Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

രണ്ടാം വരവിൽ ആഗ്രയിലും ജയ്‌പ്പൂരിലും സമൂഹവ്യാപനത്തിന്റെ ലക്ഷണം കണ്ടതോടെ ഏതുവിധേനയും തടയാൻ നീക്കം; 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുന്നത് അപ്രായോഗികമെന്ന് തിരിച്ചറിഞ്ഞ് തന്ത്രമൊരുക്കൽ; രോഗബാധിതന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ഫോക്കൽ സോണിലും 5 കിലോമീറ്റർ ചുറ്റളവിലുള്ള ബഫർ സോണിലും പരിശോധന; കേരളാ മോഡൽ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ വകുപ്പും: കൊറോണയെ നേരിടാൻ ഇന്ത്യയിൽ നടക്കുന്നതിതെല്ലാം

രണ്ടാം വരവിൽ ആഗ്രയിലും ജയ്‌പ്പൂരിലും സമൂഹവ്യാപനത്തിന്റെ ലക്ഷണം കണ്ടതോടെ ഏതുവിധേനയും തടയാൻ നീക്കം; 130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുന്നത് അപ്രായോഗികമെന്ന് തിരിച്ചറിഞ്ഞ് തന്ത്രമൊരുക്കൽ; രോഗബാധിതന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ഫോക്കൽ സോണിലും 5 കിലോമീറ്റർ ചുറ്റളവിലുള്ള ബഫർ സോണിലും പരിശോധന; കേരളാ മോഡൽ സ്വീകരിച്ച് കേന്ദ്ര ആരോഗ്യ വകുപ്പും: കൊറോണയെ നേരിടാൻ ഇന്ത്യയിൽ നടക്കുന്നതിതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാർച്ച് 2 ന് ഡൽഹിയിലും ഹൈദരാബാദിലും കൊറോണയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെയാണ് രാജ്യം കോവിഡിന്റെ രണ്ടാം ഘട്ടത്തിലേക്ക് നടന്നുകയറിയ കാര്യം അറിയുന്നത്. അതുവരെ സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണങ്ങളൊന്നും ഇന്ത്യയിൽ കണ്ടിരുന്നില്ലെങ്കിലും അത് തടയുവാനുള്ള മുന്നൊരുക്കങ്ങളുമായി സർക്കാർ മുന്നോട്ടു പോയിരുന്നു. ആഗ്രാ, ജയ്‌പ്പൂർ, ഡൽഹി, ഭിൽവാര, പൂണെ എന്നിവിടങ്ങളിലേക്ക് നാഷണൽ സെന്റർ ഫൊർ ഡിസീസ് കൺട്രോളിന്റെ ടീമുകളെ അയച്ചിരുന്നു.

വിദേശത്തുനിന്നും രോഗബാധയുമായി എത്തുന്ന ഒരാളിൽ നിന്നും സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കോ രോഗം പടരുന്നതിനെയാണ് സാമൂഹ്യവ്യാപനം എന്നു പറയുന്നത്. ആഗ്രാ, ജയ്‌പ്പൂർ,ഭിൽവാര (രാജസ്ഥാൻ) എന്നിവിടങ്ങളിൽ നിന്നാണ് ആദ്യത്തെ സാമൂഹ്യവ്യാപന വാർത്തകൾ എത്തുന്നത്.എന്നാൽ ഇവിടെ രോഗബാധിതർക്ക് രോഗം ബാധിച്ച വഴിയും, അതിന്റെ സ്രോതസ്സും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരേയും കണ്ടുപിടിക്കാനായത് സാമൂഹ്യ വ്യാപനം കൂടുതലാകാതെ തടയുവാൻ സഹായിച്ചു എന്ന്, കൊറോണ ബാധയെ തടയുവാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മുതിർന്ന ശാസ്ത്രജ്ഞൻ പറഞ്ഞു.

സാമൂഹ്യ വ്യാപനം ഏറെയുള്ള മഹാരാഷ്ട്രയിലും കേരളത്തിലും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ശാസ്ത്രജ്ഞൻ പറഞ്ഞു. ഈ വ്യാപനങ്ങളിൽ മിക്കതും ഉണ്ടായിട്ടുള്ളത് യാത്രയുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ഭൂവിഭാഗത്തിന്റെയും അടിസ്ഥാനത്തിൽ ഓരോ മൈക്രോപ്ലാനുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപീകരിച്ചിട്ടുള്ളത്. അതിനനുസരിച്ച്, രോഗ ബാധസ്ഥിരീകരിച്ച സ്ഥലത്തിനു ചുറ്റുമായും ഫോക്കൽ സോണും ബഫർ സോണും നിശ്ചയിക്കും. രാജ്യത്തെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുക എന്നത് തികച്ചും അപ്രായോഗികമായതിനാൽ, കേരളാ മോഡലിലുള്ള, ഫോക്കൽ സോണിലും ബഫർ സോണിലുമുള്ളവരേ പരിശോധനക്ക് വിധേയമാക്കുക എന്ന നയമാണ് ഇപ്പോൾ പിന്തുടരുന്നത്.

രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരേയും, ഹൈ-റിസ്‌ക് വിഭാത്തിൽപ്പെടുന്നവരേയും പരിശോധിക്കും. അത് കൂടാതെ ലക്ഷണങ്ങൾ കാണിക്കുന്നവരെ, ഐസൊലേഷൻ ചെയ്ത് പ്രത്യേക നിരീക്ഷണത്തിൽ വയ്ക്കും. ഇത് വ്യാപനത്തിന്റെ ശൃംഖല പൊട്ടിക്കാൻ സഹായിക്കും. ന്യൂമോണിയ പോലുള്ള ശ്വാസകോശ സംബന്ധിയായ രോഗങ്ങളുള്ളവരേയും പ്രത്യേക നിരീക്ഷണത്തിലാക്കും. കാരണം ഇത്തരക്കാർക്ക് അപകട സാധ്യത കൂടുതലുണ്ട്. കേരളാ മോഡൽ കേന്ദ്ര ഏറ്റെടുക്കുമ്പോൾ അത് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ്. നിപയെ പ്രതിരോധിച്ച കേരളത്തിന്റെ കരുത്ത് ഏവരും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത്രയധികം ജനങ്ങളുള്ള രാജ്യത്ത് എല്ലാവരേയും പരിശോധനക്ക് വിധേയരാക്കുക അത്ര എളുപ്പമല്ല, അതിനാൽ തന്നെ 2018 ൽ ജയ്‌പ്പൂരിലുണ്ടായ സിക്ക ബാധ തടയുവാൻ സ്വീകരിച്ച റാൻഡം പരിശോധന ഇക്കാര്യത്തിലും ഫലം ചെയ്യുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ മുതിർന്ന ശാസ്ത്രജ്ഞയായ ഡോ. നിവേതിദ ഗുപ്ത പറയുന്നത്.

മൂന്ന് കോവിഡ് 19 ക്ലസ്റ്ററുകളിൽ നടത്തിയ ഒരു പഠനത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സിംഗപ്പൂർ പുറത്ത് വിട്ടിരുന്നു. ഇതനുസരിച്ച് രോഗബാധയുണ്ടായവരിൽ മിക്കവർക്കും അത് പടർന്നത്, രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ദീർഘനേരമുള്ള സമ്പർക്കത്തിലൂടെയോ ആണ്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നുള്ള യാത്രക്കാർ ഏറ്റവുമധികം എത്തിയ രാജ്യങ്ങളിലാണ് ഇതിന്റെ റിസ്‌ക് കൂടുതലെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

രാജ്യത്തെ രോഗവിമുക്തമാക്കണമെന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ കോവിഡ് ബാധയെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. നിപ്പോ, എബോള, എച്ച്1 എൻഭ എന്നീ 33 പകർച്ചവ്യാധികൾക്കൊപ്പം ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരിയും സ്ഥിരമായ മുൻകരുതൽ വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഈ പട്ടികയിൽ നേരത്തേ സ്ഥാനം പിടിച്ചിരുന്ന രോഗങ്ങളെ നേരിടാൻ ആശ, അംഗൻവാടി പ്രവർത്തകരുടെ ഒരു വലിയ സൈന്യത്തെ തന്നെ തയ്യാറാക്കിയിട്ടുമുണ്ട്. ഇപ്പോൾ ഈ രോഗങ്ങളുടെ കൂട്ടത്തിൽ കോവിഡ് കൂടി എത്തുന്നതോടെ ഭാവിയിൽ വലിയൊരു ഭീഷണി ഒഴിവാക്കാനാകും എന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP