Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഇത്തവണയും സർക്കാർ വജ്രായുധമാക്കിയത് കിഫ്ബി തന്നെ: ബജറ്റിലുള്ള പദ്ധതികളെല്ലാം നടപ്പാക്കുന്നത് കിഫ്ബി വഴി; വികസന പദ്ധതികൾ വെറും കടലാസ് പ്രഖ്യാപനങ്ങളാകുമോ; സർക്കാരുകളെ വലിയ ബാധ്യതയിലേക്കു തള്ളിയിടുന്ന സംവിധാനമായി കിഫ്ബി മാറുമോ

സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഇത്തവണയും സർക്കാർ വജ്രായുധമാക്കിയത് കിഫ്ബി തന്നെ: ബജറ്റിലുള്ള പദ്ധതികളെല്ലാം നടപ്പാക്കുന്നത് കിഫ്ബി വഴി; വികസന പദ്ധതികൾ വെറും കടലാസ് പ്രഖ്യാപനങ്ങളാകുമോ; സർക്കാരുകളെ വലിയ ബാധ്യതയിലേക്കു തള്ളിയിടുന്ന സംവിധാനമായി കിഫ്ബി മാറുമോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :  പിണറായി സർക്കാരിന്റെ അവസാന സബൂർണ ബജറ്റ് സമ്മേളനം ഇന്നലെ രാവിലെ സഭയില് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചത്. എന്നാൽ ഒരു വശത്ത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും മറുവശകത്ത് കോടി കണക്കിന് രൂപയുടെ പ്രഖ്യാപനങ്ങളും നടത്തിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ധനമന്ത്രി ഇത്തവണയും ആശ്രയിച്ചത് കിഫ്ബിയെ തന്നെ എന്നതാണ് ഏറെ ശ്രദ്ധേയം. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചത് കിഫ്ബിയെ മുൻനിർത്തി. കടം കയറി നശിക്കുന്ന അല്ലെങ്കിൽ ഭാവിയിൽ നിന്ന് കടമെടുക്കുന്ന പരിപാടിയാണ് കിഫ്ബി. താൽക്കാലിക ആശ്വാസമാണെങ്കിലും ദീർഘകാലത്തേക്ക് ദോഷം ചെയ്യുമെന്ന കാര്യത്തിലും തർക്കമില്ല.

എന്നാൽ ബജറ്റ് പ്രസംഗത്തിൽ കിഫ്ബിയെ കുറ്റപ്പെടുത്തിയവർ ഇന്ന് പദ്ധതികൾക്കായി കൊതിക്കുകയാണെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് ധനമന്ത്രി സഭയിൽ പറഞ്ഞിരുന്നു. കിഫ്ബിയെ സംശയിച്ചിരുന്നവരെ മസാല ബോണ്ട് നിശബ്ദരാക്കി. കിഫ്ബിയിലൂെട സാമ്പത്തിക മാന്ദ്യം അതിജീവിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. 10 ബൈപാസുകൾ, 20 ഫ്‌ളൈ ഓവറുകൾ, 74 പാലങ്ങൾ, ട്രാൻസ്ഗ്രിഡ് 2 പദ്ധതി എന്നിവ നടപ്പാക്കും.4383 കോടിയുടെ കുടിവെള്ളപദ്ധതികളും കിഫ്ബിയിലൂടെ സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. സൗജന്യ ഇന്റർനെറ്റ്, സമ്പൂർണ ക്ലാസ് ഡിജിറ്റലൈസേഷൻ, സ്‌കൂൾ കോളജ് കെട്ടിടങ്ങളുടെ നിർമ്മാണം, 44 സ്റ്റേഡിയങ്ങൾ, ആയിരം കിലോമീറ്റർ റോഡ് എന്നിവക്കും കിഫ്ബി ഫണ്ട് അനുവദിക്കും.

രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്നും അദ്ദേഹം പറയുമ്പോൾ. എല്ലാ പദ്ധതികളും കിഫ്്ബിയുടെ തലയിലേക്കു വച്ചാൽ തിരിച്ചടവു പാളും. കടത്തിനു മേൽ കടം പെരുകുമെന്നത് ഉറപ്പാണ്. വരുന്ന സർക്കാരുകളെ വലിയ ബാധ്യതയിലേക്കു തള്ളിയിടുന്ന സംവിധാനമായി കിഫ്ബി മാറുമെന്നതിൽ തർക്കമില്ല. എന്നാൽ ഇതിൽ ഒരു പ്രശ്‌നമുണ്ട്, സർക്കാരിന്റെ വാർഷിക പദ്ധതിയിൽ വരുന്ന കാര്യങ്ങളാണ് ബജറ്റിലൂടെ വയ്ക്കേണ്ടത്. എന്നാൽ, വാർഷികപദ്ധതികളെപ്പറ്റിയോ ഇത്തരമൊരു പദ്ധതി കീഴ്‌വഴക്കമാണെന്ന സൂചനയോ നൽകിയിട്ടില്ല. അതിനു പകരം ബജറ്റിലുള്ള പദ്ധതികളെല്ലാം കിഫ്ബി വഴി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബജറ്റ് അവതരണത്തോടെ ഒരു കാര്യം തെളിയുകയായിരുന്നു. ബജറ്റ് എന്ന സംവിധാനംതന്നെ ഇല്ലാതാകുന്നു എന്നതാണത്. ബജറ്റിനെ കിഫ്ബിയുടെ കീഴിൽ കൊണ്ടുവരുന്നതാണ് കാരണം. സർക്കാരിന്റെ വാർഷികപദ്ധതിക്കും ബജറ്റിനും പകരം സർവത്ര കിഫ്ബിമാത്രം. 54000 കോടിയുടെ പദ്ധതികൾ ഈ സർക്കാരിന്റെ കാലത്തു കിഫ്ബി വഴി നടപ്പിലാക്കുമെന്നാണ് അധികാരമേറ്റനാൾ തൊട്ടുള്ള വാഗ്ദാനം. ഈ സാമ്പത്തികവർഷം 20000 കോടി ചെലവിടുമെന്നും. എന്നാൽ, കിഫ്ബിയിൽ എത്ര പണം ഇതുവരെ വന്നിട്ടുണ്ട്? അതിന്റെ കണക്കെത്ര? എന്നൊന്നും ഒരിക്കൽ പോലും സർക്കാരോ ധനമന്ത്രിയോ വെളിപ്പെടുത്തിയിട്ടില്ല.

കിഫ്ബി വഴി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നുവെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് നേരത്തെ വന്നിരുന്നു. കഴിഞ്ഞ രണ്ട് സമ്പത്തിക വർഷങ്ങളിൽ പ്രഖ്യാപിച്ച 26 പദ്ധതികളിൽ രണ്ടെണ്ണത്തിനു മാത്രമേ പണം ചെലവഴിച്ചുള്ളൂവെന്നാണ് കണക്കുകൾ പുറത്ത് വന്നിരുന്നത്. സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മൂന്നുവർഷം മുൻപു വരെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയായിരുന്നു കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് എന്ന 'കിഫ്ബി'. നൂൽപ്പാലത്തിനപ്പുറം വികസനം, അതായിരുന്നു കിഫ്ബിയുടെ പ്രായോജകർ മുന്നോട്ടുവച്ച സ്വപ്നം. എന്നാൽ, മുൻ വർഷങ്ങളിലെ പദ്ധതികൾ കടലാസിലൊതുങ്ങിയ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഇത്തവണത്തെ ബജറ്റും കിഫ്ബിക്ക് മേൽ കൂടുതൽ താങ്ങുകയാണ് സർക്കാർ.

എന്താണ് സത്യത്തിൽ കിഫ്ബി

കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന സർക്കാർ രൂപം കൊടുത്ത ധനകാര്യസ്ഥാപനമാണ് കിഫ്ബി. സംസ്ഥാന റവന്യൂ ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുകയാണ് കിഫ്ബിയുടെ ലക്ഷ്യം. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആക്റ്റ് പ്രകാരമാണ് കിഫ്ബിക്ക് രൂപം നൽകിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ്ബിയുടെ നിലവിലെ ചെയർമാൻ. ധനമന്ത്രി തോമസ് ഐസക് വൈസ് ചെയർമാൻ സ്ഥാനം വഹിക്കുന്നു.

പ്രധാനമായും മസാല ബോണ്ടുകൾ, ജനറൽ ഒബ്ലിഗേഷൻ ബോണ്ടുകൾ, ലാൻഡ് ബോണ്ടുകൾ, നബാർഡും ബാങ്കുകളും ഉൾപ്പെടെയുള്ള ഏജൻസികളിൽനിന്നുള്ള വായ്പ, മോട്ടർ വാഹന നികുതിയുടെ 50%, ഒരു ലീറ്റർ പെട്രോളിൽ നിന്ന് ഒരു രൂപ സെസ്, വൻകിട വികസന പദ്ധതികളിൽനിന്നു മിച്ചം പിടിച്ച തുക തുടങ്ങി വിവിധ മാർഗങ്ങൾ. വ്യവസായങ്ങൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ, വലിയ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം, വ്യവസായ പാർക്കുകൾ, ഐടി, ടൂറിസം വികസനം, വിദ്യാഭ്യാസം ,ആരോഗ്യം തുടങ്ങിയ അടിസ്ഥാനമേഖലകളിലെ പദ്ധതികൾ. ലാൻഡ് ബോണ്ട് പുറപ്പെടുവിക്കുന്നതിലൂടെ സ്ഥലമെടുപ്പു വേഗത്തിലാക്കാം എന്നതാണ് ഇതിന്റെ പ്രവർത്തനങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP