Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപാനത്തിൽ മലയാളിയെ തോൽപ്പിക്കാനാവില്ല മക്കളെ!!! ഓണക്കാലത്ത് കുടിച്ചുതീർത്തത് 487 കോടിരൂപയുടെ മദ്യം; ബിവറേജസ് കോർപ്പറേഷന് കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിരൂപയുടെ കൂടതൽ കച്ചവടം; കാശ് ഇത്തിരി കുറഞ്ഞെങ്കിലും ഒന്നാം സ്ഥാനം വിട്ട് കൊടുക്കാതെ ഇരിങ്ങാലക്കുടയും; രണ്ടാം സ്ഥാനത്തെത്തി ആലപ്പുഴ കോടതി ജംഗ്ഷനിലെ ഔട്ട്‌ലെറ്റും

മദ്യപാനത്തിൽ മലയാളിയെ തോൽപ്പിക്കാനാവില്ല മക്കളെ!!! ഓണക്കാലത്ത് കുടിച്ചുതീർത്തത് 487 കോടിരൂപയുടെ മദ്യം; ബിവറേജസ് കോർപ്പറേഷന് കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിരൂപയുടെ കൂടതൽ കച്ചവടം; കാശ് ഇത്തിരി കുറഞ്ഞെങ്കിലും ഒന്നാം സ്ഥാനം വിട്ട് കൊടുക്കാതെ ഇരിങ്ങാലക്കുടയും; രണ്ടാം സ്ഥാനത്തെത്തി ആലപ്പുഴ കോടതി ജംഗ്ഷനിലെ ഔട്ട്‌ലെറ്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ഇക്കുറിയും റെക്കോഡ് മദ്യവിൽപ്പന. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മാത്രം മലയാളി വാങ്ങിക്കുടിച്ചത് 487 കോടിരൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിരൂപയുടെ മദ്യമാണ് കേരളം ഓണക്കാലത്ത് കുടിച്ചു തീർത്തത്. കണക്കിലെ റെക്കോഡ് നിലനിർത്താനായില്ലെങ്കിലും കഴിഞ്ഞവർഷത്തെ റെക്കോഡ് കാത്ത് ഇരിങ്ങാലക്കുടയും. ഇരിങ്ങാലക്കുട ബിവ്‌റിജസ് ഔട്ട്‌ലെറ്റ് തന്നെയാണ് ഇത്തവണയും ഉത്രാടദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത്.

90.32 കോടിയുടെ മദ്യമാണ് സംസ്ഥാനത്താകെ ഉത്രാട ദിനത്തിൽ മാത്രം വിറ്റത്. എന്നാൽ ഇരിങ്ങാലക്കുട ബവ്‌റിജസ് ഔട്ട്‌ലെറ്റിൽ കഴിഞ്ഞ വർഷം ഒരു കോടി 22 ലക്ഷം രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ അത് ഒരു കോടി നാൽപ്പത്തി നാലായിരമായി കുറഞ്ഞു. കഴിഞ്ഞ തവണ തൃശൂർ പ്രളയത്തിൽ മുങ്ങി പല ഔട്ട്‌ലെറ്റുകളും അടഞ്ഞു കിടന്നപ്പോൾ ആശ്വാസമായത് ഇരിങ്ങാലക്കുടയിലെ വിൽപനശാലയായിരുന്നു.

ആലപ്പുഴ കോടതി ജംക്ഷനിലെ ബവ്‌റിജസ് ഔട്ട്‌ലെറ്റാണ് ഈ വർഷം മദ്യവിൽപനയിൽ രണ്ടാം സ്ഥാനത്തുള്ളത്. തൊണ്ണൂറ്റി മൂന്നു ലക്ഷത്തി അൻപത്തിയെണ്ണായിരം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഔട്ട് ലെറ്റാണ് വിൽപ്പനയിൽ മൂന്നാം സ്ഥാനത്ത്.

2018ൽ ഓണക്കാലത്തെ എട്ടു ദിവസം കൊണ്ട് 457 കോടി രൂപയുടെ മദ്യമാണു വിറ്റത്. ബവ്‌റിജിസ് ഓണം സീസണായി കരുതുന്ന പത്തു ദിവസം കൊണ്ടു കഴിഞ്ഞവർഷം 499 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. അന്ന് ആകെയുള്ള 270 ഔട്ട്‌ലെറ്റുകളിൽ പ്രളയം കാരണം 60 എണ്ണം അടഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം മദ്യ വിലയും നികുതിയും സർക്കാർ വർധിപ്പിച്ചിരുന്നു. ഇതുകൂടിയാണ് കഴിഞ്ഞ വർഷത്തക്കാൾ 30 കോടിയുടെ വർധനക്ക് കാരണമായത്.

ഓണത്തിന് മുമ്പ് ഓഗസ്റ്റ് മാസത്തിലും മലയാളിയുടെ മദ്യാസക്തിക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. ശക്തമായ മഴയും ഉരുൾപൊട്ടലുമൊക്കെ നാശം വിതച്ച ഓഗസ്റ്റിൽ മാത്രം കേരളം കുടിച്ചു തീർത്തത് 1,229 കോടി രൂപയുടെ മദ്യമെന്നു ബിവറേജസ് കോർപ്പറേഷന്റെ കണക്ക്. ജൂലൈ മാസത്തെ വിൽപനയേക്കാൾ 71 കോടി രൂപ അധികമാണ് ഓഗസ്റ്റിൽ ബെവ്‌കോയ്ക്ക് ലഭിച്ചത്. ഈ വർഷം ഓഗസ്റ്റു വരെ സംസ്ഥാനത്ത് 9,878.83 കോടി രൂപയുടെ മദ്യമാണു വിറ്റത്. മുൻവർഷം ഇതേ സമയത്തെ വിൽപനയിയേക്കാൾ 637.45 കോടിയുടെ വർധനവുണ്ടായെന്നും ബെവ്‌കേയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

മഴക്കെടുതിക്കിടെ ചങ്ങനാശേരി, കൊരട്ടി എന്നിവിടങ്ങളിലെ മദ്യശാലകൾക്കു മാത്രമാണ് രണ്ടു ദിവസം അവധി നൽകേണ്ടി വന്നത്. അതേസമയം കഴിഞ്ഞവർഷത്തെ പ്രളയ കാലത്ത് അറുപതോളം വിൽപ്പനശാലകളാണ് അടച്ചിടേണ്ടി വന്നത്. എന്നിട്ടും അന്ന് 1143 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ സാമ്പത്തിക വർഷം 14,508.10 കോടി രൂപയാണു മദ്യവിൽപനയിലൂടെ ബെവ്‌കോ നേടിയത്. 1567 കോടിയുടെ സർവകാല നേട്ടമാണ് അന്നുണ്ടായത്. ഇക്കൊല്ലം തിരിച്ചടിയുണ്ടാകുമെന്നു കരുതിയ ജൂണിലും വിൽപന വർധിച്ചു. ജൂണിൽ തിരൂരിലെവിൽപ്പനശാലയിലാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. ഏറ്റവും പിന്നിലായത് മൂന്നാറിലെ വിൽപ്പനശാലയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP