Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫിന്റെ സുധീരനയം പൂർണമായും പൊളിച്ചെഴുതി; മദ്യവിൽപനയ്ക്ക് സകല സൗകര്യങ്ങളും ഒരുക്കുമ്പോൾ എൽഡിഎഫ് പറയുന്ന മദ്യവർജ്ജനം തട്ടിപ്പല്ലേ എന്നു ചോദിച്ച് പ്രതിപക്ഷം; മദ്യം കിട്ടാനില്ലെന്ന പരാതി തീരുമ്പോൾ സർക്കാർ പ്രതീക്ഷിക്കുന്നതു വരുമാന വർധനയും കൂടുതൽ വിനോദ സഞ്ചാരികളെയും

യുഡിഎഫിന്റെ സുധീരനയം പൂർണമായും പൊളിച്ചെഴുതി; മദ്യവിൽപനയ്ക്ക് സകല സൗകര്യങ്ങളും ഒരുക്കുമ്പോൾ എൽഡിഎഫ് പറയുന്ന മദ്യവർജ്ജനം തട്ടിപ്പല്ലേ എന്നു ചോദിച്ച് പ്രതിപക്ഷം; മദ്യം കിട്ടാനില്ലെന്ന പരാതി തീരുമ്പോൾ സർക്കാർ പ്രതീക്ഷിക്കുന്നതു വരുമാന വർധനയും കൂടുതൽ വിനോദ സഞ്ചാരികളെയും

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം അതിവേഗം ബഹുദൂരം തന്നെ മുന്നിലാണ്. മുക്കിനും മൂലയിലും ബാറുകളുണ്ടായിരുന്ന അവസ്ഥയിൽ നിന്നാണ് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ തർക്കം ഉടലെടുക്കുന്നത്. ഒരു വശത്ത് അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന വി എം സുധീരനും മറുവശത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായിരുന്നു. ഇരുവരും തമ്മിലുള്ള വടംവലി മുറുകിയപ്പോൾ സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടി സുധീരനോട് വാശി തീർത്തു. ഇതോടെ പെരുവഴിയിലായത് മദ്യവ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളായിരുന്നു. പതിനായിരത്തിലേറെ പേർക്ക് തൊഴിൽ നഷ്ടമുണ്ടായി. ബിയർ - വൈൻ പാർലറുകൾക്ക് അനുമതി നൽകിയെങ്കിലും ബാറുകൾ പണ്ടത്തേതു പോലെ സജീവമായില്ല.

മദ്യനിരോധത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ജനം തൂത്തെറിയുകയും ചെയ്തു. മദ്യവർജ്ജനമെന്ന മുദ്രാവാക്യം മുന്നോട്ടു വെച്ച് എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. ഇപ്പോൾ പിണറായി വിജയൻ സർക്കാർ നൂറ് ദിനം പിന്നിടുമ്പോൾ മദ്യനയത്തിൽ സമ്പൂർണ പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. മദ്യം കേരളത്തിൽ അങ്ങോളമിങ്ങോളും സുലഭമാകുന്ന വിധത്തിലുള്ള പരിഷ്‌ക്കരണാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ബാറും കള്ളും ഇഷ്ടം പോലെ ലഭ്യമാക്കാനുള്ള വഴികൾ സർക്കാറിന്റെ പുതിയ മദ്യനയത്തിലുണ്ട്. പുതിയ മദ്യനയത്തോടെ സുധീരനും കെസിബിസിയും പ്രതികരിക്കുന്നുണ്ട് എന്നത് ഒഴിച്ചാൽ മറ്റൊരിടത്തു നിന്നും പ്രതിഷേധം ഉയരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

യുഡിഎഫിൽ ലീഗ് ഒഴികെയുള്ള കക്ഷികൾ സമ്പൂർണ മദ്യനിരോധനമെന്ന ആശയത്തെ കാര്യമായി പിന്തുണച്ചിരുന്നില്ല. കോൺഗ്രസ് നേതാക്കളിൽ പലരും പരാജയത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത് ഇക്കാര്യത്തിലേക്കായിരുന്നു. എന്തായാലും എൽഡിഎഫിന്റെ പുതിയ മദ്യനിരോധനം ചില കള്ളത്തരങ്ങൾ അടങ്ങിയതാണെന്നതും വ്യക്തമാണ്. മദ്യം നാടിന്റെ മുക്കിലും മൂലയിലും ഒഴുകുമ്പോൾ എങ്ങനെ മദ്യവർജ്ജന നയം നടപ്പിലാക്കും എന്ന ചോദ്യമാണ് ഇതിൽ പ്രധാനം. ബാറ് തുറക്കണമെങ്കിൽ തുറന്നുകൂടേയെന്നും അതിന് എന്തിനാണ് മദ്യവർജ്ജനത്തെ കുറിച്ച് പറയുന്നതെന്നുമാണ് പലരും ചോദിച്ചു തുടങ്ങിയത്.

എന്തായാലും കാലിയായിരിക്കുന്ന ഖജനാവിന് അൽപ്പം കരുത്തു പകരുന്ന തീരുമാനാണ് ഇപ്പോൾ ഇടതു സർക്കാറിൽ നിന്നും ഉണ്ടായിരിക്കുന്ന്ത. എൽഡിഎഫ് സർക്കാർ പുറത്തിറഖ്കിയ നൂറ് ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ടിൽ കേരളത്തിൽ വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തിൽനിന്ന് അഞ്ചുവർഷംകൊണ്ട് 24 ലക്ഷമായി ഉയർത്തുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിൽ തന്നെ ടൂറിസ്റ്റുകളുടെ വളർച്ചാ നിരക്കിൽ കുറവുണ്ടായെന്നും കണ്ടെത്തി.

ഇടതു സർക്കാർ വന്ന ശേഷം വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ കാര്യക്ഷമമായ ആഗോളമാർക്കറ്റിങ് നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി 10,38,419 വിദേശ സഞ്ചാരികൾ വന്നു. മുൻവർഷത്തെക്കാൾ 60,940 പേർ (6.23%) കൂടുതലാണെന്നും വിലയിരുത്തിയിരുന്നു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 25 ശതമാനം വർദ്ധിപ്പിക്കമെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. 2016ൽ 1,31,72,535 ആഭ്യന്തര സഞ്ചാരികൾ വന്നു. 7,06,964 പേരുടെ (5.67%) വർദ്ധന. ഇതിൽ നിന്ന് അഞ്ചുവർഷം കൊണ്ട് നാലുലക്ഷം പേർക്കു തൊഴിൽ ലഭിക്കുമെന്നും സർക്കാർ വാഗ്ദാനം നൽകിയിരുന്നു. ഇപ്പോഴത്തെ പുതിയ മദ്യനയത്തോടെ തൊഴിൽ സാധ്യത വർദ്ധിക്കുമെന്ന കാര്യം ഉറപ്പാണ്.

ബാറുകൾ തുറക്കുന്നതിന് പുറമേ കള്ള് ഉത്പാദനം വർദ്ധിപ്പിക്കാനും മദ്യശാലകളിൽ കള്ള് ലഭ്യമാക്കുന്നതുമാണ് സർക്കാറിന്റെ പുതിയ മദ്യനയം. ഇതോടെ തൊഴിൽ ലഭ്യത കൂടുമെന്ന കാര്യം ഉറപ്പാണ്. കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് കണ്ടാണ് സർക്കാർ പുതിയ നയം സ്വീകരിച്ചത്. യുഡിഎഫ് മദ്യനയംമൂലം ലഹരി ഉപയോഗം കൂടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ബാറുകൾ തുറക്കുന്നതോടെ 40,000 തൊഴിലാളികൾക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ബാറുകളുടെ പ്രവർത്തന സമയ ക്രമത്തിൽ മാറ്റം വരുത്തിയത് അടക്കമുള്ള കാര്യങ്ങൾ മാദ്യമുതലാളിമാർക്ക് അനുകൂലമായ കാര്യമാണ്. ടൂറിസം മേഖലയിൽ പ്രവർത്തനസമയം രാവിലെ 10 മുതൽ രാത്രി 11 വരെയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു. വിമാനത്താവളങ്ങളിൽ രാജ്യാന്തര, ആഭ്യന്തര ലോഞ്ചുകളിൽ വിദേശമദ്യം ലഭ്യമാക്കാനുള്ള നീക്കം വിനോദ സഞ്ചാരികളെ മുന്നിൽ കണ്ടു തന്നെയാണ്. കേരളത്തിന്റെ തനതു പാനീയമായ കള്ളിന് കൂടുതൽ സ്വീകാര്യത ലഭ്യമാക്കാനും ഇപ്പോഴത്തെ തീരുമാനം കൊണ്ട് വഴിയൊരുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP