Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കർഷകർക്ക് നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ സർക്കാർ ഉത്തരവ്; ശല്യകാരിയായ മൃഗമായി പ്രഖ്യാപിച്ച് വനം വകുപ്പ്; ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും വെടിവെടിച്ച് കൊല്ലാം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കർഷകർക്ക് നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ സർക്കാർ ഉത്തരവായി. മലയോര കർഷകളെ ബാധിച്ചിരുന്ന വലിയ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരം ആകുന്നത്. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട സർക്കാർ നടപടി തുടങ്ങി. കേരളത്തിലെ വനമേഖലയ്ക്കു സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യം ഉണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണു തീരുമാനമെന്നു വനംമന്ത്രി കെ. രാജുവിന്റെ ഓഫിസ് വ്യക്തമാക്കി.

വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ കർശനമായതിനാൽ, വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാൻ വനം വകുപ്പിനായില്ല. ഈ സമയത്താണു നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളിൽ വ്യവസ്ഥകൾക്കു വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകി ഉത്തരവായത്. ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു.

എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവു കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ സർക്കാർ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷേ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അനുമതി തേടുന്നതിനു നേരത്തെ നിർദ്ദേശം നൽകിയെങ്കിലും അതിനു ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു.

സംസ്ഥാനത്തു മുഴുവനായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ രൂക്ഷത തുടങ്ങിയ വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതു ശരിയാക്കി കേന്ദ്രത്തിനു അയക്കാൻ ഉത്തരവു നൽകി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP