Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവജാത ശിശു മരണ നിരക്ക് തീരെ കുറവ്; നിപയെ പോലും പ്രതിരോധിച്ച കരുത്ത്; ആരോഗ്യ സൂചികയിൽ യോഗി ആദിത്യനാഥിന്റെ യുപി 28 പോയിന്റ് നേടി ഏറ്റവും പിന്നിലായപ്പോൾ 74 പോയിന്റുമായി സർവ്വ സംസ്ഥാനങ്ങളേയും പിന്നിലാക്കി കേരളം ഒന്നാമത്; പുരോഗതിയുടെ കാര്യത്തിൽ ഒൻപതാമതായപ്പോൾ രണ്ട് ശതമാനം കേരളം പിന്നോട്ട് പോയി; നീതി ആയോഗിന്റെ കണക്കിൽ കേരളത്തെ തൊടാനാവാതെ ഇതര സംസ്ഥാനങ്ങൾ; ആരോഗ്യത്തിലെ കേരള മോഡൽ വീണ്ടും ചർച്ചയാകുമ്പോൾ; അഭിമാനത്തോടെ തല ഉയർത്തി ഷൈലജ ടീച്ചർ

നവജാത ശിശു മരണ നിരക്ക് തീരെ കുറവ്; നിപയെ പോലും പ്രതിരോധിച്ച കരുത്ത്; ആരോഗ്യ സൂചികയിൽ യോഗി ആദിത്യനാഥിന്റെ യുപി 28 പോയിന്റ് നേടി ഏറ്റവും പിന്നിലായപ്പോൾ 74 പോയിന്റുമായി സർവ്വ സംസ്ഥാനങ്ങളേയും പിന്നിലാക്കി കേരളം ഒന്നാമത്; പുരോഗതിയുടെ കാര്യത്തിൽ ഒൻപതാമതായപ്പോൾ രണ്ട് ശതമാനം കേരളം പിന്നോട്ട് പോയി; നീതി ആയോഗിന്റെ കണക്കിൽ കേരളത്തെ തൊടാനാവാതെ ഇതര സംസ്ഥാനങ്ങൾ; ആരോഗ്യത്തിലെ കേരള മോഡൽ വീണ്ടും ചർച്ചയാകുമ്പോൾ; അഭിമാനത്തോടെ തല ഉയർത്തി ഷൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആരോഗ്യ രംഗത്തെ കേരളാ മോഡൽ എൺപുതുകളിൽ അന്താരാഷ്ട്ര ചർച്ചയായിരുന്നു. നിപ വന്നിട്ടു പോലും പ്രതിരോധിക്കാൻ കേരളത്തിന് ആയത് ഈ മോഡലിന്റെ വിജയമായിരുന്നു. പൊതു ജനാരോഗ്യം ശക്തിപ്പെടുത്തിയുള്ള നീക്കം. മികവുള്ള ഡോക്ടർമാരുടെ സാന്നിധ്യവും കേരളത്തിന് തുണയാണ്. മസ്തിഷ്‌ക ജ്വരവും മറ്റും വന്ന് ബീഹാറിൽ പിഞ്ചു കുഞ്ഞുങ്ങൾ മരണത്തിന് കീഴടങ്ങുന്നു. നിയന്ത്രണ വിധേയമാക്കാൻ സർക്കാരിന് കഴിയുന്നുമില്ല. ഇവിടെയാണ് നിപയെ പോലും പ്രതിരോധിച്ച കേരളം വേറിട്ട് നിൽക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് നിതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക റിപ്പോർട്ടിൽ 74.01 മാർക്കുമായി കേരളം വീണ്ടും ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആരോഗ്യ രംഗത്ത് ഏറെ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തെയാണ് കേരളം അഭിമുഖീകരിക്കുന്നത്. അപ്പോഴും ഈ നേട്ടം കൈവരിക്കുമ്പോൾ അത് ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്ക് കൂടിയുള്ള അംഗീകരാമാണ്.

ഏറ്റവും പിന്നിൽ ഉത്തർപ്രദേശ് (28.61 മാർക്ക്). അതായത് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിന് കേരളത്തിനോടൊപ്പമെത്താൻ ഇനിയും ഏറെ മുന്നോട്ട് പോകണം. ആരോഗ്യസൂചികയുടെ ആദ്യപതിപ്പിലും കേരളമായിരുന്നു മുൻപിൽ. എന്നാൽ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് പുരോഗതിയിൽ കേരളം പിന്നോട്ടു പോയി. അടിസ്ഥാനവർഷമായ 201516ലെ മാർക്ക് 76.55 ആയിരുന്നത് 201718ൽ 74.01 ആയി. പുരോഗതിയുടെ റാങ്കിങ്ങിൽ ഹരിയാനയാണ് ഒന്നാമത്; കേരളത്തിന് 16ാം സ്ഥാനമേയുള്ളൂ. പ്രാഥമിക റഫറൽ യൂണിറ്റുകൾ, നിലവാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് സൂചിക വ്യക്തമാക്കുന്നത്. വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് സൂചിക.

കേരളത്തിന്റെ പ്രകടനം മൊത്തം സ്‌കോർ: 74.01/100 ആണ്. ഇതിൽ നവജാത ശിശുക്കളിലെ ആൺപെൺ അനുപാതം: 1000 : 959വും. പ്രതിരോധകുത്തിവയ്‌പ്പിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാനും കഴിയുന്നു. 2015-16 മുതൽ 2017 - 18 വരെയുള്ള കാലയളവിൽ ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിന് പിന്നിൽ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 'ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, വികസിത ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ.രാജീവ് കുമാറാണ് പുറത്തിറക്കിയത്.23 ഹെൽത്ത് ഇൻഡിക്കേറ്ററുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. വലിയ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവരാണ് മുന്നിൽ. കഴിഞ്ഞ വർഷത്തേക്കാൾ ഹരിയാന, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ ചത്തീസ്ഗഡിന്റെ വളർച്ച നിരാശപ്പെടുത്തി. റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കേന്ദ്രസർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേൾഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് മികച്ച പ്രകടനം കാഴ്ചവച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങൾ. ദേശീയ ആരോഗ്യരക്ഷാ സൂചികപ്രകാരം ഉത്തർപ്രദേശും ബിഹാറുമാണ് ആരോഗ്യരംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്.

ശിശുമരണ നിരക്കിൽ രാജ്യം 2030ൽ ലക്ഷ്യമിടുന്ന പുരോഗതി കേരളം ഇപ്പോൾ തന്നെ നേടിയതായി നിതി ആയോഗിന്റെ ആരോഗ്യ റാങ്കിങ് റിപ്പോർട്ട് പറയുന്നു. ഇതേസമയം, നവജാത ശിശുക്കളുടെ ആൺപെൺ അനുപാതത്തിൽ കേരളം പിന്നോട്ടു പോയി. ഛത്തീസ്‌ഗഡ് ആണ് ഒന്നാമത് 1000 ആൺകുട്ടികൾക്ക് 963 പെൺകുട്ടികൾ. കേരളത്തിൽ ഇത് 959 ആണ്. 201516ൽ കേരളത്തിൽ 967, ഛത്തീസ്‌ഗഡിൽ 961 ആയിരുന്നു. പെൺകുട്ടികളുടെ ജനനനിരക്ക് 950ൽ കൂടുതലുള്ളത് ഈ രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ്. വലിയ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയ കേരളം മൊത്തത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുന്നിലാണ്. ഇതേസമയം, ഫസ്റ്റ് റഫറൽ യൂണിറ്റുകളുടെ അനുപാതത്തിൽ കേരളം പിന്നോട്ടാണ്. മറ്റു പല സംസ്ഥാനങ്ങളും ഇതിൽ പുരോഗതിയുണ്ടാക്കി. 5 ലക്ഷം പേർക്ക് ഒരു എഫ്ആർയു ആണ് ദേശീയ അനുപാതം.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും 2017-18 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യസൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകൾ, ഭരണപരമായ സൂചികകൾ, ആരോഗ്യസംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ് നടത്തിയത്. രാജ്യത്തെ വലുപ്പമേറിയ സംസ്ഥാനങ്ങളായ പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ, ഛത്തീസ്‌ഗഢ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് ആരോഗ്യരംഗത്ത് എന്തെങ്കിലും മുന്നേറ്റം നടത്തിയിട്ടുള്ളൂ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളം സൂചികയിൽ പോയിന്റ് നിലയിൽ താഴേക്ക് പോന്നിട്ടുണ്ട്.

കേരളത്തിന്റെ ആരോഗ്യസൂചിക കഴിഞ്ഞവർഷം 80 പോയിന്റിലാണ് നിന്നിരുന്നെങ്കിൽ ഇത്തവണയത് 76.55 ലേക്ക് താഴ്ന്നിട്ടുണ്ട്. പഞ്ചാബ് കഴിഞ്ഞ വർഷത്തെ 62.02 പോയിന്റ് എന്ന നിലയിൽനിന്ന് 65.21 പോയിന്റിലേക്ക് ഉയർന്നു. 63.38 പോയിന്റുമായി തമിഴ്‌നാട് പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും റാങ്കിങ്ങിൽ രണ്ടിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചാമത് നിന്നിരുന്ന പഞ്ചാബ് 65.21 പോയിന്റുമായി രണ്ടാമതെത്തി. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശുമരണ നിരക്കും 5 വയസിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളിൽവച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ഉത്തർപ്രദേശാണ് ആരോഗ്യരക്ഷാരംഗത്ത് രാജ്യത്ത് ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ശിശുമരണങ്ങളും ആരോഗ്യരംഗത്ത് കനത്ത വെല്ലുവിളികളും നേരിടുന്ന ഉത്തർപ്രദേശിൽ ആരോഗ്യസൂചികയിലെ പോയിന്റ് നില 33.69 ആണ്. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പോയിന്റ് നില (28.14) മെച്ചപ്പെടുത്തിയെന്ന് വേണമെങ്കിൽ പറയാം. ഉത്തർപ്രദേശിനൊപ്പം ബിഹാറും (38.46) ആരോഗ്യരംഗത്ത് ഏറെ പിന്നിലാണ്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും മികച്ച സൂചികാനില ലക്ഷദ്വീപിന്റേതാണ്. 65.79 പോയിന്റിലാണ് ലക്ഷദ്വീപിന്റെ സൂചിക നിൽക്കുന്നതെങ്കിൽ താഴെയുള്ള ദാദ്ര നഗർ ഹാവേലിയുടേത് 34.64 പോയിന്റിലാണ്.

52.27 പോയിന്റുമായി ചണ്ഡീഗഡാണ് സൂചികയിൽ രണ്ടാമത്. ആരോഗ്യസൂചികയിൽ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യമേഖലയിൽ സംസ്ഥാനം നടത്തുന്ന വലിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കേരളം കൈവരിച്ചിരിക്കുകയാണ്. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കിവരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളിൽ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജിഡിപിയുടെ 2.5% ആരോഗ്യരംഗത്ത് ചെലവിടാൻ കേന്ദ്രം തയാറാകണമെന്ന് നിതി ആയോഗ് അംഗം വിനോദ് കുമാർ പോൾ നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരുകൾ ആരോഗ്യമേഖലയിൽ ബജറ്റ് വിഹിതം കൂട്ടണം. ശരാശരി 4.7 ശതമാനമാണ് ഇപ്പോൾ ആരോഗ്യമേഖലയ്ക്കു നീക്കിവയ്ക്കുന്നത്. ഇത് 8 ശതമാനമാക്കണം എന്നതാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP