Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ഇന്ന് 5378 പേർക്ക് കോവിഡ്; 5970 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 4670 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 582 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 64,486; ഇതുവരെ രോഗമുക്തി നേടിയവർ 5,16,978; കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകൾ; 6 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഇന്ന് 5378 പേർക്ക് കോവിഡ്; 5970 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 4670 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 582 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 64,486; ഇതുവരെ രോഗമുക്തി നേടിയവർ 5,16,978; കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകൾ; 6 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5378 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂർ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂർ 226, പത്തനംതിട്ട 207, വയനാട് 151, കാസർഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂർകാവ് സ്വദേശി സുകമാരൻ നായർ (81), കൊല്ലം പാരിപ്പള്ളി സ്വദേശിനി രാജമ്മ (65), ആലപ്പുഴ എം.ഒ. വാർഡ് സ്വദേശി ടി.എസ്. ഗോപാല റെഡ്ഡിയാർ (57), പുഞ്ചക്കൽ സ്വദേശിനി ഷീല (58), മാവേലിക്കര സ്വദേശി സ്റ്റാൻലി ജോൺ (54), മുതുകുളം സ്വദേശി ഗോപാലകൃഷ്ണൻ (78), ഇടുക്കി പീരുമേട് സ്വദേശി പൽരാജ് (79), കോട്ടയം ഉദയനാപുരം സ്വദേശിനി സുമതികുട്ടിയമ്മ (82), എറണാകുളം പെരുമറ്റം സ്വദേശി വി.കെ. ബഷീർ (67), കണിയനാട് സ്വദേശി എംപി. ശിവൻ (65), ഞാറക്കാട് സ്വദേശി എൽദോസ് ജോർജ് (50), തൃശൂർ വടന്നകുന്ന് സ്വദേശി രാമകൃഷ്ണൻ (89), പഴയന്നൂർ സ്വദേശിനി ആമിന ബീവി (53), കടങ്ങോട് സ്വദേശി അബ്ദുൾ റഹ്മാൻ (80), കിള്ളന്നൂർ സ്വദേശി സി.എൽ. പീറ്റർ (68), ചാവക്കാട് സ്വദേശിനി ശാരദ (69), താഴേക്കാട് സ്വദേശി ആന്റോ (59), പാലക്കാട് മംഗൽമഠം സ്വദേശി കെ.ഇ. വർക്കി (96), മലപ്പുറം മംഗലം സ്വദേശിനി അമ്മു (80), കോഴിക്കട് കുന്നമംഗലം സ്വദേശി ഹംസ (50), മടവൂർ സ്വദേശിനി അമ്മുകുട്ടി അമ്മ (90), വളയം സ്വദേശി ഗോവിന്ദ കുറുപ്പ് (76), വടകര സ്വദേശിനി പാത്തൂട്ടി (68), കണ്ണൂർ പന്ന്യന്നൂർ സ്വദേശി സുകുമാരൻ (68), തളിപ്പറമ്പ് സ്വദേശിനി ഹേമലത (72), പെരുവ സ്വദേശിനി അയിഷ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2148 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 689, കോഴിക്കോട് 632, തൃശൂർ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂർ 184, പത്തനംതിട്ട 156, വയനാട് 142, കാസർഗോഡ് 82 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 10, എറണാകുളം 9, തിരുവനന്തപുരം, കണ്ണൂർ 6 വീതം, പത്തനംതിട്ട 5, മലപ്പുറം, വയനാട് 3 വീതം, കോട്ടയം, തൃശൂർ, കാസർഗോഡ് 2 വീതം, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 481, പത്തനംതിട്ട 168, ആലപ്പുഴ 852, കോട്ടയം 204, ഇടുക്കി 84, എറണാകുളം 807, തൃശൂർ 589, പാലക്കാട് 461, മലപ്പുറം 789, കോഴിക്കോട് 709, വയനാട് 129, കണ്ണൂർ 150, കാസർഗോഡ് 59 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,16,978 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,17,195 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,00,925 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,270 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെന്മെന്റ് സോൺ വാർഡ് 8, 9), എറണാകുളം ജില്ലയിലെ അയവന (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ തലവൂർ (1), ചാത്തന്നൂർ (സബ് വാർഡ് 9), പാലക്കാട് ജില്ലയിലെ കരിമ്പുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP