Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണത്തിന് മുമ്പ് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടും; തുണിക്കടകൾ കർശനമായ കോവിഡ് പ്രേട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും; നീറ്റ് പരീക്ഷക്ക് ഫോട്ടോക്കായി നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി; കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി

ഓണത്തിന് മുമ്പ് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടും; തുണിക്കടകൾ കർശനമായ കോവിഡ് പ്രേട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും; നീറ്റ് പരീക്ഷക്ക് ഫോട്ടോക്കായി നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി; കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ഓണത്തിന് മുമ്പ് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീർക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം റെക്കോർഡ് വേഗത്തിൽ വാക്‌സിൻ കൊടുത്തു തീർക്കാൻ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്‌സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്‌സിൻ എടുക്കാൻ വരുന്നവർ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷൻ നടപടികൾ ഫലപ്രദമാക്കാൻ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തിൽ വാക്‌സിൻ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്‌സിൻ നൽകാനാകണം.

തുണിക്കടകൾ കർശനമായ കോവിഡ് പ്രേട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും. വാക്‌സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകൾ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം. പ്രേട്ടോകോൾ ലംഘനം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും.വൊക്കേഷണൽ പരിശീലന സ്ഥാപനങ്ങൾ പഠിതാക്കളെ കൊണ്ട് വരാതെ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP