ഈ നാലു പേർ ഇടതുപക്ഷ അനുഭാവികൾ; ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇവരെ സ്ഥിരപ്പെടുത്തുന്നത് സഹായകമാകും! ചലച്ചിത്ര അക്കാഡമിയുടെ വിചിത്ര കത്ത് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്; സ്ഥിരപ്പെടുത്തൽ മാമാങ്കത്തിന് പിന്നിലെ രാഷ്ട്രീയം കമൽ വെളിപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതു പക്ഷാനുഭാവികളും ഇടതു പക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവർത്തന രംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമാകും-നാല് കരാർ ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താനുള്ള ആവശ്യത്തിലാണ് ഈ വാചകങ്ങളുള്ളത്.
കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ കൂടിയായ സംവിധായകൻ കമലാണ് ഈ കത്ത് സർക്കാരിന് അയച്ചത്. ചലച്ചിത്ര അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഫെസ്റ്റിവലായ ഷാജി എച്ച്, ഫെസ്റ്റിവൽ പ്രോഗ്രാം മാനേജർ റിജോയ് കെജെ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ എൻപി സജീഷ്, പ്രോഗ്രാം മാനേജർ പ്രോഗ്രാംസ് വിമൽ കുമാർ വിപി എന്നീ ജീവനക്കാരുടെ സ്ഥിരപ്പെടുത്തിലിനാണ് ഈ വിചിത്ര വാദം. ഇടത് സർക്കാരിന്റെ അവസാന കാലത്തെ പിൻവാതിൽ നിയമനങ്ങൾ വിവാദത്തിലേക്ക് കടക്കുമ്പോഴാണ് ഈ കത്ത് പുറത്താകുന്നത്.
നാലുവർഷമായി ഇവർ അക്കാഡമിയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും കമൽ കത്തിൽ പറയുന്നു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും വിശദീകരിക്കുന്നു. ഇന്റർവ്യൂവും റാങ്ക് ലിസ്റ്റും ഇട്ടാണ് നിയമനം നടത്തിയത്. സിനിമയുമായി ബന്ധപ്പെട്ട സവിശേഷ സിദ്ധിയെ കുറിച്ചും രണ്ടാമത്തെ പോയിന്റായി ചൂണ്ടിക്കാട്ടുന്നു. ചലച്ചിത്ര അക്കാഡമിയുടെ നേട്ടങ്ങൾക്ക് പിന്നിൽ ഇവരുടെ മികവുമുണ്ടെന്ന് മൂന്നാമത്തെ പോയിന്റ്. സൂപ്പർവൈസറി തസ്കകളിൽ സ്ഥിരം ജീവനക്കാരുടെ അനിവാര്യതയും നാലമത്തെ പോയിന്റായി ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് ഇടത് ആഭിമുഖ്യവും എടുത്തു പറയുന്നത്.
നാല് വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരെ കേരള ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട സംവിധായകൻ കമലിന്റെ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തു വിട്ടത്. ഇടതു പക്ഷ സർക്കാർ അവാസന മാസങ്ങളിലേക്ക് കടക്കുകയാണ്. ഇതിനിടെ നിരവധി സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തൽ തകൃതിയായി നടക്കുകയാണ്. ഇതിന് പിന്നിലെ ഇടത് താൽപ്പര്യം വ്യക്തമാക്കുന്നതാണ് കമലിന്റെ കത്ത്. ഇടതു പക്ഷക്കാരെ നിയമിക്കാനുള്ള ഫയൽ സാംസ്കാരിക മന്ത്രി എകെ ബാലന്റെ പരിഗണനയിലാണ്.
ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വരികയും ചെയ്തു. അക്കാദമിയിൽ ഇടതുപക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ചെയർമാനും സംവിധായകനുമായ കമൽ സംസ്ഥാന സർക്കാറിന് അയച്ച കത്ത് ചെന്നിത്തല സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. സാംസ്കാരിക മന്ത്രി എ.കെ ബാലന് കമൽ അയച്ച കത്താണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ചലച്ചിത്ര അക്കാദമി സിപിഎമ്മിന്റെ പോഷക സംഘടനയാക്കിയെന്നും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇത്തരമൊരു സ്ഥിരപ്പെടുത്തൽ നടന്നിട്ടില്ലെന്നും ഇത് നിയമനത്തിനുള്ള മാനദണ്ഡമല്ലെന്ന് മന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, സാംസ്കാരിക സെക്രട്ടറി പരിശോധിക്കുക എന്ന് മാത്രമാണ് വകുപ്പ് മന്ത്രിയായ എ.കെ. ബാലൻ കത്തിൽ കുറിച്ചിട്ടുള്ളത്. യുവാക്കൾക്ക് നിയമനം നൽകാതെ കൺസൽട്ടൻസികൾക്കും കരാർ ജീവനക്കാർക്കും ആണ് നിയമനം നൽകുന്നതെന്ന ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് കരാർ നിയമം സംബന്ധിച്ച ചലച്ചിത്ര അക്കാദമി ചെയർമാന്റെ കത്ത് സഭയുടെ മേശപ്പുറത്ത് വെച്ചത്.
കത്ത് പുറത്തു പോയ സാഹചര്യത്തിൽ ഇവരെ സ്ഥിരപ്പെടുത്തില്ലെന്നും സൂചനയുണ്ട്. സംവിധായകൻ കമൽ തീർത്തും ബുദ്ധിശൂന്യായ രീതിയിലാണ് കത്ത് അയച്ചതെന്ന അഭിപ്രായം സാംസ്കാരിക മന്ത്രിക്കും ഉണ്ട്. താൽകാലികക്കാരെ നിയമിക്കുന്നതിന് എതിരാണ് ഹൈക്കോടതി. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി നൽകണമെന്നാണ് കോടതികൾ എപ്പോഴും പറയുന്നത്. എന്നാൽ ഇതൊന്നും സർക്കാർ കാര്യമായെടുക്കുന്നില്ല. ഭരണത്തിന് മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ വീണ്ടും താൽകാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ. ഇതിന് തെളിവാണ് ചലച്ചിത്ര അക്കാദമിയിലെ സംഭവങ്ങൾ.
കെൽട്രോണിനു പിന്നാലെ സപ്ലൈകോയിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം മറുനാടൻ പുറത്തു വിട്ടിരുന്നു. 10 വർഷത്തിലേറെ ജോലി ചെയ്ത ദിവസവേതന, താൽക്കാലിക ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ അഡീഷനൽ ജനറൽ മാനേജർ എല്ലാ ഡിവിഷൻ മേധാവികൾക്കും മേഖലാ മാനേജർമാർക്കും നിർദ്ദേശം നൽകി. നാലായിരത്തിലേറെ താൽക്കാലിക ജീവനക്കാരാണു സപ്ലൈകോ ഓഫിസുകളിലും ഔട്ട്ലെറ്റുകളിലുമായി ജോലി ചെയ്യുന്നത്. 10 വർഷത്തിൽ കൂടുതൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു എന്ന കാരണം കൊണ്ടു മാത്രം സ്ഥിരപ്പെടുത്താനാകില്ലെന്ന സുപ്രീംകോടതി ഉത്തരവു മറികടന്നാണു സർക്കാർ നീക്കം. ചലച്ചിത്ര അക്കാഡമിയിൽ പത്തുകൊല്ലം എന്ന മാനദണ്ഡവും കാറ്റിൽ പറത്തുന്നു. അതായത് കേരളത്തിൽ ഉടനീളം സ്ഥിരപ്പെടുത്തൽ മാമാങ്കം നടത്താനാണ് സർക്കാർ നീക്കം.
കെ എസ് ആർ ടി സിയിൽ സ്ഥിരപ്പെടുത്തലിനുള്ള നടപടിക്രമങ്ങൾ എല്ലാം പുരോഗമിക്കുകയാണ്. കെഎസ്ആർടിസിയിൽ എംപാനൽ ജീവനക്കാരെയും നേരത്തെ ഡ്യൂട്ടിയിൽ കാലാവധി തികച്ചവരെയും സ്ഥിരപ്പെടുത്തുന്നതിന് അടുത്തമാസം നടപടി തുടങ്ങും. 10 വർഷം തികച്ചവരും 240 ഡ്യൂട്ടി തികച്ചതുമായ 900 പേരെയും 10 വർഷം ജോലി ചെയ്തിട്ടുള്ള വർഷം 150 ഡ്യൂട്ടി തികച്ചതുമായ 1000 പേരെയുമാണ് സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇതിൽ ഏറെ പേരും രാഷ്ട്രീയ നിയമനത്തിലൂടെ ജോലിക്കെത്തിയവരാണ്. ഇവരെയാണ് സ്ഥിരപ്പെടുത്തുന്നത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കാണ് കെ എസ് ആർ ടി സിയുടെ ഓട്ടം. ഇതിനിടെയാണ് ഈ ശുപാർശ.
കെൽട്രോണിൽ 296 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു കൂടാതെ വ്യവസായ വകുപ്പിനു കീഴിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് കമ്പനിയിലും 10 വർഷത്തിൽ കൂടുതൽ കാലം ജോലി ചെയ്ത ചിലരെ സ്ഥിരപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
- തന്റെ നാല് വർഷക്കാലത്തെ ഭരണത്തിനിടയിൽ ഒരു പുതിയ യുദ്ധം പോലും തുടങ്ങിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പടിയിറങ്ങിയത് ആണവപ്പെട്ടിയുമായി; വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയിലേക്ക് പോയപ്പോഴും ആണവായുധങ്ങളുടെ രഹസ്യ കോഡുകൾ അടങ്ങിയ പെട്ടി ട്രംപിനൊപ്പം തന്നെ; അമേരിക്കൻ സൈന്യത്തിന് തലവേദന സൃഷ്ടിച്ച് ട്രംപിന്റെ പടിയിറക്കം
- ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴി
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- മരണദിവസം ആതിരയുടെ വീട്ടിൽ അമ്മ എത്തിയതെന്തിന്? അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കാൻ പൊലീസ്; ആതിരയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും പ്രതീക്ഷ; ദുരൂഹത നീക്കാൻ ഫോൺവിളികളും ഇഴകീറി പരിശോധിക്കുന്നു
- കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും
- എന്റെ ഭരണം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു; അതിവിടെ അവസാനിക്കില്ല; ബൈഡന്റെ പേര് ഉച്ചരിക്കാതെ വികാരാധീനനായി വിവാദ പ്രസംഗം നടത്തി ട്രംപ്; യാത്ര അയയ്ക്കാൻ സ്വന്തം വൈസ് പ്രസിഡണ്ടുപോലും എത്തിയില്ല; അമേരിക്കയെ ഒറ്റുകൊടുത്ത പ്രസിഡണ്ടിന് ഇന്ന് വിട
- പെൺകുട്ടികളെ സമീപിച്ചിരുന്നത് ടാറ്റൂ ആർട്ടിസ്റ്റ് എന്ന നിലയിൽ; അടുപ്പം സ്ഥാപിച്ചത് നിനക്ക് എന്റെ കൂട്ടുകാരിയുടെ മുഖം എന്ന നമ്പരിറക്കിയും; പോക്സോ കേസിൽ അറസ്റ്റിലായ അഭിരാമി ചെറിയ പുള്ളിയല്ലെന്ന് പൊലീസ്
- കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്