Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് ലക്ഷത്തിന്റെ വായ്‌പ്പാക്കുടിശ്ശികയുടെ പേരിൽ കാനറാ ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്താൻ നോക്കിയത് 50 ലക്ഷത്തിന്റെ വീടും പുരയിടവും; 'വൈഷണവി'യിൽ നിന്നും കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിൽ സർവ്വം തകർന്ന് ഡിഗ്രി വിദ്യാർത്ഥിനിയായ മകൾ; സാമ്പത്തിക പരാധീനതകൾക്ക് ഇടയിലും അവൾ മനസ്സിൽ സൂക്ഷിച്ചത് ഡോക്ടർ സ്വപ്‌നം; എൻട്രൻസ് എഴുതി ഫലം കാത്തിരിക്കവേ എല്ലാ മോഹങ്ങളും തല്ലിക്കെടുത്തി ബാങ്കിന്റെ പിടിവാശി; ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞെങ്കിലും കടുംകൈ പ്രതീക്ഷിച്ചില്ലെന്ന് വിലപിച്ച് പിതാവും

ആറ് ലക്ഷത്തിന്റെ വായ്‌പ്പാക്കുടിശ്ശികയുടെ പേരിൽ കാനറാ ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്താൻ നോക്കിയത് 50 ലക്ഷത്തിന്റെ വീടും പുരയിടവും; 'വൈഷണവി'യിൽ നിന്നും കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിൽ സർവ്വം തകർന്ന് ഡിഗ്രി വിദ്യാർത്ഥിനിയായ മകൾ; സാമ്പത്തിക പരാധീനതകൾക്ക് ഇടയിലും അവൾ മനസ്സിൽ സൂക്ഷിച്ചത് ഡോക്ടർ സ്വപ്‌നം; എൻട്രൻസ് എഴുതി ഫലം കാത്തിരിക്കവേ എല്ലാ മോഹങ്ങളും തല്ലിക്കെടുത്തി ബാങ്കിന്റെ പിടിവാശി; ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞെങ്കിലും കടുംകൈ പ്രതീക്ഷിച്ചില്ലെന്ന് വിലപിച്ച് പിതാവും

എം മനോജ് കുമാർ

തിരുവനന്തപുരം: ജപ്തി ഭീഷണിയുടെ പേരിൽ അമ്മയും മകളും തീകൊളുത്തുകയും മകൾ മരിച്ചതിനും പിന്നിൽ നെയ്യാറ്റിൻകര കാനറാ ബാങ്കിന്റെ ക്രൂരത. ആറു ലക്ഷത്തിൽ താഴെയുള്ള ലോൺ കുടിശികയുടെ പേരിലാണ് 50 ലക്ഷത്തിന്റെ വീടും സ്ഥലവും കീശയിലാക്കാൻ നെയ്യാറ്റിൻകര കാനറാ ബാങ്ക് ശ്രമിച്ചത്. ഇതാണ് നെയ്യാറ്റിൻകരയെയും കേരളത്തെയും നടുക്കിയ അമ്മയുടെയും മകളുടെയും തീകൊളുത്തലിനും മകളുടെ മരണത്തിനും ഇടയാക്കിയത്. അഞ്ചു ലക്ഷം ലോൺ എടുത്ത് എട്ടര ലക്ഷം രൂപ ഈ കുടുംബം അടച്ചിട്ടുണ്ട്. ഇനി അടയ്ക്കാനുള്ളത് ആറു ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണ്.

ഈ സാവകാശം നൽകാൻ ബാങ്ക് തയ്യാറാകാതിരുന്നപ്പോൾ അത് ആത്മഹത്യയിലും മരണത്തിലും കലാശിക്കുകയും ചെയ്തു. പതിനഞ്ച് വർഷം മുൻപാണ് കാനറാ ബാങ്കിൽ നിന്നും ചന്ദ്രൻ അഞ്ചു ലക്ഷം രൂപ ലോൺ എടുക്കുന്നത്. അടവ് മുടങ്ങിയപ്പോൾ വീടും സ്ഥലവും വിറ്റു ലോൺ അടയ്ക്കാം എന്ന് ഈ കുടുംബം ബാങ്കിൽ പറഞ്ഞതാണ്. പക്ഷെ കാനറാ ബാങ്ക് അധികൃതർ ഒരു വിട്ടുവീഴ്‌ച്ചക്കും വഴങ്ങിയില്ല. ലോണിന്റെ പേരിൽ കാനറാ ബാങ്ക് അധികൃതര് ക്രൂരത തുടർന്നപ്പോൾ മൂന്നു പേരടങ്ങുന്ന ഒരു കുടുംബത്തിലെ മകൾക്ക് ജീവൻ നഷ്ടമാകുകയും 'അമ്മ ജീവിതത്തിനും മരണത്തിനും ഇടയിലാകാകുകയും ചെയ്തു. എല്ലാത്തിനും ഇടയാക്കിയത് കാനറാ ബാങ്ക് അധികൃതർ നടത്തിയ ജപ്തി ഭീഷണിയും.

മകൾ വൈഷ്ണവി ആത്മഹത്യാ ശ്രമത്തിനിടയിൽ ജീവൻ വെടിഞ്ഞപ്പോൾ 'അമ്മ ലേഖയ്ക്ക് തൊണ്ണൂറു ശതമാനവും പൊള്ളലേറ്റിട്ടുമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇപ്പോൾ ജീവന് വേണ്ടി മല്ലടിക്കുകയാണ് വൈഷ്ണവിയുടെ 'അമ്മ ലേഖ. ചന്ദ്രനും ലേഖയുടെയും ഒരേയൊരു മകളായിരുന്നു ലേഖ. ഈ കഴിഞ്ഞ മെഡിക്കൽ എൻട്രൻസ് എഴുതി ഫലം കാത്തിരിക്കുകയായിരുന്നു വൈഷ്ണവി. ഇതിനിടയിലാണ് കാനറാ ബാങ്ക് ഭീഷണി ഈ കുടുംബത്തെ തകർത്തത്. വൈഷ്ണവിയുടെ പേരാണ് വീടിനു നൽകിയത്. വീട് നഷ്ടമാകുമ്പോൾ എല്ലാ പ്രതീക്ഷകളും നഷ്ടമാകുമെന്ന ആശങ്ക വൈഷ്ണവിയേയും ലേഖയേയും അലട്ടിയിരുന്നു. ആത്മഹത്യാ ഭീഷണി ഇവർ ചന്ദ്രന് മുന്നിലും നടത്തിയിരുന്നു. പക്ഷെ ആത്മഹത്യാ ശ്രമം നടത്തുമെന്ന് ചന്ദ്രനും കരുതിയിരുന്നില്ല.

കുട്ടിയുടെ പഠനത്തിന് വേണ്ടിയും വീട് പുതുക്കിപ്പണിയുന്നതിനുമാണ് ചന്ദ്രൻ വീടിരിക്കുന്ന പത്തര സെന്റ് സ്ഥലം പണയം വെച്ച് നെയ്യാറ്റിൻകര കാനറാ ബാങ്കിൽ നിന്നും ലോൺ എടുത്തത്. ലോൺ കുടിശിക വന്നപ്പോൾ വൻ സമ്മർദ്ദമാണ് കാനറാ ബാങ്ക് അധികൃതർ നടത്തിയത് എന്ന് വൈഷ്ണവിയുടെ അച്ഛൻ ചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. വെള്ളിയാഴ്ച കാനറാ ബാങ്ക് അധികൃതർ വന്നപ്പോൾ ലേഖയും മകളും പറഞ്ഞതാണ് ജപ്തി ഭീഷണിയുമായി വന്നാൽ ഞങ്ങൾ ആത്മഹത്യാ ചെയ്യും എന്ന്. പക്ഷെ അത് വീൺവാക്കാണ് എന്നാണ് ഞാനും കരുതിയത്. വീട് വയ്ക്കാൻ ലോൺ എടുത്തപ്പോൾ അതിന്റെ പേരിൽ കുടുംബം നഷ്ടമാകുമെന്ന് കരുതിയില്ല. ഞാൻ വീട്ടിനു പുറത്ത് നിന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് നിലവിളി കേട്ടത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇരുവരെയും തീ വിഴുങ്ങിയിരുന്നു-ചന്ദ്രൻ പറയുന്നു.

വെള്ളിയാഴ്ചയും കാനറാ ബാങ്ക് അധികൃതർ വീട്ടിൽ വന്നിരുന്നു. ലോൺ കുടിശിക അടയ്ക്കാം എന്ന് കാനറാ ബാങ്ക് അധികൃതരോട് പറഞ്ഞിരുന്നു. പക്ഷെ ഒരു സമവായത്തിന് അവർ തയ്യാറായില്ല. ഇന്നും നാല് മണിക്ക് മുൻപ് ജപ്തി നടത്തും എന്നാണ് കാനറാ ബാങ്ക് അധികൃതർ പറഞ്ഞത്. ജപ്തി നടത്താൻ കാനറാ ബാങ്ക് അധികൃതർ വരുമെന്ന ഭീതിയുടെ നിഴലിലാണ് അമ്മയും മകളും ഈ കടുംകൈ കാട്ടിയത്ച. വീട് വിൽക്കാൻ ആളുകളെ തിരഞ്ഞു നടക്കുകയായിരുന്നു. അതിനിടയിലാണ് ബാങ്ക് സമ്മർദ്ദം ശക്തമാക്കിയത്. വെള്ളിയാഴ്ച ബാങ്ക് അധികൃതർ വീട്ടിൽ വന്നു നടത്തിയ ഭീഷണി തന്നെയാണ് ആത്മഹത്യാ ശ്രമങ്ങളിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പേപ്പറുകൾ വരെ ഞങ്ങൾ ബാങ്കിൽ സമർപ്പിച്ചതാണ്. ജപ്തി ഭീഷണിയിൽ നിന്നും ഒഴിവാക്കാൻ. ഞങ്ങൾക്ക് സമയമായിരുന്നു ആവശ്യം. പക്ഷെ ബാങ്ക് അതിനു വഴങ്ങാതെ അമിത സമ്മർദം ഞങ്ങളുടെ കുടുംബത്തിന് മേൽ മുഴക്കി. ബാങ്കിന്റെ മനഃസാക്ഷിയില്ലാത്ത ക്രൂരതയാണ് കുടുംബം നഷ്ടമാകാൻ കാരണം-ചന്ദ്രൻ പറയുന്നു.

ഇന്നു മൂന്നുമണിയോടെയാണ് ജപ്തി നടപടിക്കിടെ അമ്മ ലേഖയും മകൾ വൈഷ്ണവിയും നെയ്യാറ്റിൻകര മാരായമുട്ടത്ത് തീ കൊളുത്തിയത്. മകളെ രക്ഷിക്കാൻ കഴിഞ്ഞില്ല. 'അമ്മ മെഡിക്കൽ കോളേജിൽ ജീവനുവേണ്ടി പോരാടുകയും ചെയ്യുന്നു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ ലേഖയുടെ നില അതീവ ഗുരുതരമാണ്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയത്. നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വർഷം മുൻപ് ഇവർ വായ്പ എടുത്തിരുന്നത്.

പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ചന്ദ്രന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു. വീട് വിൽക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് ഇടയായ സംഭവവികാസങ്ങൾക്ക് ഇടവരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP