Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കീം പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ആൺകുട്ടികളുടെ പടയോട്ടം; എൻജിനീയറിം​ഗിന് ആദ്യ നൂറിൽ ഇടം പിടിച്ചത് 13 പെൺകുട്ടികൾ മാത്രം; എൻജിനിയറിങിൽ വരുൺ കെ.എസും ഫാർമസിയിൽ അക്ഷയ് കെ. മുരളീധരനും ഒന്നാമത്; ഇരു റാങ്ക് ലിസ്റ്റിലും ആദ്യ അഞ്ചിനുള്ളിൽ ഇടംപിടിച്ച് കൊല്ലത്തുകാരൻ അദിത്യ ബൈജു

കീം പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ആൺകുട്ടികളുടെ പടയോട്ടം; എൻജിനീയറിം​ഗിന് ആദ്യ നൂറിൽ ഇടം പിടിച്ചത് 13 പെൺകുട്ടികൾ മാത്രം; എൻജിനിയറിങിൽ വരുൺ കെ.എസും ഫാർമസിയിൽ അക്ഷയ് കെ. മുരളീധരനും ഒന്നാമത്; ഇരു റാങ്ക് ലിസ്റ്റിലും ആദ്യ അഞ്ചിനുള്ളിൽ ഇടംപിടിച്ച് കൊല്ലത്തുകാരൻ അദിത്യ ബൈജു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2020-ലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം പുറത്ത് വരുമ്പോൾ എൻജിനിയറിങ് ആദ്യത്തെ നൂറ് റാങ്കിൽ 87 റാങ്കുകളും കരസ്ഥമാക്കിയത് ആൺകുട്ടികൾ. 13 പെൺകുട്ടികൾ മാത്രമാണ് ആദ്യ നൂറിൽ സ്ഥാനം ഉറപ്പിച്ചത്. റാങ്ക് പട്ടികയിലെ ആദ്യ 100 പേരിൽ 66 പേരും ആദ്യ അവസരത്തിൽ തന്നെ പാസായവരാണ്. 34 പേർ രണ്ടാം തവണ എഴുതിയ പരീക്ഷയിലാണ് മികച്ച വിജയം നേടിയത്. ആദ്യ മൂന്ന് റാങ്കിലും പെൺകുട്ടികളാരുമില്ല എന്നതുംശ്രദ്ധേയമാണ്. എൻജിനിയറിങിൽ വരുൺ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുൽ ഗോവിന്ദ് ടി.കെ (കണ്ണൂർ) രണ്ടാം റാങ്കും നിയാസ് മോൻ.പി (മലപ്പുറം) മൂന്നാം റാങ്കും നേടി.

ഫാർമസി പ്രവേശന പട്ടികയിൽ തൃശൂർ ചൊവ്വന്നൂർ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്. കാസർകോട് പരപ്പ സ്വദേശിയായ ജോയൽ ജെയിംസ് രണ്ടാം റാങ്കും,കൊല്ലത്തുകാരൻ അദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി. ആദിത്യയ്ക്ക് എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ നാലാം റാങ്ക് നേട്ടവും സ്വന്തമായി. 71,742 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 56,599 പേരാണ് യോഗ്യത നേടിയത്. പ്രവേശന നടപടികൾ ഈ മാസം 29ന് തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അറിയിച്ചു.

എൻജിനിയറിങ്: ആദ്യ പത്ത് റാങ്കിൽ ഇടം നേടിയവർ

നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)
ആറാം റാങ്ക്: ഇബ്രാഹിം സുഹൈൽ ഹാരിസ് (കാസർകോഡ്)
ഏഴാം റാങ്ക്: തസ്ലീം ബാസിൽ എൻ (മലപ്പുറം)
എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരൻ (തൃശൂർ)
ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ്. യു (മലപ്പുറം)
പത്താം റാങ്ക്: അലീന എം.ആർ (കോഴിക്കോട്)

ഫാർമസി: ആദ്യ മൂന്നു റാങ്കിൽ ഇടം പിടിച്ചവർ

ഒന്നാം റാങ്ക്: അക്ഷയ് കെ.മുരളീധരൻ (തൃശൂർ)
രണ്ടാം റാങ്ക്: ജോയൽ ജെയിംസ്(കാസർഗോഡ്)
മൂന്നാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)

2020-ലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ജൂലായ് 16-ന് നടത്തിയ സംസ്ഥാന എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ സ്‌കോർ സെപ്റ്റംബർ 9-ന് പ്രസിദ്ധീകരിച്ചിരുന്നു. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ അവരുടെ രണ്ടാം വർഷ പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് ഓൺലൈനായി സമർപ്പിക്കുന്നതിനും നിർദ്ദേശിച്ചിരുന്നു.

അപ്രകാരം എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ 56,599 വിദ്യാർത്ഥികളിൽ 53,236 വിദ്യാർത്ഥികൾ അവരുടെ രണ്ടാം വർഷ യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചു. വിശദമായ വിവരങ്ങൾക്കായി വെബ്‌സൈറ്റിലുള്ള വിജ്ഞാപനങ്ങൾ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP