Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുണ്യഭൂമിയിൽ നിന്ന് നാട്ടിലെത്തിയ അവർ ആദ്യം ചെയ്തത് പ്രളയ ദുരിത സഹായം; ഹജ്ജിനുപോയി മടങ്ങിയെത്തിയ കേരളത്തിലെ ഹാജിമാർ വിമാനത്താളത്തിൽവെച്ചുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 25 ലക്ഷം രൂപ; സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയവരുടെ മടക്ക യാത്ര പൂർത്തിയായത് സമാനതകളില്ലാത്ത കാരുണ്യ പ്രവാഹവുമായി

പുണ്യഭൂമിയിൽ നിന്ന് നാട്ടിലെത്തിയ അവർ ആദ്യം ചെയ്തത് പ്രളയ ദുരിത സഹായം; ഹജ്ജിനുപോയി  മടങ്ങിയെത്തിയ കേരളത്തിലെ ഹാജിമാർ വിമാനത്താളത്തിൽവെച്ചുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകിയത് 25 ലക്ഷം രൂപ; സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയവരുടെ മടക്ക യാത്ര പൂർത്തിയായത് സമാനതകളില്ലാത്ത കാരുണ്യ പ്രവാഹവുമായി

ജംഷാദ് മലപ്പുറം

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഹാജിമാർ നൽകിയത് 25 ലക്ഷം രൂപ. കേരളത്തിൽ നിന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയവരുടെ മടക്ക യാത്ര പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഈ വർഷത്തെ അവസാന ഹജ്ജ് വിമാനം കരിപ്പൂരിലെത്തിയത്. ഇന്നലെ കരിപ്പൂരിലെത്തിയ അവസാന സംഘത്തെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. പി.വി. അബ്ദുൽ വഹാബ് എംപി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുറഹിമാൻ എന്ന ഇണ്ണി, പി.കെ. അഹമ്മദ്, എച്ച്. മുസമ്മിൽ ഹാജി, മുസ്ലിയാർ സജീർ, എസ്.അനസ് ഹാജി, മുൻ അംഗം തൊടിയൂർ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അസിസ്്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുറഹിമാൻ, ഹജ്ജ് സെൽ ഓഫീസർ എസ്.നജീബ് തുടങ്ങിയവർ പങ്കെടുത്തു.

13809 ഹാജിമാരും 20 കുട്ടികളുമാണു കേരളത്തിൽ നിന്നു ഹജ്ജിനു പോയിരുന്നത്. ഹജ്ജിനു പുറപ്പെട്ടവരിൽ അഞ്ച് പേർ മരണപ്പെട്ടു. ഒരാൾ മക്കയിലും ഒരാൾ അറഫയിലും മരണപ്പെട്ടു. രണ്ടു പേർ ഹജ്ജിനു ശേഷവും ഒരാൾ മടക്കയാത്രക്കിടയിലാണ് മരണപ്പെട്ടത്. കാലവർഷക്കെടുതിയെ തുടർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മടങ്ങിവന്ന ഹാജിമാർ വിമാനത്താവളത്തിൽ വെച്ചു 25,23,162 രൂപ സംഭാവനയായി നൽകിയതും ശ്രദ്ധേയമായി. കരിപ്പൂരിൽ നിന്നും 17,78,503 രൂപയും നെടുമ്പാശ്ശേരിയിൽ നിന്നു 7,44,659 രൂപയുമാണ് ലഭിച്ചത്.

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിന് പോയവരുടെ സംഘങ്ങൾ കഴിഞ്ഞ ഓഗസ്റ്റ് 18 മുതലാണ് തിരിച്ചുവന്നു തുടങ്ങിയത്. ആദ്യ ദിനം നാലു വിമാനങ്ങളിലായി 1200 ഹാജിമാരാണ് മടങ്ങി എത്തിയത്. ആദ്യവിമാനം രാവിലെ 7.30നാണ് അന്ന് കരിപ്പൂരിലെത്തിയത്. ആദ്യ സംഘത്തെ ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എംഎ‍ൽഎമാരായ ടി.വി ഇബ്രാഹീം, കാരാട്ട് റസാഖ്, ഹജ്ജ് കമ്മറ്റി അംഗങ്ങളായ പി.അബ്ദുറഹിമാൻ എന്ന ഇണ്ണി, കാസിംകോയ പൊന്നാനി, മുസ്ലിയാർ സജീർ, അനസ് ഹാജി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. രാവിലെ 11നും, ഉച്ചക്ക് 1.30, 1.50 സമയങ്ങളിലായി മറ്റു വിമാനങ്ങളും കരിപ്പൂരിലെത്തി. ഓരോ വിമാനത്തിലും 300 ഹാജിമാർ വീതമാണുണ്ടായിരുന്നത്.കരിപ്പൂരിൽ വിമാനമിറങ്ങുന്ന ഹാജിമാരെ ഹജ്ജ് ടെർമിനലിൽ എത്തിച്ച് എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കിയാണ് പുറത്തിറക്കിയിരുന്നത്. . വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ ഹാജിമാർക്കും അഞ്ച് ലിറ്ററിന്റെ സംസം പുണ്യ തീർത്ഥ ജലം എന്നിവ നൽകിയിരുന്നു.. ഇവ നേരത്തെ തന്നെ വിമാന കമ്പനികൾ വിമാനത്താവളങ്ങളിൽ എത്തിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയിൽ ദുരിതത്തിലായ നാടിന് സഹായം കൈമാറിയാണ് ഹാജിമാർ മടങ്ങിയിരുന്നത്്.. ആദ്യനാലു വിമാനങ്ങളിൽ നിന്നായി 1,41,806 രൂപയാണ് ഒറ്റദിവസം കൊണ്ട് സ്വരൂപീച്ചത്. കരിപ്പൂരിൽ നിന്ന് 19, 20, 21, 22, 23, 25, 27, 29, 30, സെപ്റ്റംബർ 2, 3 തിയ്യതികളിൽ ദിവസേനവ രണ്ട് വിമാനങ്ങൾ വീതവും 24, 26, 28 തിയ്യതികളിൽ മൂന്ന് വിമാനവും 31, സെപ്റ്റംബർ 1 തിയ്യതികളിൽ ഓരോ വിമാനവുമാണ് വന്നിറങ്ങിയത്. തുടർന്ന് ഇന്നാണ്് ഹാജിമാരുടെ അവസാന സംഘം എത്തിയത്. കേരളത്തിൽ നിന്നും ഹജ്ജ് കമ്മിറ്റി മുഖേനെ ഈവർഷം 13829 പേരാണ് ഹജ്ജിന് പോയത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് സഉദി എയർലെൻസ് 37 സർവ്വീസുകളും നെടുമ്പാശേരിയിലേക്ക് എയർഇന്ത്യ എട്ട് സർവീസുകളുമാണ് ഷെഡ്യൂൾ ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP