Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ചർച്ച ചെയ്യുകയാണ് വേണ്ടത്; കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ്; തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയെന്ന മുൻവിധി ആശാസ്യമല്ല; 'നർക്കോട്ടിക്‌സ് ജിഹാദ്' വിവാദത്തിൽ പാല ബിഷപ്പിന് പിന്തുണയുമായി കെ.സി.ബി.സി

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ചർച്ച ചെയ്യുകയാണ് വേണ്ടത്; കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ്; തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയെന്ന മുൻവിധി ആശാസ്യമല്ല; 'നർക്കോട്ടിക്‌സ് ജിഹാദ്' വിവാദത്തിൽ പാല ബിഷപ്പിന് പിന്തുണയുമായി കെ.സി.ബി.സി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ പാല രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരള കത്തോലിക്ക ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) രംഗത്തെത്തി. കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവുമാണെന്നും കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തമെന്നും കെ.സി.ബി.സി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെ തിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയാണെന്ന് മുൻവിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങൾ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിർത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങൾ ഏറ്റെടുക്കണം. വർഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യം വയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയും വേണമെന്നും കെ.സി.ബി.സി പറഞ്ഞു.

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.സി.ബി.സി പറഞ്ഞു. കേരളം ഗൗരവകരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകുന്നില്ലെങ്കിൽ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാർത്തകളിലൂടെ ഇത്തരം യാഥാർഥ്യങ്ങൾ വ്യക്തമാണ്.

ഐ.എസ്. ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ കണ്ണികളുണ്ട് എന്ന മുന്നറിയിച്ച് വിവിധ അന്വേഷണ ഏജൻസികൾ നൽകിയിട്ടും, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ആയിര ക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തിൽ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുള്ളതായി അറിവില്ല. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനി യോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ.സി.ബി.സിയുടെ പത്രകുറിപ്പിൽ പറഞ്ഞു.

അതേസമയം പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷൻ ബിഷപ് മാർ അപ്രേം രംഗത്തു വന്നിരുന്നു. കേരളത്തിൽ ലൗ ജിഹാദിനും ലഹരി ജിഹാദിനുമുള്ള സാഹചര്യമില്ലെന്നും പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ കാരണം അറിയില്ലെന്നുമാണ് മാർ അപ്രേം പറഞ്ഞത്. മതസൗഹാർദം തകർക്കുന്ന തരത്തിൽ ചർച്ചകൾ മുന്നോട്ട് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ കത്തോലിക്ക സഭയുടെ ആശങ്ക ശരിയായിരിക്കാം. പക്ഷേ വിഷയത്തിൽ കല്ദായ സുറിയാനി സഭയ്ക്ക് ആശങ്കയില്ലെന്നും കേരളത്തിൽ ഇത് ചർച്ചയാക്കേണ്ടെന്നും ബിഷപ് മാർ അപ്രേം വ്യക്തമാക്കി.

അതിനിടെ നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വിവിധ രാഷ്ട്രീയ പാർട്ടികളും മുസ്ലിം സംഘടനകളും കടന്നാക്രമിക്കുന്നതിൽ പ്രതിഷേധിച്ചും ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബിഷപ് ഹൗസിന് മുന്നിൽ റാലിയും ഉണ്ടായിരുന്നു. ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ എത്തിയത്.

വിവിധ ക്രൈസ്തവ സംഘടനകൾ, പി.സി ജോർജ്, ബിജെപി പ്രവർത്തകർ, കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ എന്നിവർ പിന്തുണയറിയിച്ച് എത്തി. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വനിതാ നേതാക്കളടക്കം ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് എത്തി. ബിജെപി നേതാക്കളായ എൻ ഹരി, നോബിൾ മാത്യു എന്നിവർ പങ്കെടുത്തു. പി.സി ജോർജാണ് യോഗം ഉദ്ഘാടനം ചെയ്തത്.

പാലാ രൂപതക്കെതിരെ എസ്.ഡിപി.ഐയും പോപ്പുലർ ഫ്രണ്ടും അടക്കം നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ് രംഗത്തെത്തി. നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി മുഴക്കുന്നവർ ഈ പണി ഇവിടെ വച്ച് നിർത്തണമെന്ന് പിസി ജോർജ്ജ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത സംസ്‌കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഭാരതത്തെ മാതാവായി കാണുന്നവരാണ് ക്രിസ്ത്യാനികൾ. ഞങ്ങൾ അറേബ്യയിൽ നിന്ന് വന്നവരല്ല. ഇവിടുത്തെ ഹിന്ദുക്കളിൽ നിന്ന് പരിവർത്തനം നടത്തിയവരാണെന്നും ജോർജ്ജ് ഓർമ്മിപ്പിച്ചു. ജിഹാദികൾ ഇത് തുടരാനാണ് ഭാവമെങ്കിൽ ഹിന്ദു സംഘടനകൾക്കൊപ്പം ചേർന്ന് പ്രതികരിക്കുമെന്നും ജോർജ്ജ് വ്യക്തമാക്കി. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് പാലായിൽ പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറവിലങ്ങാട് പള്ളിയിൽ നടന്ന ആരാധനയിൽ പങ്കെടുത്ത വിശ്വാസികളോടാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കേരളത്തിൽ നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദുമുണ്ടെന്ന് വെളിപ്പെടുത്തിയത്. ക്രിസ്ത്യൻ കുട്ടികൾ ഇത്തരം ജിഹാദിൽ വീഴരുതെന്നാണ് അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ഭീഷണിയുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തുകയായിരുന്നു. പാലാ ബിഷപ്പ് ഹൗസിനു നേരെ പ്രതിഷേധവുമായെത്തിയ മുസ്ലിം സംഘടനയുടെ ആളുകൾ ആംബുലൻസ് പോലും തടഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP