Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന വിമർശനം കൊണ്ടത് കെമാൽ പാഷയ്ക്ക്; പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് തിരിച്ചടിച്ച് ഹൈക്കോടതി മുൻ ജഡ്ജി; ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാൽ പാഷ; വിവാദം ആളിക്കത്തുമ്പോൾ

ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന വിമർശനം കൊണ്ടത് കെമാൽ പാഷയ്ക്ക്; പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് തിരിച്ചടിച്ച് ഹൈക്കോടതി മുൻ ജഡ്ജി; ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാൽ പാഷ; വിവാദം ആളിക്കത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഎഎ വിഷയത്തിൽ നുണപ്രചാരണം നടത്തുന്ന മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരോക്ഷ ഒളിയമ്പ് ചർച്ചകളിലേക്ക്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വിമർശനത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷയും രംഗത്ത് വന്നു. ഒരു മുസ്ലിം സംഘടനകളുമായി തനിക്ക് ബന്ധമില്ലെന്ന് കെമാൽ പാഷ പറഞ്ഞു. ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാൽ പാഷ കൂട്ടിച്ചേർത്തു.

ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തിയെന്ന് പിണറായി പറഞ്ഞു. ഇത് കെമാൽ പാഷയെ ഉദ്ദേശിച്ചുള്ളതാണെന്ന് മാധ്യമങ്ങളിൽ വാർത്ത എത്തി. ഇതോടെയാണ് കെമാൽ പാക്ഷയും വിശദീകരണവുമായി എത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ വിമർശിക്കുന്നതാകാം മുഖ്യമന്ത്രിയുടെ പരാമർശത്തിന് കാരണം എന്നും ജസ്റ്റിസ് കെമാൽ പാഷ തിരിച്ചടിച്ചു. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താൻ പറയാത്ത വാക്കുകൾ തന്റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പേരെടുത്ത് പറയാതെ ആയിരുന്നു കെമാൽ പാഷയ്ക്ക് എതിരെ മുഖമന്ത്രിയുടെ വിമർശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഈ ന്യായാധിപൻ മാറിയെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. രാജ്യത്ത് ഇത്രത്തോളം അധഃപതിച്ച ജുഡിഷ്യറി വേറെ ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതിയെ അധിക്ഷേപിച്ചും കെമാൽ പാഷ നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങൾക്ക് സുപ്രീം കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഭരണഘടന എന്താണെന്നുപോലും വായിച്ചുമനസിലാക്കാനുള്ള ബോധമില്ലാത്തവരാണ് ബിൽ ഉണ്ടാക്കുന്നതെന്നും അദേഹം വിമർശിച്ചിരുന്നു.

ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്ത്പ്രകോപനപരമായ പ്രസ്താവനയും അദേഹം നടത്തിയിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ മുസ്ലിമിനു ഭാവിയുണ്ടെന്നു തോന്നുന്നില്ലെന്നും വോട്ടും വോട്ടിനുള്ള അവകാശവുമൊക്കെ എത്രകാലം ഉണ്ടാകും എന്നു പറയാനാവാത്ത കാലമാണു വരുന്നത്. കോടതികൾ പോലും ജനവിരുദ്ധ വിധികളാണു പുറപ്പെടുവിക്കുന്നതെന്നാണ് കെമാൽ പാഷ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പിണറായി വിമർശനവുമായി എത്തിയത്.

സർക്കാറിന്റെ വിമർശകനായി മാറിയ റിട്ട. ജസ്റ്റിസ് കമാൽ പാഷയുടെ സുരക്ഷ പിൻവലിച്ചു സംസ്ഥാ സർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. രണ്ട് വർഷമായി സുരക്ഷക്കായി ഏർപ്പെടുത്തിയ നാല് ഉദ്യോഗസ്ഥരെയാണ് സംസ്ഥാന സർക്കാർ പിൻവലിച്ചത്. വാളയാർ, യു.എ.പി.എ കേസുകളിൽ പൊലീസിനെ വിമർശിച്ചതിന്റെ പേരിലാണ് സർക്കാർ നടപടിയെന്ന ആക്ഷേപവും ഇതോടെ ഉയർന്നു. 'മാവോയിസ്റ്റുകളെ, വെടിവെച്ചു കൊലപ്പെടുത്തിയവരെക്കുറിച്ച് എനിക്കറിയില്ല, വാളയാറിലെ പെൺകുട്ടികളെ എനിക്കറിയില്ല, പക്ഷെ സമൂഹത്തിന് വേണ്ടി ഞാൻ ശബ്ദമുയർത്തുകയാണ്. ഇനിയും ഞാൻ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. ചെവി കേൾക്കാത്തവന്റെ ചെവിയായി ഞാൻ പോകും. മീഡിയ ഇനിയും എന്റെയടുത്ത് വന്നാൽ ധൈര്യപൂർവം എനിക്ക് പറയാനുള്ളത് പറയും. അത് സർക്കാരിനെതിരായോ പൊലീസിനെതിരായിട്ടോണോ എന്ന് ഞാൻ നോക്കാറില്ല. ജനങ്ങൾക്ക് വേണ്ടിയും സത്യസന്ധമായ കാര്യങ്ങൾക്ക് വേണ്ടിയും ഞാൻ ഇനിയും സംസാരിക്കും. അത് അടക്കാനായിരിക്കും ഈ നടപടിയെന്ന് എനിക്ക് തോന്നുന്നു'- അന്ന് ജസ്റ്റിസ് കെമാൽ പാഷ വിമർശിച്ചത് ഇങ്ങനെയാണ്.

ഐ.എസ് ഉൾപ്പെടയുള്ള സംഘടനകളിൽ നിന്നും ഭീഷണിയുള്ളതായ ഇന്റലിജൻസ് വിവരങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് കെമാൽ പാഷക്ക് നാല് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചത്. സായുധ പൊലീസ് ക്യാമ്പിലെ 4 പൊലീസുകാരായിരുന്നു സുരക്ഷ ചുമതലയക്കായി ജസ്റ്റിസിന് അനുവദിച്ചിരുന്നത്. ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിരമിച്ച ശേഷവും ജസ്റ്റിസിന് സായുധ പൊലീസിന്റെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമീപകാല സംഭവങ്ങളിൽ കെമാൽ പാഷ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. വാളയാർ, മാവോയിസ്റ്റ് വെടിവെയ്‌പ്പ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്നും പൊലീസിന്റെ ഇടപെടൽ കൃത്യമായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമ സെറ്റുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ പരിശോധിക്കുമെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനക്കെതിരെയും റിട്ട. ജസ്റ്റിസ് നിലപാടെടുത്തിരുന്നു. ഇതിലെല്ലാമുള്ള സർക്കാരിന്റെ പ്രതികരണമാകാം സുരക്ഷ പിൻവലിച്ചതിന് പിന്നിലെന്നായിരുന്നു വിമർശനം

വിമർശിച്ചത് സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്ന് അന്നും കെമാൽ പാഷ പറഞ്ഞിരുന്നു. സുരക്ഷ പിൻവലിക്കരുതെന്നു ആവശ്യപ്പെടില്ല. ഇത് തന്റെ നിലപാടുകളെ ബാധിക്കില്ല. സുരക്ഷ നല്കിയത് സർക്കാരാണ്. കനകമല കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. ആ സാഹചര്യം ഇപ്പോൾ ഇല്ലാതായോ എന്ന് അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇവർ കരുതുന്നത് തന്റെ സുരക്ഷ പിൻവലിച്ചാൽ താൻ ഇവരുടെ കാല് പിടിക്കും എന്നാണ്. എന്റെ വായ ഇങ്ങനെയൊന്നും അടയ്ക്കാൻ കഴിയില്ല. ഇനിയും തന്റെ നാവ് ശബ്ദമില്ലാത്തവർക്ക് വേണ്ടി ശബ്ദിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP