ഒരാൾ കോവിഡ് സംശയിക്കപ്പെടുന്ന സമയത്ത് മരണമടഞ്ഞു എന്നുകരുതി ഈ മരണത്തെ അപ്പോൾ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല; പ്രാഥമിക പരിശോധനയിൽ കോവിഡ് ഫലം പോസിറ്റീവായി സ്ഥിരീകരിച്ച എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കുന്നത് എങ്ങനെയാണ്; അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങൾ കണക്കാക്കുന്നത്; കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നില്ലെന്ന് പ്രതികരിച്ച് ആരോഗ്യമന്ത്രി

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പ്രഥമിക പരിശോധനയിൽ കോവിഡ് ഫലം പോസിറ്റീവായി സ്ഥിരീകരിച്ച എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങൾ കണക്കാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഒരാൾ കോവിഡ് സംശയിക്കപ്പെടുന്ന സമയത്ത് മരണമടഞ്ഞു എന്നുകരുതി ഈ മരണത്തെ അപ്പോൾ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കൽ റിപ്പോർട്ടും ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഡബ്ല്യുഎച്ച്ഒ-യുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റർനാഷണൽ ഗൈഡ് ലൈൻ അനുസരിച്ചാണ് കേരളത്തിലും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. International Statistical Classification of Diseases അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗൈഡ് ലൈൻ - ആരോഗ്യമന്ത്രി പറഞ്ഞു.
ഈ ഗൈഡ് ലൈനിൽ പറയുന്നതനുസരിച്ച് കോവിഡ് രോഗം മൂർച്ഛിച്ച് അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ച ഒരാൾ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാൽ അതിനെ കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനാവില്ലെന്നും ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ ആ അസുഖം മൂർച്ഛിച്ചാണ് മരണമടയുന്നതെങ്കിൽ കോവിഡ് പോസിറ്റീവാണെങ്കിൽ പോലും കോവിഡ് മരണത്തിൽ പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. ഉദാഹരണത്തിന് എറണാകുളത്ത് ആത്മഹത്യ ചെയ്ത 23 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കോവിഡ് മരണത്തിൽപ്പെടുത്തിയിട്ടില്ല.
അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങളും ഉണ്ടെങ്കിലും കോവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിച്ചാൽ അതിനെ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ജൂലൈ 31-ന് മരിച്ച 68 വയസുള്ള തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ മരണം എൻ.ഐ.വി. ആലപ്പുഴയുടെ പരിശോധനാഫലത്തിന് ശേഷം ഓഗസ്റ്റ് മൂന്നാം തീയതിയിലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നു - മന്ത്രി പറഞ്ഞു.
ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാൽ ഉടൻ തന്നെ സാമ്പിളുകൾ അതേ ആശുപത്രിയിൽ തന്നെയുള്ള കോവിഡ് ലാബിലോ, അംഗീകൃത ലാബ് ആ പരിസരത്ത് ഇല്ലാത്തപക്ഷം തൊട്ടടുത്ത കോവിഡ് ലാബിലോ പരിശോധിനയ്ക്കായി അയക്കുന്നുണ്ടെന്നും മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചാലും മരണത്തിൽ ഡോക്ടർക്ക് സംശയം തോന്നിയാലും സാമ്പിളുകൾ ലാബിലേക്കയച്ച് പരിശോധിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാലതാമസം ഉണ്ടാകാതിരിക്കാൻ ജീൻ എക്പേർട്ട് ടെസ്റ്റോ, ട്രൂനാറ്റ് ടെസ്റ്റോ നടത്തിയാണ് മൃതദേഹം വിട്ടുകൊടുക്കാറുള്ളത്. ട്രൂനാറ്റ് ടെസ്റ്റിൽ പോസിറ്റീവാണെന്ന് കരുതി എല്ലായിപ്പോഴും പോസീറ്റീവാകണമെന്നില്ലെന്നും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ചിലപ്പോൾ പോസിറ്റീവ് ഫലം കാണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു മൃതദേഹം വിട്ടുകൊടുക്കുമ്പോൾ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞേ വിട്ടുകൊടുക്കൂ. മാത്രമല്ല കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും മൃതദേഹം സംസ്കരിക്കുക. അതേസമയം മൃതദേഹത്തിൽ നിന്നെടുത്ത സാമ്പിൾ കേന്ദ്ര സർക്കാരിന്റെ എൻ.ഐ.വി. ആലപ്പുഴയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു - മന്ത്രി പറഞ്ഞു.
ആദ്യം മുതലേ സംശയമുള്ള എല്ലാ കേസുകളും എൻഐവി ആലപ്പുഴയിലയച്ചാണ് സ്ഥിരീകരിച്ച് വരുന്നതെന്നും എൻഐവി ആലപ്പുഴയിൽ നിന്നും ലഭിക്കുന്ന ഫലവും ആശുപത്രി നൽകുന്ന മെഡിക്കൽ റിപ്പോർട്ടും വിലയിരുത്തിയാണ് അത് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ സ്ഥിരീകരിക്കുന്ന മരണങ്ങൾ അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ് റിലീസിലോ പേരും വയസും സ്ഥലവും സഹിതം ഉൾപ്പെടുത്താറുണ്ട്. അതിനാൽ കോവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. എൻഐവി ആലപ്പുഴയിൽ സാമ്പിളികൾ അയച്ച് കിട്ടുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിലയിരുത്തി മരണം പ്രഖ്യാപിക്കാറാണ് പതിവ് - മന്ത്രി വ്യക്തമാക്കി.
കോവിഡ് മരണത്തിൽ ഉൾപ്പെടുത്തിയില്ല എന്ന് ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ പേരുകൾ പലതും തൊട്ടടുത്ത ദിവസങ്ങളിൽ സ്ഥിരീകരണത്തിന് ശേഷം സർക്കാർ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയതായി കാണാമെന്നും മാനദണ്ഡങ്ങൾ അനുസരിച്ച് ഉൾപ്പെടുത്താൻ കഴിയാത്തവ ഒഴിവാക്കിയിട്ടുണ്ടെന്നും ഉൾപ്പെടുത്തിയതും ഒഴിവാക്കിയതുമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ
- വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍