Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കാമുകിമാരുടെ നഗ്‌നത വൈറൽ ആക്കുന്ന യുവ തലമുറയെ വെറുതെ വിടില്ല; പിഞ്ചു കുട്ടികളുടെ പടങ്ങൾ കണ്ട് ആസ്വദിക്കുന്ന രതി വൈകൃതത്തേയും തടുക്കും; പോൺ സെറ്റുകൾക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി കേരളാ സൈബർ വാരിയേഴ്സ്; പൊലീസിന്റെ 'ബിഗ് ഡാഡി' തോറ്റിടത്ത് മലയാളി ഹാക്കർമാരുടെ വിജയകഥ ഇങ്ങനെ

കാമുകിമാരുടെ നഗ്‌നത വൈറൽ ആക്കുന്ന യുവ തലമുറയെ വെറുതെ വിടില്ല; പിഞ്ചു കുട്ടികളുടെ പടങ്ങൾ കണ്ട് ആസ്വദിക്കുന്ന രതി വൈകൃതത്തേയും തടുക്കും; പോൺ സെറ്റുകൾക്കെതിരെ യുദ്ധ പ്രഖ്യാപനവുമായി കേരളാ സൈബർ വാരിയേഴ്സ്; പൊലീസിന്റെ 'ബിഗ് ഡാഡി' തോറ്റിടത്ത് മലയാളി ഹാക്കർമാരുടെ വിജയകഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാക്കിസ്ഥാനെതിരെ മാത്രമല്ല നമുക്കിടയിലെ സാമുഹിക തിന്മകൾക്കെതിരേയും പടപൊരുതാനാണ് കേരളാ സൈബർ വാരിയേഴ്സിന്റെ തീരുമാനം. ഓപ്പറേഷൻ ബിഗ് ഡാഡിയെന്ന പൊലീസ് ഇടപെടൽ സൈബർ ലോകത്തെ ലൈംഗിക അതിപ്രസരം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇടപെടലുകൾ സജീവമായപ്പോൾ ഓപ്പറേഷൻ ബിഗ് ഡാഡി പത്തി മടക്കി മാളത്തിലൊളിച്ചു. ഈ സാഹചര്യത്തിലാണ് സൈബർ വാരിയേഴ്‌സിന്റെ ഇടപെടൽ.

ഓൺലൈനിലെ ചതിക്കുഴികൾ എന്ന സ്ഥിരം പല്ലവി അല്ല ഇത്. കുറച്ച് ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഷയമാണ്. പോൺ അല്ല വിഷയം, കാമുകിമാരുടെ നഗ്‌നത വൈറൽ ആക്കാൻ ശ്രമിക്കുന്ന യുവ തലമുറ, അഞ്ച് വയസ്സുള്ള കുട്ടികളുടെ വരെ പടങ്ങൾ കണ്ട് ആസ്വദിക്കുന്ന രതി വൈകൃതം. പലർക്കും ബുദ്ധിമുട്ട് വന്നപ്പോൾ പ്രശ്‌നം തീർക്കാൻ ഇറങ്ങികയാണ് ഒരു പറ്റം മലയാളി ഹാക്കർമാർ. എന്തായാലും 59 പേജും/ ഗ്രൂപ്പുകളും പൂട്ടിച്ചിരിക്കുകയാണ് ഹാക്കർമാർ.

Stories you may Like

കൊച്ചുകുട്ടികളുടെയും ചലച്ചിത്രതാരങ്ങളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തും അല്ലാതെയും ലൈംഗികച്ചുവയോടെ അവതരിപ്പിക്കുന്ന പേജുകൾക്കും ഗ്രൂപ്പുകൾക്കും എതിരായാണ് സൈബർ വാരിയേഴ്‌സിന്റെ പുതിയ പോരാട്ടം. ഫേസ്‌ബുക്കിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തും ലൈംഗിക ഉപകരണങ്ങളാക്കി സ്ത്രീകളെ ചിത്രീകരിച്ചും അശ്ലീല കഥകളിലെ കഥാപാത്രങ്ങളെ ചിത്രീകരിച്ചും സജീവമായ 34 പേജുകളും 25 ഗ്രൂപ്പുകളുമാണ് കേരളാ സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തിരിക്കുന്നത്. ഈ പേജുകളുടെ പ്രൊഫൈൽ ചിത്രത്തിന് പകരം സൈബർ വാരിയേഴ്സ് തങ്ങളുടെ ലോഗോ പതിപ്പിച്ചാണ് യുദ്ധ പ്രഖ്യാപനം നടത്തിയത്.

സൈബർ കുറ്റകൃത്യങ്ങളിൽ കൃത്യമായി നടപടിയെക്കുന്നതിലെ നിയമസംവിധാനങ്ങളുടെ പരിമിതിയെ മറികടക്കാനാണ് മലയാളി ഹാക്കിങ് കൂട്ടായ്മയുടെ തീരുമാനം. വ്യാജ ഐഡികളുടെ മറവിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തുകയും സൈബർ രതിക്കുള്ള ചതിക്കുഴികൾ ഒരുക്കുകയും ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യുമെന്ന യുദ്ധ പ്രഖ്യാപനവുമായാണ് കേരളാ സൈബർ വാരിയേഴ്‌സ് ഈ ഇടപെടലിന് എത്തുന്നത്. പൊലീസുമായി സഹകരിക്കാനും തയ്യാർ. അതിന് അവർ തയ്യാറായില്ലെങ്കിലും പോൺ സൈറ്റുകൾ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

ഓൺലൈൻ സെക്സ് റാക്കറ്റായും, ലൈംഗിക അധിക്ഷേപത്തിനും, റിവഞ്ച് പോൺ സ്വഭാവത്തിൽ പ്രതികാരനീക്കങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതാണ് പൂട്ടിച്ചതിൽ കൂടുതൽ പേജുകളും ഗ്രൂപ്പുകളും. കൊച്ചുകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചും ഇവരെ ലൈംഗിക താൽപ്പര്യത്തിന് ലഭ്യമാണന്ന് അറിയിച്ചും സജീവമായിരുന്ന ചില ഫേസ്‌ബുക്ക് പേജുകൾ സൈബർ ക്രൈം വിഭാഗവും പൊലീസും ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ ലൈംഗിക വ്യാപാരത്തിന് തടയിടാൻ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂർണമായും ഇല്ലാതാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നും നിരവധി പേജുകളും ഗ്രൂപ്പുകളും ഇത്തരത്തിൽ സജീവമായിരുന്നു.

ചെറിയ പെൺകുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചും, ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയും കൊച്ചുസുന്ദരികൾ എന്ന പേരിൽ സജീവമായിരുന്ന പേജിനെക്കുറിച്ച് അറിഞ്ഞാണ് ഞങ്ങൾ ഇത്തരമൊരു ദൗത്യത്തിലേക്ക് നീങ്ങിയത്. ഓപ്പറേഷൻ ഇന്ത്യൻ ഓൺലൈൻ പ്രോസ്റ്റിറ്റിയൂഷൻ, ഓപ്പറേഷൻ സെക്സ് ചാറ്റിങ് എന്നീ ദൗത്യങ്ങളുടെ ഭാഗമായാണ് ഫേസ്‌ബുക്ക് പേജുകളും ഗ്രൂപ്പുകളും ഉൾപ്പെടെ 59 എണ്ണം പിടിച്ചെടുത്തതെന്ന് സൈബർ വാരിയേഴ്‌സ് വിശദീകരിക്കുന്നു. നിലവിൽ കേരളാ പൊലീസുമായോ സൈബർ വിഭാഗമായോ ചേർന്നല്ല ഇവരുടെ ഹാക്കിങ് പ്രവർത്തനം. എന്നാൽ സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പൊലീസ് സഹായം തേടിയാൽ സഹകരിക്കാൻ തയ്യാറാണെന്ന് സൈബര് വാരിയേഴ്‌സ് വ്യക്തമാക്കുന്നു.

28 അംഗ ഹാക്കേഴ്സ് ഗ്രൂപ്പാണ് കേരളാ സൈബർ വാരിയേഴ്സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേർത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്സ് സന്നദ്ധമാണ്. ചെറിയ പെൺകുട്ടികളുടെ ഉൾപ്പെടെ നഗ്‌ന ചിത്രങ്ങൾ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത്് ശ്രദ്ധയിൽപ്പെട്ടാണ് പുതിയ ഇടപെടൽ. പതിനായിരത്തിലേറെ പേജുകൾ ഇത്തരത്തിൽ മലയാളത്തിൽ സജീവമാണ്. പൂർവ്വ കാമുകിയുടെ സ്വകാര്യചിത്രങ്ങൾ ഉൾപ്പെടെ പ്രതികാരം ചെയ്യുന്നതിനായി ലൈംഗിക പരാമർശത്തോടെ പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടാഴ്ചയെടുത്താണ് ഇത്രയും ഗ്രൂപ്പുകളും പേജുകളും ഹാക്ക് ചെയ്തത്.

നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നെഹ്‌റു കോളേജുകളുടെ സൈറ്റുകൾ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബർ വാരിയേഴ്‌സായിരുന്നു. നിരവധി സൈബർ ആക്രമണങ്ങളിലൂടെ പെരുമ കേട്ടവരാണ് കേരളാ സൈബർ വാരിയേഴ്‌സ് ഉൾപ്പെടെയുള്ള മലയാളി ഹാക്കർമാർ. തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവർ തകർത്തിരുന്നു. ഫേസ്‌ബുക്ക് ഞരമ്പന്മാർക്കെതിരെയാണ് നിലവിൽ സൈബർ വാരിയേഴ്‌സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലു ഹാക്കേഴ്‌സും സൈബർ വാരിയേഴ്‌സും ചേർന്നൊരുക്കിയ ഹാക്കിങ് പണികൊടുക്കലുകൾ പാക്കിസ്ഥാനെ പോലും വെള്ളം കുടുപ്പിച്ചിരുന്നു.

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്‌സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകർത്തതിനെ തുടർന്ന് പാക്കിസ്ഥാനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകർത്ത് പാലാരിവട്ടത്തേക്ക് വരെ ഫ്‌ലൈറ്റ് ചാർട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിങ് കൂട്ടായ്മയ്ക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP