Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവ്വീസിൽ കയറിയിട്ടും ജോലിക്ക് ഹാജരാകാതെ മുങ്ങി നടക്കുന്നത് നിരവധി ഡോക്ടർമാർ: നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാത്ത ഡോക്ടർമാർ അവധിയെടുത്ത് മുങ്ങുന്നത് സ്വകാര്യ പ്രാക്ടീസിനും വിദേശത്ത് ഉയർന്ന ശബളത്തിലുള്ള ജോലിക്കും; അനധികൃതമായി സർവ്വീസിൽ നിന്നും മുങ്ങിയ പത്ത് ഡോക്ടർമാരെ പിരിച്ചു വിട്ടു; പിരിച്ചുവിട്ടത് വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ; കർശന നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ് മുന്നോട്ട്

സർവ്വീസിൽ കയറിയിട്ടും ജോലിക്ക് ഹാജരാകാതെ മുങ്ങി നടക്കുന്നത് നിരവധി ഡോക്ടർമാർ: നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാത്ത ഡോക്ടർമാർ അവധിയെടുത്ത് മുങ്ങുന്നത് സ്വകാര്യ പ്രാക്ടീസിനും വിദേശത്ത് ഉയർന്ന ശബളത്തിലുള്ള ജോലിക്കും; അനധികൃതമായി സർവ്വീസിൽ നിന്നും മുങ്ങിയ പത്ത് ഡോക്ടർമാരെ പിരിച്ചു വിട്ടു; പിരിച്ചുവിട്ടത് വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ; കർശന നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ് മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്നു പിടിക്കുമ്പോൾ സർവ്വീസിൽ നിന്നും മുങ്ങി നടക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. സർക്കാർ ജോലിക്ക് പ്രവേശിച്ച ശേഷം, ലീവെടുത്ത് വിദേശത്തും, സ്വകാര്യ ആശുപത്രികളിലും ജോലിക്ക് പോകുന്നവർക്കെതിരെ പിരിച്ചു വിടൽ നടപടി തുടരുന്നത്. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്ത് ഡോക്ടർമാരെയാണ് പിരിച്ച് വിട്ടത്. അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നതിനെ തുടർന്നാണ് നടപടി. ഇവർക്ക് ജോലിയിൽ ഹാജരാകാനുള്ള അവസരങ്ങളും കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടും തിരികെ പ്രവേശിക്കാത്തവർക്കെതിരെയാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചർ പറഞ്ഞു.

ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. പി. രജനി, ജനറൽ മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. രാജേഷ് ബേബി പാണിക്കുളം, ജനറൽ മെഡിസിൻ വിഭാഗം അസി. പ്രൊഫസർ ഡോ. എ.വി. രവീന്ദ്രൻ, പീഡിയാട്രിക് വിഭാഗം അസി. പ്രൊഫസർ ഡോ. പി. മായ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. സിന്ധു ആൻ കോര, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. വി.ബി. ബിന്ദു, ജനറൽ സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. റോണി ജെ. മാത്യു, ജനറൽ സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. സുനിൽ സുന്ദരം, യൂറോളജി വിഭാഗം അസി. പ്രൊഫസർ ഡോ. ജോൺ കുര്യൻ, കാർഡിയോ വാസ്‌കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ തങ്കപ്പൻ എന്നിവരെയാണ് സർവീസിൽനിന്നു നീക്കിയത്.

വിവിധ സർക്കാർ മെഡിക്കൽ, ഡന്റൽ കോളേജുകളിലെ 50തോളം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് എത്തുന്നില്ലെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും ഹാജരാകാനുള്ള അവസരങ്ങളും നൽകി. തുടർന്ന് കുറേപ്പേർ തിരിച്ചെത്തി. ചിലർ മടങ്ങിയെത്താൻ തയ്യാറായില്ല. ചിലരാകട്ടെ ജോലിയിൽ പ്രവേശിച്ച ശേഷം വീണ്ടും മുങ്ങുന്നു പലരും അവധിയെടുത്ത് വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ അവധിയിലായതിനാൽ പകരം നിയമനം നടത്താനാവാത്തത് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചത്.

അതേസമയം, ജോലിക്ക് ഹാജരാകാത്ത നൂറ്റമ്പതോളം ഡോക്ടർമാരെക്കൂടി പിരിച്ചുവിടാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയതായി വിവരം ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവർക്ക് നോട്ടീസയച്ചതായി വിവരം ലഭിക്കുന്നത്. 480 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതിനുപിന്നാലെയാണിത്. ജോലിക്കുചേർന്നിട്ടും കാരണംകാണിക്കാതെ ഹാജരാകാത്ത ഇവരിൽ പലരും വിദേശത്തുംമറ്റും ജോലിചെയ്യുന്നതായാണ് വിവരം. സർക്കാർസർവീസിൽനിന്ന് ഇത്രയധികംപേരെ ഒന്നിച്ച് ഒഴിവാക്കുന്നത് ഇതാദ്യമാണ്. നേരത്തേ നോട്ടീസ് നൽകിയ 480 പേരിൽ 430 പേരും ഡോക്ടർമാരാണ്. ബാക്കിയുള്ളവർ നഴ്സുമാരുൾപ്പെടെയുള്ള മറ്റ് ജീവനക്കാരും. പ്രൊബേഷൻ പൂർത്തിയാക്കിയ അമ്പത്തിമൂന്നും പ്രൊബേഷനിലുള്ള മുന്നൂറ്റെഴുപത്തേഴും ഡോക്ടർമാർക്കെതിരേയാണ് ഒന്നാംഘട്ടത്തിൽ നടപടിയെടുത്തത്. ഒരുവർഷത്തെ ഇടവേളയ്ക്കിടയിൽ രണ്ടുതവണ അവസരം നൽകിയിട്ടും തിരികെ വരാത്തവർക്കെതിരേയാണ് നടപടി.

വിദേശത്ത് ജോലിക്കുപോയവരും നാട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരുമായ അറുനൂറോളംപേരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയത്. കഴിഞ്ഞവർഷം 120പേരെ പിരിച്ചുവിട്ടു. 10 മുതൽ 15 വരെ വർഷം സർവീസുള്ളവരാണ് ഇവരിലേറെയും. ഈ ഒഴിവുകളിൽ പുതിയ നിയമനം നടത്തണമെങ്കിൽ പത്രപരസ്യം നൽകി പിരിച്ചുവിടണം. പിരിച്ചുവിടാൻ കാരണംകാണിക്കൽ നോട്ടീസയച്ചത് പലരും കൈപ്പറ്റിയിട്ടില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു. സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരായ ഡോക്ടർമാർ വിലക്കുണ്ടായിട്ടും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെതിരേയും കർശനനടപടിക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.

ഇവരെ നിരീക്ഷിക്കാൻ മെഡിക്കൽ വിജിലൻസ് വിഭാഗം അടുത്തമാസം പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ ഡോക്ടർമാരൂടെ സംഘടനകളും പ്രതിഷേധത്തിലാണ്. ഡോക്ടർമാർക്ക് പുറമേ അനധികൃതാവധിയിലായ ആറ് ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നാല് ഫാർമസിസ്റ്റുകൾ, ഒരു ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്‌സുമാർ, ഒരു നഴ്‌സിങ് അസിസ്റ്റന്റ്, മൂന്ന് ദന്തൽ ഹൈനീജിസ്റ്റുമാർ, രണ്ട് ലാബ് ടെക്‌നീഷ്യന്മാർ, മൂന്ന് റേഡിയോഗ്രാഫർമാർ, രണ്ട് ഒപ്‌റ്റോമെട്രിസ്റ്റ്, രണ്ട് ആശുപത്രി അറ്റൻഡർ, മൂന്ന് റെക്കോഡ് ലൈബ്രേറിയന്മാർ, ഒരു പി.എച്ച്.എൻ. ട്യൂട്ടർമാർ, മൂന്ന് ക്ലാർക്കുമാർ എന്നിങ്ങനെ 50 ജീവനക്കാരുമാണ് വരും ദിവസങ്ങളിൽ നടപടി നേരിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP