Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202201Thursday

അക്കൗണ്ടിലെത്തുന്ന തുക 15 കോടി 75 ലക്ഷം രൂപ; ഉപയോഗിക്കാൻ കഴിയുക ഇതിലും 3കോടിയോളം കുറവ്; കമ്മീഷൻ കഴിച്ച് തുക കിട്ടിയിട്ടും പിന്നെയും നികുതി പിടിച്ചുവെന്ന് ജേതാക്കളുടെ പരാതി;ബംപർ അടിച്ചിട്ടും കടക്കാരായതിന് പിന്നിൽ വിനിയോഗത്തിലെയും നികുതിയിലെയും അറിവില്ലായ്മ;ബംപർ സമ്മാനത്തിലെ തുക വിനിയോഗം എങ്ങിനെ? ജേതാക്കളറിയാൻ ചില കാര്യങ്ങൾ

അക്കൗണ്ടിലെത്തുന്ന തുക 15 കോടി 75 ലക്ഷം രൂപ; ഉപയോഗിക്കാൻ കഴിയുക ഇതിലും 3കോടിയോളം കുറവ്;  കമ്മീഷൻ കഴിച്ച് തുക കിട്ടിയിട്ടും പിന്നെയും നികുതി പിടിച്ചുവെന്ന് ജേതാക്കളുടെ പരാതി;ബംപർ അടിച്ചിട്ടും കടക്കാരായതിന് പിന്നിൽ വിനിയോഗത്തിലെയും നികുതിയിലെയും അറിവില്ലായ്മ;ബംപർ സമ്മാനത്തിലെ തുക വിനിയോഗം എങ്ങിനെ? ജേതാക്കളറിയാൻ ചില കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവം ലോട്ടറി ഓഫീസിൽ ടിക്കറ്റ് മാറാനെത്തിയ അനൂപ് ഉദ്യോഗസ്ഥരോട് ചോദിച്ച ഒരു കാര്യമുണ്ട് എന്നാണ് സർ ഈ തുക വിനിയോഗിക്കണ്ടതിനെക്കുറിച്ച് പരിശീലനം തുടങ്ങുക എന്ന്.കഴിഞ്ഞ വർഷം വരെയുള്ള ബംപർ ജേതാക്കളുടെ അനുഭവമാണ് അനൂപിനെ ഇങ്ങനെ ഒരു ചോദ്യത്തിന് പ്രേരിപ്പിച്ചത്.മുൻപ് കാലത്തൊന്നും ലോട്ടറി അടിച്ചവരുടെ പിന്നീടുള്ള ജീവിതം പുറംലോകം അറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി.ബംപർ ജേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞ് തുടങ്ങി.അതിൽ മിക്കവരുടെയും കഥകൾ നമ്മെ ഞെട്ടിക്കുന്നതാണ്.കോടികൾ കിട്ടിയിട്ടും ഇപ്പോഴും കടക്കാരായി തുടരുന്നവർ വരെ ഉണ്ട്.

ഇവർക്കൊക്കെയും തിരിച്ചടിയായത് പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ്. എത്ര ടാക്‌സ് പോകും മറ്റു സാമ്പത്തിക ഇടപാടുകൾ എങ്ങിനെ എന്നിവയെക്കുറിച്ചൊന്നും വ്യക്തമായ ധാരണയില്ലാത്ത അവസ്ഥ.കമ്മീഷൻ ഒക്കെ കഴിച്ച് നമ്മുടെ കയ്യിൽ വരുന്ന തുക മുഴുവൻ നമുക്ക് ഉപയോഗപ്പെടുത്താനാകുമെന്നായിരുന്നു നാളിതുവരെയുള്ള ധാരണകൾ.എന്നാൽ നമ്മുടെ വരുമാന പരിധി ഉയരുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് ടാക്‌സ് കൊടുക്കേണ്ടി വരുമെന്നത് പലരും ഇപ്പോഴാണ് ചിന്തിക്കുന്നത് അഥവ അറിയുന്നത്.മുൻപ് ലോട്ടറിയടിച്ചവരുടെ കഥകൾ പുറത്ത് വരാതിരുന്നതും ഈ കഥകൾ പുറംലോകം അറിയുന്നതിന് തടസ്സമായി.

എന്നാൽ സമീപകാലത്ത് ലോട്ടറി ജേതാക്കളുടെ കഥകൾ പുറത്ത് വന്നതോടെയാണ് നമ്മുടെ കയ്യിൽ കിട്ടുന്ന തുക മുഴുവനായും നമുക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നും അതിൽ നിന്നും ടാക്‌സ് വീണ്ടും പോകുമെന്നും ഒരു പൊതുധാരണയുണ്ടായത്.ഇതറിയാതെ പലരും കിട്ടിയ തുക പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചു.ഒടുവിൽ ടാക്‌സ് അടക്കാൻ നേരം കയ്യിൽ കാശും ഇല്ലാതായി.ഇതാണ് പലരെയും വീണ്ടും കടക്കെണിയിൽ കൊണ്ടെത്തിച്ചത്.ഈ അവസ്ഥ മനസിലായതോടെയാണ് ഇത്തവണ ലോട്ടറി വകുപ്പ് തന്നെ ജേതാവിന് സമ്മാനത്തുക എങ്ങിനെ വിനിയോഗിക്കണമെന്നതിനെക്കുറിച്ച് ക്ലാസ് നൽകുമെന്ന് വ്യക്തമാക്കിയത്.

ഇപ്പോൾ അനൂപിന്റെ കാര്യത്തിൽ പുറത്ത് വരുന്നത് 25 കോടിയിൽ കമ്മീഷനൊക്കെ കഴിച്ച് 15 കോടി 75 ലക്ഷം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ വരുമെന്നാണ്.ഇത്രയും തുക വരുമെന്നത് ശരി തന്നെ..പക്ഷെ ആ തുക മുഴുവനായും ഉപയോഗിക്കാൻ അനുപിന് വിനിയോഗിക്കാൻ കഴിയില്ല.കാരണം ഈ തുകയിൽ നിന്നും വീണ്ടും നികുതി പണം പോകും.ഈ തുകയെക്കുറിച്ചും വിനിയോഗത്തെക്കുറിച്ചും നിരവധി ചർച്ചകളാണ് സമൂഹമാധ്യമത്തിൽ സജീവമാകുന്നത്.അതിൽ ഒരു കുറിപ്പിൽ പറയുന്നത് ഇങ്ങനെ..

അടുത്ത വർഷം ഓണം ബംബർ വിൽപ്പന തുടങ്ങിയാൽ അല്ലെങ്കിൽ നറക്കെടുപ്പ് നടന്നു കഴിഞ്ഞാൽ മാധ്യമങ്ങളിൽ ഇന്ന് ബംബർ സമ്മാനം കിട്ടിയ വ്യക്തിയുടെ ഒരു ഇന്റർവ്യൂ വരാൻ സാധ്യതയുണ്ട്. അതിൽ അദ്ദേഹം ഒരു ആരോപണം ഉന്നയിക്കും.'ടാക്സ് എല്ലാം കുറച്ച് എനിക്ക് ലഭിച്ച 15 കോടി 75 ലക്ഷം രൂപയ്ക്ക് പുറമെ 2.86 കോടി രൂപ കൂടി നികുതി അടക്കാൻ ഇൻകം ടാക്സ് ആവശ്യപ്പെട്ടു' എന്നായിരിക്കും ആരോപണം.ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ ഇതുപോലൊരു ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് കഴിഞ്ഞ വർഷത്തെ വിജയിയും ഇതേ കാര്യം പറഞ്ഞിരുന്നു. ഒന്നരക്കോടിയോളം രൂപ വീണ്ടും നികുതി അടക്കേണ്ടി വന്നു എന്ന്.

ആരും യഥാർത്ഥ കണക്കുകൾ പറയില്ല. കുറച്ച് ദിവസം സർക്കാരിനെയും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനേയും തെറിവിളിപ്പിക്കാം.25 കോടിയുടെ സമ്മാനത്തുകയിൽ നിന്ന് ഏജന്റ് കമ്മീഷനും ടാക്സും കഴിച്ച് 15.75 കോടി സമ്മാനർഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്പറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാർത്തകളും.സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് ഒരു ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷൻ കഴിച്ചാൽ 22.5 കോടി. അതിന്റെ 30% ടിഡിഎസ്ഠഉട (6.75 കോടി) കുറച്ചാൽ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരും എന്നത് വസ്തുതയാണ്. എന്നാൽ ടാക്സ് അവിടെ കഴിഞ്ഞിട്ടില്ല.

അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്‌സിന്റെ 37% സർചാർജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീർന്നില്ല. ടാക്സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ.ചുരുക്കി പറഞ്ഞാൽ 25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്.

എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലോട്ടറി വകുപ്പിന് 30% ടിഡിഎസ് കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണ്.

25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്. മധ്യമങ്ങളും സമൂഹവും പറഞ്ഞ് വെച്ചത് 15.75 കോടി രൂപ എന്നാണ്. ബാക്കി തുക അടുത്ത വർഷം ജൂണിന് മുന്നേ അദ്ദേഹം അടച്ചേ പറ്റു. ഇക്കാര്യം അദ്ദേഹം ശരിയായ രീതിയിൽ മനസ്സിലാക്കിയില്ല എങ്കിൽ ഞാൻ ആദ്യം പറഞ്ഞത് പോലെ അടുത്ത ഓണത്തിന് ആദായ നികുതി വകുപ്പ് 2.86 കോടി രൂപ കൂടെ നികുതി അടക്കാൻ ആവശ്യപ്പെട്ടു എന്ന് അദ്ദേഹം ആരോപണം ഉന്നയിക്കുന്ന വീഡിയോ നമുക്ക് കാണാം.

ഗൂഗിളിൽ ഇൻകം ടാക്സ് കാൽക്കുലേറ്റർ എന്ന് സെർച്ച് ചെയ്താൽ ലഭിക്കുന്ന ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഒഫീഷ്യൽ പേജിൽ തുക അടിച്ചു കൊടുത്ത് എത്രയാണ് ആകെ നികുതി ബാധ്യത വരിക എന്ന് ആർക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ. നിർഭാഗ്യവശാൽ മുൻപ് പറഞ്ഞത് പോലെ സൂര്യന് കീഴിലെ എല്ലാത്തിനെ പറ്റിയും ധാരണയുണ്ട് എന്ന് കരുതുന്ന നമ്മൾ പക്ഷെ ഒന്നും സ്വയം ബോധ്യപ്പെടാൻ മെനക്കെടാറില്ല.

ഈ അറിവില്ലായ്മയാണ് യാഥാർത്ഥ്യം.ഇതിനൊക്കെ പുറമെ കഴിഞ്ഞ വർഷത്തെ ജേതാവ് ജയപാലൻ പറയുന്നതും വളരെ കൃത്യമായ കാര്യങ്ങളാണ്.'35 ദിവസത്തിനുള്ളിൽ എനിക്ക് ലോട്ടറിയുടെ സമ്മാനം കിട്ടി. 7 കോടി നാല്പത്തി നാലര ലക്ഷം രൂപയാണ് കിട്ടിയത്. അതിൽ നിന്നും 1 കോടി 45 ലക്ഷം എനിക്ക് അടുത്തിടെ ടാക്സ് അടക്കേണ്ടി വന്നു. ഞാൻ ഇന്നും പഴയത് പോലെയാണ് ഒരുമാറ്റവും ഇല്ല.ലോട്ടറി അടിച്ചുകഴിഞ്ഞാൽ രണ്ടു വർഷത്തേക്ക് ആ തുക ആർക്കും കൊടുക്കാൻ പാടില്ലെന്ന് കഴിഞ്ഞ വർഷം ഓണം ബംപർ ലോട്ടറി അടിച്ച ജയപാലൻ. ആദ്യം തന്നെ പണം ഉപയോഗിക്കാൻ നിന്നാൽ മുതലും പോകും പലിശയും പോകും എന്ന അവസ്ഥയിലാകുമെന്നും ജയപാലൻ വ്യക്തമാക്കി.

''ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കുക. പണം കിട്ടിയാൽ ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി രണ്ടു കൊല്ലം ഇട്ടേക്കണം. രണ്ടുതവണ നികുതി അടയ്ക്കേണ്ടിവരും. പണം ചെലവാക്കിത്തുടങ്ങിയാൽ പിന്നെ നികുതി അടയ്ക്കാൻ കാശുണ്ടാകില്ല. ആർഭാടങ്ങളില്ലാതെ ജീവിക്കുക. രണ്ടു വർഷം കഴിയുമ്പോൾ പണം ചെലവാക്കിത്തുടങ്ങാം.പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ആദ്യമേതന്നെ അടിച്ചുപൊളിച്ചു ജീവിച്ചാൽ ബുദ്ധിമുട്ടുണ്ടാകും. ആദ്യം ജീവിക്കാനുള്ള മാർഗം കണ്ടെത്തുക. അതിനുശേഷം മറ്റുള്ളവരെ സഹായിക്കുക. ഇല്ലെങ്കിൽ മുതലും പലിശയും എല്ലാം പോകും. സഹായം ആവശ്യപ്പെട്ടു വരുന്നവർ എല്ലാ ദിവസവും ഉണ്ടായിരുന്നു. നമുക്ക് എല്ലാവരെയും സഹായിക്കാനാകില്ല.

ഞാൻ പാവപ്പെട്ടവനാണ്. എന്റെ കൂട്ടരും പാവപ്പെട്ടവരാണ്. നമുക്ക് തന്നെ കൊടുത്ത് തീർത്താൽ തീരില്ല. ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ സ്വന്തക്കാരും ബന്ധുക്കാരുമൊക്കെ ശത്രുക്കളായി. നമ്മൾ കൊടുത്തു കഴിഞ്ഞാൽപ്പിന്നെ നമുക്ക് ബുദ്ധിമുട്ടായില്ലേ?. എല്ലാവരെയും സഹായിക്കാൻ പറ്റില്ല. പക്ഷേ, അത്യാവശ്യമുള്ള മൂന്ന്നാല്അഞ്ചുപേരെ സഹായിച്ചു.ഓട്ടോ ഓടിച്ച് തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്.അനൂപും ഇതേ പതാ പിന്തുടരാൻ തന്നെയാണ് തീരുമാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP