Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202309Saturday

ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും; പാണക്കാട് തങ്ങളുടെ ഉറപ്പ് ലഭിച്ചതായി ലീഗ് സഹകാരി; പാണക്കാട് തങ്ങളുടെ ഇടതുപക്ഷത്തെ തള്ളി പറയലും പുന പരിശോധനയുടെ സൂചന; യുഡിഎഫ് പ്രതിഷേധം ഗൗരവത്തോടെ എടുക്കാൻ ലീഗ് നേതൃത്വം

ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും; പാണക്കാട് തങ്ങളുടെ ഉറപ്പ് ലഭിച്ചതായി ലീഗ് സഹകാരി; പാണക്കാട് തങ്ങളുടെ ഇടതുപക്ഷത്തെ തള്ളി പറയലും പുന പരിശോധനയുടെ സൂചന; യുഡിഎഫ് പ്രതിഷേധം ഗൗരവത്തോടെ എടുക്കാൻ ലീഗ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കേരള ബാങ്ക് ഡയറക്ടറായി മുസ്ലിം ലീഗ് എംഎൽഎയും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി അബ്ദുൽ ഹമീദ് മാസ്റ്ററെ സർക്കാർ നിയമിച്ച നടപടി മുസ്ലിംലീഗ് വീണ്ടും ചർച്ചചെയ്യുമെന്ന് സൂചന. ഇതു സംബന്ധിച്ചു പാണക്കാട് സാദിഖലി തങ്ങൾ ഉറപ്പ് നൽകിയതായി നിലവിലുണ്ടായിരുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറും മങ്കട പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. കെ. അസകറലി പറയുന്നു. തീരുമാനം പുനപരിശോധിക്കാനാണ് സാധ്യത. മുസ്ലിം ലീഗ് ഇടതു പക്ഷത്തേക്ക് പോകില്ലെന്ന് പാണക്കാട് തങ്ങൾ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്യ

അതേ സമയം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ മലപ്പുറം ജില്ലയിലെ യു.ഡി.എഫിനു കീഴിലുള്ള 96 ബാങ്കുകളും എതിരായിപ്പോൾ നിലവിൽ കേരളാ ബാങ്കിന്റെ ഡയറക്ടർ സ്ഥാനം ലഭിച്ച ഹമീദ് മാ്സറ്റർ പ്രസിഡന്റായ പട്ടിക്കാട് ബാങ്ക് ഇതിൽ നിന്നും വിട്ടനിന്നു. ഇതു സംബന്ധിച്ച കേസിലും പട്ടിക്കാട് ബാങ്ക് എത്തിയതുമില്ല. അതിനിടെ അബ്ദുൽ ഹമീദ് എംഎൽഎ പ്രസിഡണ്ടായ പട്ടിക്കാട് സഹരണ ബാങ്ക് തുടക്കം മുതലേ കേസുമായി സഹകരിച്ചില്ലെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പിടി അജയ് മോഹനും പറഞ്ഞു.

കേരളാ ബാങ്കിലെ ലീഗ് പ്രാതിനിധ്യത്തിൽ യുഡിഎഫ് നേതൃത്വത്തിനും പ്രവർത്തകർക്കും വിഷമമുണ്ടെന്ന് പിടി അജയ് മോഹൻ പറയുന്നു. നേതൃത്വം പ്രശ്‌നത്തിൽ ഇടപെടണം. കേരള ബാങ്ക് വിഷയത്തിൽ കേസുമായി മുന്നോട്ട് പോകുമെന്നും അതിന് ലീഗ് കോൺഗ്രസ് നേതാക്കളുടെ പിന്തുണ ഉണ്ടെന്നും അജയ് മോഹൻ പറഞ്ഞു. മലപ്പുറത്തെ 98 ബാങ്കുകളും കേരള ബാങ്ക് ലയനത്തിൽ എതിരായിരുന്നു. അബ്ദുൽ ഹമീദ് എംഎൽഎ പ്രസിഡന്റ് ആയ പട്ടിക്കാട് സഹരണ ബാങ്ക് തുടക്കം മുതലേ കേസുമായി സഹകരിച്ചിട്ടില്ലെന്നും അജയ് മോഹൻ വിശദീകരിച്ചു.

നേരത്തെ ഇടതുമുന്നണിയിലേക്കില്ലെന്ന് ആവർത്തിച്ച് മുസ്ലിം ലീഗ് നേതൃത്വം രംഗത്ത് വന്നിരുന്നു. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുന്നണിമാറ്റാൻ ആരെങ്കിലും വെള്ളം വച്ചിട്ടുണ്ടെങ്കിൽ ആ തീ കത്തില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ . മുന്നണിമാറ്റ വാർത്തകൾ ശുദ്ധ ഭ്രാന്താണന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, പക്ഷെ സർക്കാർ നൽകിയ കേരള ബാങ്ക് ഡയറക്ടർ ബോർഡംഗസ്ഥാനം വേണ്ടെന്ന് വയ്ക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ല. ഇതെല്ലാം ലീഗ് വിഷയം വീണ്ടും ചർച്ച ചെയ്യുമെന്ന സൂചനയാണ് നൽകുന്നത്.

ഡയറക്ടർ ബോർഡംഗ സ്ഥാനം ലീഗ് നിഷേധിക്കാത്തതും യു.ഡി.എഫ് വിലക്ക് ലംഘിച്ച് പ്രാദേശിക നേതാവ് നവകേരള സദസിൽ പങ്കെടുത്തതുമാണ് മുന്നണിമാറ്റ അഭ്യൂഹം ശക്തിപ്പെടാൻ കാരണം. ലീഗ് എംഎ‍ൽഎ ഡയറക്ടർ ബോർഡംഗ സ്ഥാനം ഏറ്റെടുക്കുന്നതിലുള്ള അതൃപ്തി യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പരസ്യമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേയും പി കെ കുഞ്ഞാലിക്കുട്ടിയുടേയും നിലപാട് വ്യക്തമാക്കൽ.

ലീഗിന് അർഹതയുള്ള പദവിയാണ് ഡയറക്ടർ ബോർഡ് സ്ഥാനമെന്നും വേണ്ടെന്ന് വയ്ക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. പ്രമുഖ സഹകാരി എന്ന നിലയിലാണ് ലീഗ് എംഎ‍ൽഎയായ പി. അബ്ദുൽ ഹമീദിന് പദവി നൽകിയതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമായിരുന്നു സഹകരണ മന്ത്രിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP