Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് ഇന്ന് നിലവിൽ വരും; ബാങ്കുകളുടെ ലയന ഉത്തരവ് പുറത്തിറങ്ങുന്നതോടെ അഡ്‌മിനിസ്‌ട്രേറ്റർ ഭരണം അവസാനിച്ച് ഇടക്കാല ഭരണസമിതി അധികാരമേൽക്കും; യാഥാർത്ഥ്യമാകുന്നത് ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്

ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കേരളത്തിന്റെ സ്വന്തം ബാങ്ക് ഇന്ന് നിലവിൽ വരും; ബാങ്കുകളുടെ ലയന ഉത്തരവ് പുറത്തിറങ്ങുന്നതോടെ അഡ്‌മിനിസ്‌ട്രേറ്റർ ഭരണം അവസാനിച്ച് ഇടക്കാല ഭരണസമിതി അധികാരമേൽക്കും; യാഥാർത്ഥ്യമാകുന്നത് ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ലയനത്തിനുള്ള കോടതി അനുമതി ലഭിച്ച പശ്ചാത്തലത്തിൽ കേരള ബാങ്ക് ഇന്ന് നിലവിൽ വരും. ലയനത്തിന് കോടതി അനുമതി നൽകിയതോടെ തടസ്സങ്ങൾ നീങ്ങിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരളാ ബാങ്ക് രൂപീകരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞിരുന്നു. ഒരു കൂട്ടം പ്രാഥമിക സഹകരണ ബാങ്കുകളുടെ ഹർജികൾ ആണ് കോടതി തള്ളിയത്.

ബാങ്കുകളുടെ ലയനം ഉത്തരവാകുന്നതോടെ അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഇല്ലാതാകും. ഇടക്കാല ഭരണസമിതി ഇന്ന് അധികാരമേൽക്കും. മിനി ആന്റണി ഐഎഎസ് ആയിരിക്കും സമിതി അധ്യക്ഷ. സഹകരണ വകുപ്പ് സെക്രട്ടറി, ധനറിസോഴ്‌സ് സെക്രട്ടറി, സഹകരണ ബാങ്ക് എംഡി എന്നിവർ സമിതി അംഗങ്ങൾ ആകും. ഇടക്കാല ഭരണ സമിതിയുടെ കാലാവധി ഒരു വർഷമാണ്.

സിഇഒയെ നേരത്തെ തീരുമാനിച്ചു. ലോഗോ, കളർ സ്‌കീം എന്നിവ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. മാർച്ച് 31നകം ലയന നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇടതുമുന്നണിയുടെ വാഗ്ദാനമായിരുന്നു കേരള ബാങ്ക്.

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ(എസ്.ബി.റ്റി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുമായി ലയിച്ചതിനു പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണ ചർച്ചകൾ ആരംഭിച്ചത്. എസ്.ബി.ഐ രാജ്യത്തെ ഒന്നാംനിര പൊതുമേഖലാ ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തിന് അർഹമായ പരിഗണന ലഭിക്കില്ലെന്ന വാദമുയർത്തിയാണ് കേരള ബാങ്ക് രൂപീകരണ നടപടികൾക്ക് സർക്കാർ തുടക്കമിട്ടത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേർത്താണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. പ്രൈമറി, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇതിൽ സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ കൂട്ടിച്ചേർത്താണ് കേരള ബാങ്കിന്റെ രൂപീകരണം. സംസ്ഥാന സഹകരണ ബാങ്കിന് 7000 കോടി രൂപയും ജില്ലാബാങ്കുകളിൽ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യൺ രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് പഠനം നടത്താൻ ശ്രീറാം കമ്മിറ്റിയെ സർക്കാർ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കായി ടാസ്‌ക് ഫോഴ്സിനെ നിയമിച്ചു. ഇവരുടെ മേൽനോട്ടത്തിലാണ് റിസർവ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്. ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോഡക്ടുകൾ 2019 ജനുവരി ഒന്ന് മുതൽ ഏകീകരിച്ചു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷൻ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂർത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യരുതെന്നും നിർദ്ദേശം നൽകി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കാനും കമ്മിഷനെ നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP