Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൂലൈ നാല് ആകുമ്പോഴേക്കും കേരളത്തിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകും; ഇതു പരമാവധി 43,000 വരെയാകാം; ഇന്ത്യ ഒട്ടുക്കുള്ള രോഗികളുടെ എണ്ണം അപ്പോഴേയ്ക്കും ഒമ്പത് ലക്ഷത്തിൽ എത്തിയേക്കും; കേരളത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കിയില്ലെങ്കിൽ രോഗവ്യാപനം സെപ്റ്റംബറിലേക്കും നീണ്ടേക്കും; മരണ നിരക്കും രണ്ടാഴ്‌ച്ച കൂടുമ്പോൾ ഇരട്ടിയാകും; സംസ്ഥാനത്തിന് മുന്നറിയിപ്പുമായി യുഎസ് വിദഗ്ദ്ധർ

ജൂലൈ നാല് ആകുമ്പോഴേക്കും കേരളത്തിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകും; ഇതു പരമാവധി 43,000 വരെയാകാം; ഇന്ത്യ ഒട്ടുക്കുള്ള രോഗികളുടെ എണ്ണം അപ്പോഴേയ്ക്കും ഒമ്പത് ലക്ഷത്തിൽ എത്തിയേക്കും; കേരളത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കിയില്ലെങ്കിൽ രോഗവ്യാപനം സെപ്റ്റംബറിലേക്കും നീണ്ടേക്കും; മരണ നിരക്കും രണ്ടാഴ്‌ച്ച കൂടുമ്പോൾ ഇരട്ടിയാകും; സംസ്ഥാനത്തിന് മുന്നറിയിപ്പുമായി യുഎസ് വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയില്ലെങ്കിൽ രോഗവ്യാപനം അതിവേഗത്തിൽ ആകുമെന്ന് മുന്നറിയിപ്പ്. രോഗ വ്യാപനം സെപ്റ്റംബറിലേക്ക് നീണ്ടേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. യുഎസിലെ മിഷിഗൻ സർവകലാശാലയിലെ ആരോഗ്യ വിദഗ്ധരുടെതാണ് മുന്നറിയിപ്പ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുൽപാദന നിരക്ക് (ബേസിക് റീപ്രൊഡക്ഷൻ റേറ്റ് ആർ) കേരളത്തിൽ ഇപ്പോൾ 1.35 ആണെന്നാണു വിലയിരുത്തൽ. പകർച്ചവ്യാധി നിയന്ത്രണ വിധേയമാകണമെങ്കിൽ ഇത് ഒന്നിൽ താഴെ എത്തണം.

മിഷിഗൻ വാഴ്‌സിറ്റി ടീമിന്റെ ഇന്നലത്തെ നിഗമനപ്രകാരം ജൂലൈ 4 ആകുമ്പോഴേക്കും കേരളത്തിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകുമെന്നാണ് വിലയിരുത്തൽ. ഇതു പരമാവധി 43,000 വരെയാകാം. പ്രവാസികളുടെ മടങ്ങിവരവ് അടക്കം കണക്കിലെടുക്കുമ്പോൾ ഇക്കാര്യത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം ഇന്ത്യയൊട്ടാകെയുള്ള രോഗികളുടെ എണ്ണം അപ്പോഴേയ്ക്കും 6 ലക്ഷം മുതൽ 9 ലക്ഷം വരെയാകുമെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു. മരണം രണ്ടാഴ്ച കൂടുമ്പോൾ ഇരട്ടിയാകും. മിഷിഗൻ വാഴ്‌സിറ്റിയിലെ കോവിഡ് ഇന്ത്യ സ്റ്റഡി ഗ്രൂപ്പ് ആണ് ഫെബ്രുവരി മുതൽ ഇന്നലെ വരെയുള്ള കേരളത്തിലെ രോഗവ്യാപന രീതിയും രോഗികളുടെ എണ്ണവും വിലയിരുത്തി റിപ്പോർട്ട് തയാറാക്കുന്നത്. ദിവസേനയുള്ള രോഗക്കണക്കുകൾ മാറുന്നതിനനുസരിച്ച് രോഗവ്യാപന സാധ്യതാ വിവരങ്ങൾ പുതുക്കുന്നുമുണ്ട്. വാഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ബയോ സ്റ്റാറ്റിസ്റ്റിക്‌സ് പ്രഫസർ ഇന്ത്യക്കാരി ഡോ. ഭ്രമർ മുഖർജിയുടെ നേതൃത്വത്തിലുള്ള
സംഘമാണ് പഠനം നടത്തുന്നത്.

അതിനിടെ ഇന്നലെ 91 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു രോഗബാധിതരുടെ എണ്ണം 2005 ആയി. ജനുവരി 30ന് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്ത കേരളത്തിൽ ആയിരം രോഗികളായത് കഴിഞ്ഞ മാസം 27നാണ് (119ാം ദിവസം). പിന്നീട് 12 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. മരണവും ഈ രണ്ടാഴ്ചയ്ക്കിടയിൽ ഇരട്ടിയായി. നിലവിൽ ചികിത്സയിലുള്ളത് 1174 പേർ; രോഗമുക്തരായത് 814 പേർ. ആവർത്തിച്ചുള്ള പരിശോധന ഉൾപ്പെടെ 1,13,956 പേരുടെ സാംപിളുകൾ ഇതുവരെ പരിശോധിച്ചു. മലപ്പുറം (163), പാലക്കാട് (158), തൃശൂർ (114) ജില്ലകളിൽ നിലവിൽ നൂറിലേറെ പേർ ചികിത്സയിലുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ ജില്ല തിരിച്ച്: തൃശൂർ: 27, മലപ്പുറം: 14, കോഴിക്കോട്: 13, കാസർകോട്: 8, കൊല്ലം: 5, ആലപ്പുഴ: 5, കണ്ണൂർ: 4, തിരുവനന്തപുരം: 3, പത്തനംതിട്ട: 3, കോട്ടയം: 3, എറണാകുളം: 3, വയനാട്: 2, പാലക്കാട്: 1. നൈജീരിയയിൽ നിന്നെത്തിയ 3 പേർക്ക് സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. മറ്റു രാജ്യങ്ങളിൽനിന്നെത്തിയവർ യുഎഇ: 42, കുവൈത്ത്: 15, ഒമാൻ: 5, റഷ്യ: 4, സൗദി അറേബ്യ: 2, ഇറ്റലി: 1, ജോർദാൻ:1. പുതുതായി 6 ഹോട്‌സ്പോട്ടുകൾ കൂടി. പാലക്കാട് ജില്ല: ഷൊർണൂർ, മലപ്പുറം ജില്ല: മൂർക്കനാട്, കുറുവ, കൽപ്പകഞ്ചേരി, എടപ്പാൾ, വട്ടംകുളം എന്നിവയാണിത്. ഇതോടെ ആകെ 150 ഹോട്സ്‌പോട്ടുകളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP