Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കോവിഡ്-19; 7330 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 7049 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 786 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 91,190; ഇതുവരെ രോഗമുക്തി നേടിയവർ 3,40,324; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകൾ പരിശോധിച്ചു ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കോവിഡ്-19; 7330 പേർ രോഗമുക്തി നേടി; 27 മരണങ്ങൾ കൂടി; 7049 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 786 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലുള്ളവർ 91,190; ഇതുവരെ രോഗമുക്തി നേടിയവർ 3,40,324; കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകൾ പരിശോധിച്ചു ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7983 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 1114, തൃശൂർ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂർ 337, പത്തനംതിട്ട 203, കാസർഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശി സോമശേഖരൻ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമൻ (56), ചേർത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പൻ (55), കൂടല്ലൂർ സ്വദേശി എം.ജി. സോമൻ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വർഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുൾ റഹ്മാൻ (82), പാരാപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി കെ.ആർ. പുരുഷോത്തമൻ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്റ്റ് ഒക്കൽ സ്വദേശി തോമസ് (67), തൃശൂർ എരുമപ്പെട്ടി സ്വദേശി മോഹൻ (57), ചങ്ങലൂർ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രൻ (73), ആനന്ദപുരം സ്വദേശി ഗോവിന്ദൻ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂർ സ്വദേശി കൃഷ്ണൻ (49), കൊപ്പം സ്വദേശി വി. വിജയൻ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂർ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്ണൻ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1484 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 826, തൃശൂർ 1104, കോഴിക്കോട് 797, തിരുവനന്തപുരം 643, മലപ്പുറം 719, കൊല്ലം 735, ആലപ്പുഴ 635, കോട്ടയം 580, പാലക്കാട് 287, കണ്ണൂർ 248, പത്തനംതിട്ട 152, കാസർഗോഡ് 143, വയനാട് 139, ഇടുക്കി 41 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂർ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസർഗോഡ് 6 വീതം, തൃശൂർ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂർ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂർ 480, കാസർഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,440 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,69,059 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,381 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3329 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 46,45,049 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്മെന്റ് സോൺ വാർഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂർ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസർഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP