Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഴിമതിയും കൈക്കൂലിയും കുറവുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ കേരളത്തിന് ഒന്നാം സ്ഥാനം; കൈക്കൂലി നൽകിയാലെ കാര്യങ്ങൾ നടക്കു എന്ന് അഭിപ്രായമുള്ളവർ പത്ത് ശതമാനം മാത്രം; ട്രാൻസ്പിരസി ഇന്റർനാഷണൽ നടത്തിയ സർവെ അനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം അഴിമതിയും കൈക്കൂലിയും രാജസ്ഥാനിലും

അഴിമതിയും കൈക്കൂലിയും കുറവുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിൽ കേരളത്തിന് ഒന്നാം സ്ഥാനം; കൈക്കൂലി നൽകിയാലെ കാര്യങ്ങൾ നടക്കു എന്ന് അഭിപ്രായമുള്ളവർ പത്ത് ശതമാനം മാത്രം; ട്രാൻസ്പിരസി ഇന്റർനാഷണൽ നടത്തിയ സർവെ അനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം അഴിമതിയും കൈക്കൂലിയും രാജസ്ഥാനിലും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ദക്ഷിണേന്ത്യയിൽ അഴിമതിയും കൈക്കൂലിയും ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമെന്ന് സർവെ റിപ്പോർട്ട്. രാജ്യത്തെ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച് ട്രാൻസ്പിരിൻസി ഇന്റർനാഷണൽ എന്ന എൻജിഒ നടത്തിയ സർവേയിലാണ് പുതിയ വെളിപ്പെടുത്തൽ. ഏറ്റവും കൂടിയ അഴിമതി നടക്കുന്നത് രാജസ്ഥാനിലാണ് എന്ന് ടിഐ യുടെ റിപ്പോർട്ടിൽ പറയുന്നു. ഇവിടെ നിന്നും സർവേയിൽ പങ്കെടുത്തവരിൽ 78 ശതമാനം കൈക്കൂലി കൊടുത്തതായി സമ്മതിക്കുന്നു. രണ്ടാമത് ബീഹാറാണ് ഇവിടെ 75 ശതമാനമാണ് കണക്ക്. തെലങ്കാന 67 ശതമാനം, കർണ്ണാടക-63, തമിഴ്‌നാട് -62 ശതമാനം, ആന്ധ്രപ്രദേശ് -50, കേരളം -10 ശതമാനം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്.

തെലങ്കാനയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും കൈക്കൂലിയും അഴിമതിയും നിറഞ്ഞ സംസ്ഥാനം എന്നാണ് ടിഐ റിപ്പോർട്ട് പറയുന്നത്. ഇവിടെ 67 ശതമാനവും കൈമടക്ക് ഇല്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന് പറയുന്നു. ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്നവർ റവന്യൂവകുപ്പാണ് എന്നാണ് പറയുന്നത്. 40 ശതമാനവും ഇത് സമ്മതിക്കുന്നു. പൊലീസ് താരതമ്യേന കൈക്കൂലി വാങ്ങുന്നവർ കുറവാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്. പൊലീസുകാർക്കിടയിൽ കൈക്കൂലി നൽകേണ്ടി വന്നത് 7 ശതമാനത്തിന് മാത്രമാണ്. കേരളത്തിൽ കൈക്കൂലി നൽകിയാലെ കാര്യം നടക്കൂ എന്ന് പറയുന്നത് വെറും 10 ശതമാനമാണ്. എന്നാൽ വസ്തുറജിസ്‌ട്രേഷന് വേണ്ടിയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൈക്കൂലി നൽകുന്നത് എന്ന് കൈക്കൂലിയുണ്ടെന്ന് പറയുന്ന 10 ശതമാനത്തിൽ ഭൂരിഭാഗം പറയുന്നു.

കഴിഞ്ഞ ഒരു വർഷമായി ലോക്കൽ സർക്കിൾ എന്ന സ്ഥാപനുമായി ചേർന്ന് രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ ഏതാണ്ട് 20 ലക്ഷം പേരിൽ നടത്തിയ സർവേ പ്രകാരമാണ് ടിഐ ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.248 ജില്ലകളിലെ ആളുകളിൽ നിന്നു പ്രതികരണം ആരാഞ്ഞതായി സർവേ അവകാശപ്പെടുന്നു. ഇവരിൽ 51 % കഴിഞ്ഞ ഒരു വർഷത്തിനിടെ കൈക്കൂലി നൽകിയതായി സമ്മതിച്ചു. 16 % കൈക്കൂലി നൽകാതെ കാര്യം നടക്കുന്നുണ്ടെന്ന് പറയുന്നു. 180 രാജ്യങ്ങളുടെ കൈക്കൂലി പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 78 ആണ്.

ഭൂമി റജിസ്‌ട്രേഷൻ, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്നത്. കംപ്യൂട്ടർവൽക്കരണവും സിസിടിവി ക്യാമറകളുടെ വരവും ഇതിനു വെല്ലുവിളിയായെങ്കിലും കൈക്കൂലി തടയാൻ സർക്കാരുകൾക്കു സാധിച്ചിട്ടില്ലെന്ന് 48 % അഭിപ്രായപ്പെട്ടു.

2018 ലെ അഴിമതി നിരോധന (ഭേദഗതി) നിയമപ്രകാരം കൈക്കൂലി നൽകുന്നയാളും നിയമത്തിന്റെ പരിധിയിലാണ്. ഉദ്യോഗസ്ഥർക്ക് 3മുതൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കൈക്കൂലി നൽകുന്ന ആൾക്ക് 7 വർഷം തടവും സ്ഥാപനങ്ങൾക്കു പിഴയും ലഭിക്കും. കൈക്കൂലി നൽകാൻ നിർബന്ധിക്കപ്പെടുകയാണെങ്കിൽ 7 ദിവസത്തിനകം അന്വേഷണ ഏജൻസിയെ അറിയിക്കണം. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്റെ ആസ്തികൾ കോടതിയുടെ അനുമതിയോടെ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP