Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202422Thursday

കേരള ബാങ്കിൽ നിന്നു റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും; തട്ടിപ്പ് നടത്തിയ കരുവന്നൂരിന് കേരളാ ബാങ്ക് സഹായം കിട്ടില്ല; സർക്കാരും സിപിഎമ്മും ആലോചനകളിൽ

കേരള ബാങ്കിൽ നിന്നു റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും; തട്ടിപ്പ് നടത്തിയ കരുവന്നൂരിന് കേരളാ ബാങ്ക് സഹായം കിട്ടില്ല; സർക്കാരും സിപിഎമ്മും ആലോചനകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക അച്ചടക്കം പാലിക്കാതെയും ക്രമക്കേടു കാണിച്ചും പ്രതിസന്ധിയിലാകുന്ന ബാങ്കുകൾക്കു പണം നൽകി സഹായിക്കില്ലെന്ന കേരളാ ബാങ്കിന്റെ നിലപാട് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കും. ഇതോടെ വിവാദത്തിലാകുന്ന സഹകരണ സംഘങ്ങളെ രക്ഷിക്കാൻ സർക്കാർ പദ്ധതി അനിവാര്യമാകും. സാമ്പത്തിക പ്രതിസന്ധി കാലത്ത് കരുവന്നൂർ അടക്കമുള്ള ബാങ്കുകൾ സർക്കാരിന് തലവേദനയാണ്. കേരള ബാങ്കിൽ നിന്നു റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും. ഇത് സർക്കാരിന് കൂടുതൽ പ്രശ്‌നമായി മാറും.

അത് കാർഷിക ഉൽപന്നങ്ങൾക്കു പ്രതിസന്ധിയുണ്ടായപ്പോൾ ബുദ്ധിമുട്ടിലായ ബാങ്കുകളാണ്. അവരെ സഹായിക്കുന്നത് ആർബിഐയുടെയും നബാർഡിന്റെയും മാനദണ്ഡങ്ങൾ അനുസരിച്ചാണ്. മനഃപൂർവം തട്ടിപ്പും ക്രമക്കേടും നടത്തുന്ന ബാങ്കുകളെ അങ്ങനെ സഹായിക്കാൻ കഴിയില്ലെന്നതാണ് കേരളാ ബാങ്കിന്റെ നിലപാട്. നബാർഡും കരുവന്നൂരിനെ സഹായിക്കുന്നതിനെതിരെ കേരളാ ബാങ്കിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏതു ബാങ്കിനു പണം കൈമാറണമെങ്കിലും റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂവെന്നും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കരുവന്നൂർ ബാങ്കിനെ സഹായിക്കണമെന്ന സർക്കാർ നിർദ്ദേശമൊന്നും കേരള ബാങ്കിന് ലഭിച്ചിട്ടില്ല. കേരള ബാങ്കിന് അങ്ങനെ സഹായിക്കാനാകില്ലെന്നതു സഹകരണ വകുപ്പിനുമറിയാം. കരുവന്നൂർ ബാങ്കിന് നേരത്തേ 42 കോടി രൂപ കേരള ബാങ്ക് വായ്പ നൽകിയിട്ടുണ്ട്. അതിപ്പോൾ 46 കോടി ആയിട്ടുണ്ടാകാം പ്രസിഡന്റ് പറഞ്ഞു.

കേരള ബാങ്ക് 50 കോടി നൽകുമെന്നും അതിനെ നബാർഡ് എതിർത്തുവെന്നുമുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടതല്ലാതെ എനിക്ക് അതെപ്പറ്റി വിവരമില്ല. സഹകരണ മേഖലയെക്കുറിച്ചു വരുന്ന തെറ്റായ പ്രചാരണങ്ങളിൽ ഭയന്നു നിക്ഷേപകർ കേരള ബാങ്കിനെയും സമീപിക്കുന്നുണ്ട്. കേരള ബാങ്കിനെ പോലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്കിനെ ഇതു ബാധിക്കില്ല. പക്ഷേ ആയിരക്കണക്കിനു പ്രാഥമിക സഹകരണ സംഘങ്ങളെ ഇതു ബാധിക്കുമെന്ന് ഗോപീ കോട്ടമുറിക്കൽ പറയയുന്നു. സിപിഎമ്മോ സർക്കാരോ ആവശ്യപ്പെട്ടാൽ കരുവന്നൂർ ബാങ്കിന് 24 മണിക്കൂറിനുള്ളിൽ സഹായം ലഭ്യമാക്കുമെന്നും ഗോപീ കോട്ടമുറിക്കൽ പറുന്നു.

ഈ വിഷയത്തിൽ പതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. സർക്കാർ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുകയും റിസർവ് ബാങ്ക് എതിർക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കൂട്ടായൊരു നിലപാട് എടുക്കുമെന്നാണ് ഗോപി കോട്ടമുറിക്കൽ പറഞ്ഞത്.ഇങ്ങനെ ഒരു പ്രസ്താവന നടത്തിയ ഗോപി കോട്ടമുറിക്കൽ തീഹാർ ജയിലിൽ ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു. റിർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ നിയമപരമായ ബാധ്യതയുള്ള കേരള സ്റ്റേറ്റ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ( അൽ ഖേരള ബാങ്ക്) പ്രസിഡണ്ടാണ് റിസർവ് ബാങ്ക് എതിർപ്പൊന്നും പ്രശ്‌നമല്ല പാർട്ടി പറഞ്ഞാൽ എന്തും നടപ്പാക്കും എന്ന് പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു.സന്ദീപ് വാര്യറിന്റെ വാക്കുകളിലേക്ക്...റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ നിയമപരമായ ബാധ്യതയുള്ള കേരള സ്റ്റേറ്റ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ( അൽ ഖേരള ബാങ്ക്) പ്രസിഡണ്ടാണ് റിസർവ് ബാങ്ക് എതിർപ്പൊന്നും പ്രശ്‌നമല്ല പാർട്ടി പറഞ്ഞാൽ എന്തും നടപ്പാക്കും എന്ന് പറയുന്നത് .അയിന് ഗോപി പുളിക്കും.

കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാൻ കേരളബാങ്കിൽ നിന്നും പണം നൽകാനുള്ള സിപിഎം നീക്കം നബാർഡ് വിലക്കിയെന്ന സൂചനയാണ് കേന്ദ്ര ഏജൻസി നൽകുന്നത്. ശനിയാഴ്ചയാണ് ഇക്കാര്യം അടിയന്തര ഫാക്‌സ് സന്ദേശത്തിലൂടെ നബാർഡ് കേരളബാങ്കിനെ അറിയിച്ചത്. ഇതോടെ കേരളാബാങ്കിൽ നിന്നും 50 കോടി അടിയന്തരമായി എടുത്ത് കരുവന്നൂർ ബാങ്കിലെ പ്രതിസന്ധിക്ക് ഒരളവ് തടയിടാനുള്ള സിപിഎം തീരുമാനം പൊളിഞ്ഞു. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണസംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗ്ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നും കത്തിൽ നബാർഡ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ കരുവന്നൂർ ബാങ്കിന്റെ പ്രതിസന്ധി കേരളബാങ്കിലെ പണം കൊണ്ട് തീർക്കാമെന്ന പ്രതീക്ഷയും തകർന്നു.

ഇതോടെ കരുവന്നൂർ ബാങ്ക് പ്രശ്‌നം സിപിഎമ്മിനും പിണറായി സർക്കാരിനും കീറാമുട്ടിയാവുകയാണ്. പ്രതിസന്ധി എത്രയും വേഗം തീർത്തില്ലെങ്കിൽ സിപിഎം തന്നെ വെട്ടിലാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കരുവന്നൂർ സഹകരണ ബാങ്കുതട്ടിപ്പ് ഒതുക്കാൻ എകെജി സെന്ററിൽ അടിയന്തര യോഗം ചേർന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണൻ എന്നിവരാണ് യോഗം ചേർന്നത്. കേരള ബാങ്കിൽ നിന്ന് 50 കോടി രൂപ ലഭ്യമാക്കി തത്കാലം പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. ഒക്ടോ. മൂന്നിന് വീണ്ടും യോഗമുണ്ടാകും. അതിനു മുമ്പ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് യോഗവുമുണ്ട്.

കേരള ബാങ്കിന്റെ റിസർവ് ഫണ്ട് സംസ്ഥാന സർക്കാരിന്റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റി കരുവന്നൂർ നിക്ഷേപകർക്കു നല്കാനായിരുന്നു ആലോചന. എന്നാൽ റിസർവ് ബാങ്കിന്റെ നിയമങ്ങൾ ലംഘിച്ച് പണം കൊടുക്കാനാകില്ലെന്നാണ് കേരള ബാങ്ക് നിലപാട്. റിസർവ് ഫണ്ട് സഹകരണ പുനരുദ്ധാരണ നിധിയിലേക്കു മാറ്റാനാകില്ലെന്നും അത് വലിയ നിയമക്കുരുക്കിലേക്കു നീങ്ങുമെന്നും ഗോപി കോട്ടമുറിക്കൽ എം വി ഗോവിന്ദനെ അറിയിച്ചെന്നാണ് സൂചന. എന്നാൽ സഹകരണ പുനരുദ്ധാരണ നിധിക്ക് റിസർവ് ബാങ്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശം.

സഹകരണ പുനരുദ്ധാരണ ഫണ്ട്, തകർച്ചയിലായ സഹകരണ ബാങ്കുകൾക്ക് കൈത്താങ്ങാകാൻ മാത്രമേ ഉപയോഗിക്കാനാകൂ എന്നും കരിവന്നൂരിലേത് തട്ടിപ്പാണെന്നും അതിന് പുനരുദ്ധാരണ ഫണ്ട് ഉപയോഗിക്കുന്നത് നിയമ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്നാണു സൂചന. ഇതു മറികടക്കാൻ പ്രത്യേക പാക്കേജുണ്ടാക്കി കരുവന്നൂരില നിക്ഷേപകർക്കു കൊടുക്കാനാണ് സർക്കാരിലെ ആലോചന. സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നു പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്നും അതിന്റെ നടപടികൾ അടുത്തയാഴ്ച പൂർത്തിയാകുമെന്നും സഹകരണ മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കി. കേരള ബാങ്കിൽ നിന്നു റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP