Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ ഡി എച്ച് വില്ലേജിൽ കണ്ടെത്തിയത് മൂന്നാർ മേഖലയിലെ വ്യാജ കൈവശാവകാശ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന്റെ ചെറിയ വിവരങ്ങൾ മാത്രം; വർഷങ്ങളായി നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്; സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരന് നൽകിയതിലെ അന്വേഷണം പുരോഗമിക്കവേ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; റിപ്പോർട്ട് അടുത്തയാഴ്‌ച്ച ഇടുക്കി കലക്ടർക്ക് സമർപ്പിക്കും

കെ ഡി എച്ച് വില്ലേജിൽ കണ്ടെത്തിയത് മൂന്നാർ മേഖലയിലെ വ്യാജ കൈവശാവകാശ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന്റെ ചെറിയ വിവരങ്ങൾ മാത്രം; വർഷങ്ങളായി നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്; സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരന് നൽകിയതിലെ അന്വേഷണം പുരോഗമിക്കവേ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; റിപ്പോർട്ട് അടുത്തയാഴ്‌ച്ച ഇടുക്കി കലക്ടർക്ക് സമർപ്പിക്കും

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: കെ ഡി എച്ച് വില്ലേജിൽ കണ്ടെത്തിയത് മൂന്നാർ മേഖലയിലെ വ്യാജ കൈവശാവകാശ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന്റെ ചെറിയ വിവരങ്ങൾ മാത്രമെന്നും വർഷങ്ങളായി നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി ഊഹിക്കാവുന്നതിലും അപ്പുറത്താണെന്നും വിലയിരുത്തൽ. ദേവികുളത്ത് സബ്ബ്കളക്ടർ ഓഫീസിൽ നിന്നും വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് കെ ഡി എച്ച് വില്ലേജ് പരിധിയിൽ സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരന് നൽകിയതുസംബന്ധിച്ച് പുറത്തുവന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടന്ന വകുപ്പുതല അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. റിപ്പോർട്ട് അടുത്ത ആഴ്ച ആദ്യം ഇടുക്കി ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കെ ഡി എച്ച് വില്ലേജിൽ മാത്രം 110 വ്യാജ കൈവശ രേഖ നൽകിയതായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലഭ്യമായ രേഖകൾ പ്രകാരം ഈ വില്ലേജ് ഓഫീസ് പരിധിയിൽ നടത്തിയ ഫീൽഡ് സർവ്വേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭ്യമായിട്ടുള്ളത്. മൂന്ന് സെന്റ്, നാല് സെന്റ് എന്നീക്രമത്തിലാണ് ഉദ്യഗസ്ഥർ വ്യാജ കൈവശരേഖ അനുവദിച്ച് നൽകിയിരുന്നതെന്നാണ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.സ്ഥലം അളന്ന് തട്ടപ്പെടുത്തിയപ്പോൾ ഇവരിൽ പലരുടെയും കൈയിൽ 10 സെന്റിൽ കൂടുതൽ സ്ഥലം കണ്ടെത്തിയെന്നാണ് അന്വേഷണത്തിനെത്തിയ ഉദ്യേഗസ്ഥർ മേലധികാരികളെ അറിയിച്ചിട്ടുള്ളത്.

ലൈഫ്മിഷൻ ഭവനനിർമ്മാണ പദ്ധയിക്കായി സർക്കാർ ഇറക്കിയ മാനദണ്ഡങ്ങളുടെ മറപിടിച്ചാണ് തട്ടിപ്പ് തകൃതിയയായി നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.പട്ടയമില്ലങ്കിൽ സ്ഥലത്ത് താമസിച്ചുവരുന്നതായി പഞ്ചായത്തിന്റെ റസിഡന്റ് സർട്ടിഫിക്കറ്റുണ്ടെങ്കിലും ഭവനനിർമ്മാണ പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിക്കുന്നതിന് ലോൺ അനുവദിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.

ഇത്തരത്തിൽ പഞ്ചായത്ത് നൽകിയ കൈവശാവകാശ സർട്ടിഫിക്ക് പരിഗണിച്ച് പദ്ധയിൽപ്പെടുത്തി വീട് നിർമ്മിച്ചവരിൽ പലർക്കും ചട്ടവിരുദ്ധമായി വില്ലേജ് ജീവനക്കാർ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ഇത് ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രം ഇടപെട്ട് നടത്തിയ വ്യാജരേഖാ നിർമ്മാണമല്ലന്നും വ്യക്തമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ വേണമെന്നും അന്വേഷണ സംഘം മേലധികാരികളെ അറിയിച്ചിട്ടുണ്ട്.

മൂന്നാർ മേഖലയിൽ ഒരു വില്ലേജിൽ ഒരു വർഷത്തിനുള്ളിൽ നടന്ന വ്യാജകൈവശരേഖ നിർമ്മാത്തെ സംബന്ധിച്ച വിവരം മാത്രമാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.പിന്നോട്ടുള്ള ഏതാനും വർഷങ്ങളിൽ നൽകിയ കൈവശ രേഖകൾ പരിശോധിച്ചാൽ ഇതിലും വലിയ തട്ടിപ്പായിരിക്കും പുറത്തുവരിക എന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ.

സർക്കാർ ഭൂമി വ്യാജരേഖ ചമച്ച് നൽകി ഉദ്യോഗസ്ഥരും പിണിയാളുകളുമടങ്ങുന്ന സംഘം കോടികൾ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സംശയമുയർന്നിട്ടുള്ളത്. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ ഇടപെടാതെ ഇത്തരത്തിൽ വ്യാപക തട്ടിപ്പിന് ഉദ്യോഗസ്ഥ സംഘം മുതിരില്ലന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ദേവികുളം താലൂക്കിൽ മാത്രം കെ ഡി എച്ച് അടക്കം 12 വില്ലേജ് ഓഫീസുകളുണ്ട്. കെ ഡി എച്ചിൽ മാത്രം ഒതുങ്ങതല്ല തട്ടിപ്പെന്നും സമീപ വില്ലേജുകളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടാവുമെന്നും അതിനാൽ അന്വേഷണം വ്യാപിപ്പിക്കണമെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ സൂചിപ്പിട്ടുണ്ടെന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP