ എന്നിവരെ മർദ്ദിക്കുന്ന ഈ സംഘത്തിൽ അഞ്ചുപേരുണ്ട്. ഇതേ സമയത്ത് ബസിന്റെ മുൻഭാഗത്ത് അജയഘോഷ് എന്നയാളെ മറ്റൊരു സംഘം കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനൊടുവിൽ ഈ രണ്ടു സംഘങ്ങളും ചേർന്ന് മൂന്നുപേരെ വലിച്ചിഴച്ച് പുറത്തേക്ക് ഇടുമ്പോൾ ഇക്കൂട്ടത്തിലൊന്നും പെടാത്ത മറ്റു ചിലർ കൂടി അവിടെയുണ്ട്. അപ്പോൾ സമയം പുലർച്ചെ നാലുപിന്നിട്ടതേയുള്ളു. അഞ്ചുമണിക്ക് പൊലീസ് എത്തുന്നത് വരെ മർദനം തുടർന്നു. വൈറ്റില ജംഗ്ഷനിൽ റോഡിൽ ഓടിച്ചിട്ട് അടിച്ചു. വീണപ്പോൾ നെഞ്ചിൽ കയറിയിരുന്ന് ഇടിച്ചു, സച്ചിൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP