Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെലഗ്രാം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസ; ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്‌ന ചിത്രങ്ങളും വിഡീയോയും വ്യാപകമായി പ്രചരിപ്പിക്കുന്നു; തീവ്രവാദികൾ രഹസ്യ സന്ദേശങ്ങൾ അയക്കുന്നതും ഈ ആപ്പുവഴി; റഷ്യയിൽ സുരക്ഷാ ഏജൻസികൾക്ക് പിടികൂടാനാവാത്ത തരത്തിൽ തുടങ്ങിയ ആപ്പാണ് ടെലിഗ്രാം; ഇന്ത്യയിൽ നിരോധിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ ഹർജി; അന്വേഷണവുമായി കമ്പനി സഹകരിക്കുന്നില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി കേരളാ പൊലീസും

ടെലഗ്രാം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പറുദീസ; ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്‌ന ചിത്രങ്ങളും വിഡീയോയും വ്യാപകമായി പ്രചരിപ്പിക്കുന്നു; തീവ്രവാദികൾ രഹസ്യ സന്ദേശങ്ങൾ അയക്കുന്നതും ഈ ആപ്പുവഴി; റഷ്യയിൽ സുരക്ഷാ ഏജൻസികൾക്ക് പിടികൂടാനാവാത്ത തരത്തിൽ തുടങ്ങിയ ആപ്പാണ് ടെലിഗ്രാം; ഇന്ത്യയിൽ നിരോധിക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ ഹർജി; അന്വേഷണവുമായി കമ്പനി സഹകരിക്കുന്നില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി കേരളാ പൊലീസും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സോഷ്യൽ മീഡിയാ ആപ്ലിക്കേഷനായ ടെലഗ്രാം ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബാംഗ്ലൂർ ലോ സ്‌കൂളിലെ വിദ്യാർത്ഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമനാണ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി കേരളാ പൊലീസിനോട് വിശദീകരണം തേടി. എന്നാൽ അന്വേഷണവുമായി കമ്പനി സഹകരിക്കുന്നില്ലെന്നാണ് കേരളാ പൊലീസ് കോടതി മുമ്പാകെ വ്യക്തമാക്കിയത്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ പറുദീസയാണ് ടെലഗ്രാം ആപ്പെന്നും പൊലീസ് പറഞ്ഞു. ആപ്പിന്റെ ഉപയോക്താക്കളെ കണ്ടുപിടിക്കാനാകില്ല. കമ്പനി ഉടമകൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. 

മൊബൈൽ ആപ്ലിക്കേഷനുകൾ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലും ചൂണ്ടിക്കാട്ടി. ലോകത്ത് എവിടെ നിന്നും പ്ലേ സ്റ്റോർ വഴി ആപ്ലിക്കേഷൻസ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഉപയോക്താക്കളെ നിരീക്ഷിക്കുന്നത് എളുപ്പമല്ലെന്നും ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ആപ്പിൽ അംഗമായവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടാൽ അത് നൽകാൻ സർവീസ് പ്രൊവൈഡർമാർ തയ്യാറാകുന്നില്ല. ടെലഗ്രാം ഉപയോഗിക്കുന്നവരുടെ പേരുമാത്രമാണ് ആപ്പിൽ പരിശോധിക്കുമ്പോൾ ലഭിക്കുന്നത്. റജിസ്‌ട്രേഡ് മൊബൈൽ നമ്പർ ആപ്പിൽ നിന്ന് ലഭിക്കുന്നില്ല. ക്രിമിനലുകളടക്കം ആപ്പിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. അതിനാൽ ആപ്പിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ഈ ആപ്പിന്റെ പിന്നിലുള്ളവർക്കും ബാധ്യതയുണ്ട്. അതിനായി യുക്തമായ ഇടപെടൽ ഉണ്ടാകേണ്ടതാണ്. സംസ്ഥാന പൊലീസല്ല ആപ്പിന് അനുമതി നൽകിയവരാണ് ഇതിനായി ഇടപെടൽ നടത്തേണ്ടത്. ആപ്പ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ നിയന്ത്രിക്കണം. ഈ ആപ്പിലൂടെയുള്ള സന്ദേശങ്ങൾ കടുത്ത രഹസ്യ സ്വഭാവം സൂക്ഷിക്കുന്നവയാണ്. ഇത് ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഉടമകൾ തയാറാകാത്തതാണ് പ്രധാന വെല്ലുവിളി.

കുട്ടികളുടെ അശ്ലീല വിഡിയൊ കൈമാറ്റത്തിനും ചലച്ചിത്രങ്ങൾ അനധികൃതമായി ഡൗൺലോഡ് ചെയ്യുന്നതിനും തുടങ്ങി ലഹരിക്കൈമാറ്റം ഉൾപ്പടെ എല്ലാ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഈ ആപ്പാണ് ഉപയോഗിക്കുന്നത്. തീവ്രവാദികൾ രഹസ്യ സന്ദേശങ്ങൾ കൈമാറുന്നതിനും ടെലഗ്രാം ഉപയോഗപ്പെടുത്തുന്നുണ്ട്. പൊലീസ് ഔദ്യോഗികമായി ഇവരിൽ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ തേടിയെങ്കിലും മറുപടി ലഭിക്കുന്നില്ലെന്നും കോടതിയെ അറിയിച്ചു.

ഈ വിഷയത്തിൽ ബെഗളൂരു സ്വദേശിയുടെ പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിട്ടുണ്ട്. 2013ൽ റഷ്യയിൽ നിന്നാണ് ടെലഗ്രാം ആപ്പ് ഹോസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നോഡൽ ഓഫിസറൊ ഓഫിസോ ഇല്ലാതെ പ്രവർത്തിക്കുന്നതിനാൽ രാജ്യത്തെ നിയമ പരിധിയിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഇതാണ് സർക്കാരുകൾക്ക് തിരിച്ചടിയാകുന്നത്. ടെലഗ്രാം ആപ്പിലൂടെ കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ ഏതാനും ദിവസങ്ങൾക്കു മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇത് ഗ്രൂപ്പുകളിൽ മറ്റു പേരുകളിൽ നുഴഞ്ഞു കയറിയായിരുന്നു ചെയ്തത്. നിയമപരമായി ഇത്തരം ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിനൊ ഉപയോഗിക്കുന്നവരെ പിടികൂടുന്നതിനൊ പൊലീസിന് സംവിധാനം ഇല്ലാത്തതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസിന് സാധിക്കാത്ത സാഹചര്യമുണ്ട്.

ഇന്ത്യയിൽ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനാവാത്ത സാഹചര്യമുണ്ടെന്നും ഹർജിയിൽ പറയുന്നു. റഷ്യയിൽ സുരക്ഷാ ഏജൻസികൾക്ക് പിടികൂടാനാവാത്ത തരത്തിൽ 2013ൽ തുടങ്ങിയ ആപ്പാണ് ടെലിഗ്രാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ,വാർത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലിസ് മേധാവി, സൈബർ ഡോം എന്നിവരാണ് ഹർജിയിലെ എതിർ കക്ഷികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP