Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

നാടിന് 'കാഴ്ച' സമർപ്പിച്ച് സൂപ്പർതാരം; നിലവിൽ വന്നത് വമ്പൻ സൗജന്യ നേത്ര പദ്ധതി; ആശയക്കുഴപ്പം ഒഴിവാക്കി 'കാഴ്ച 03'ൽ പങ്കാളിയാകാൻ ഫോൺ നമ്പരുകൾ പങ്ക് വച്ച് മമ്മൂട്ടി; രോഗ നിർണ്ണയം മുമ്പ് നടത്തിയവർക്കും പദ്ധതിയിലൂടെ ആശ്വാസമെത്തും

നാടിന് 'കാഴ്ച' സമർപ്പിച്ച് സൂപ്പർതാരം; നിലവിൽ വന്നത് വമ്പൻ സൗജന്യ നേത്ര പദ്ധതി; ആശയക്കുഴപ്പം ഒഴിവാക്കി 'കാഴ്ച 03'ൽ പങ്കാളിയാകാൻ ഫോൺ നമ്പരുകൾ പങ്ക് വച്ച് മമ്മൂട്ടി; രോഗ നിർണ്ണയം മുമ്പ് നടത്തിയവർക്കും പദ്ധതിയിലൂടെ ആശ്വാസമെത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതി ' കാഴ്‌ച്ച 03' യുടെ പങ്കാളികൾ ആവാനുള്ള നമ്പറുകൾ ഷെയർ ചെയ്ത് മമ്മൂട്ടി. തന്റെ ഫെയിസ് ബുക്കിലൂടെ യാണ് മമ്മൂട്ടി നമ്പറുകൾ പങ്കു വച്ചിരിക്കുന്നത്. അങ്കമാലിയിലെ പ്രശസ്തമായ ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലും മമ്മൂട്ടി യുടെ ജീവ കാരുണ്ണ്യ സംരംഭമായ കെയർ ആൻഡ് ഷെയറും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് പദ്ധതി. മുൻപ് രണ്ട് വട്ടം നടത്തിയ കാഴ്‌ച്ച പദ്ധതികളുടെ തുടർച്ചയായാണ് ഈ പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നത്.

'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'കാഴ്‌ച്ച 3 2K21' എന്ന സൗജന്യ നേത്ര ചികിത്സാ പദ്ധതി നിലവിൽ വന്നു. മുതിർന്നവർക്കായി അര ലക്ഷം സൗജന്യ നേത്ര പരിശോധനകൾ, അര ലക്ഷം സ്‌കൂൾ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന, അയ്യായിരം സൗജന്യ തിമിര ശസ്ത്രക്രിയ, അൻപതു നേത്ര പടല മാറ്റിവക്കൽ ശസ്ത്ര ക്രിയ അർഹതപെട്ടവർക്ക് സൗജന്യമായി കണ്ണട ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതി നേത്ര ചികിത്സ ക്യാമ്പുകൾ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ക്യാമ്പുകൾ നടത്താൻ പ്രാപ്തിയുള്ള സംഘടന കൾക്കോ പ്രവർത്തകർക്കോ മുന്നോട്ട് വരാം. താല്പര്യമുള്ളവർക്കു താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്'-മമ്മൂട്ടി പറയുന്നു.

അനൂപ് 9961900522, അരുൺ 7034634369, ഷാനവാസ് 9447991144, ഭാസ്‌കർ 9846312728 എന്നീ നമ്പറുകൾ ആണ് മമ്മൂട്ടി പങ്ക് വച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. രോഗനിർണ്ണയം മുൻപ് നടത്തിയ അർഹതപെട്ടവർക്ക് ഈ നമ്പരുകളിലെ വാട്‌സ്ആപ് ഇൽ സാമ്പത്തിക പിന്നോക്കാവസ്ത തെളിയിക്കുന്ന രേഖകൾ അയച്ചുകൊടുത്ത് യോഗ്യത തെളിയിച്ചാൽ ആശുപത്രിയിൽ നേരിട്ട് തന്നെ പ്രവേശനം ലഭിക്കുന്നതാണ്

മമ്മൂട്ടി തന്നെ മുൻപ് നടപ്പിലാക്കിയ രണ്ട് കാഴ്‌ച്ച പദ്ധതികളുടെ തുടർച്ചയാണ് പുതിയ പദ്ധതിയും നിലവിൽ വന്നിരിക്കുന്നത്.കേരളത്തിലും ലക്ഷദ്വീപിലുമായി മുതിർന്നവരിൽ ഒരു ലക്ഷം സൗജന്യ നേത്ര പരിശോധനകൾ, അര ലക്ഷം കുട്ടികൾക്കായി സ്‌കൂൾ സ്‌ക്രീനിങ് പദ്ധതികൾ, അയ്യായിരം തിമിര ശസ്ത്രക്രിയകൾ കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയകൾ തുടങ്ങി നിരവധി സൗജന്യ പദ്ധതികൾ കാഴ്‌ച്ച മൂന്നിന്റെ ഭാഗമായി ഉണ്ട്. കേരളത്തിൽ സ്വകാര്യ മേഖലയിൽ നിലവിൽ വന്ന ആദ്യത്തെ നേത്ര ബാങ്കായ അങ്കമാലി ലിറ്റിൽ ഫ്‌ളവർ നേത്ര ബാങ്കിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് പദ്ധതി നിലവിൽ വന്നത്.

ഒരു വ്യക്തിയുടെ പേരിൽ നടപ്പാക്കപ്പെട്ട ഏറ്റവും വലിയ നേത്ര ചികിത്സ പദ്ധതികൾ ആയിട്ടാണ് കാഴ്‌ച്ച ഒന്നും രണ്ടും അറിയപ്പെട്ടത്. പുതിയ പദ്ധതി യിൽ ആദിവാസി സമൂഹത്തിനായി കൂടുതൽ ക്ഷേമപദ്ധതികൾക്ക് ഊന്നൽ കൊടുത്തിട്ടുണ്ട്.ഇതിലൂടെ അർഹരായ ആളുകളെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ലിറ്റിൽഫ്‌ളവർ ആശുപത്രിയും കൈകോർത്തു കണ്ടെത്തുകയും, ആവശ്യമായ ഇടങ്ങളിൽ പദ്ധതിയുമായി സഹകരിച്ച് അരലക്ഷത്തോളം ആളുകൾക്കും, അൻപതിനായിരത്തിലധികം കുട്ടികൾക്കും വിവിധ ക്യാമ്പുകളിൽ നേത്രപരിശോധനയും,സൗജന്യമായി 50 നേത്ര പടല ശസ്ത്രക്രിയ (കണ്ണ് മാറ്റിവെക്കൽ), 500 കണ്ണടകൾ, 5000 തിമിര ശസ്ത്രക്രിയ എന്നിവയാണ് സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സൗജന്യമായി ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പദ്ധതി സമർപ്പിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

ആറ് ദശാബ്ദങ്ങളായി കേരളത്തിൽ ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് നേത്ര ചികിത്സാരംഗത്തെ എല്ലാ വിഭാഗങ്ങളും, ഉപ ചികിത്സാ വിഭാഗങ്ങളും, അനുബന്ധ സേവനങ്ങളും ഉള്ള ഏക ആശുപത്രി എന്നതോടൊപ്പം 27 ക്ലിനിക്കൽ ചികിത്സ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ആതുരശുശ്രൂഷ കേന്ദ്രമായി സമൂഹത്തിൽ വേറിട്ടു നിൽക്കുന്ന ലിറ്റിൽഫ്‌ളവർ ആശുപത്രിയും മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷനുമായി ചേർന്ന് അനേകം നേത്രപരിശോധന ക്യാമ്പുകൾ നടത്തി, അതിലൂടെ അർഹരായ പതിനായിരത്തിലധികം നിർധന രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയിലൂടെ വെളിച്ചം നൽകുവാൻ കഴിഞ്ഞുവെന്ന് ചാരിതാർത്ഥ്യത്തോടെ ആണ് മൂന്നാം ഘട്ടത്തിലേക്ക് എത്തിയതെന്നും,ഒരു ജീവകാരുണ്യ പദ്ധതിക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടാവുക അത് രണ്ടും ഗംഭീര വിജയങ്ങൾ ആവുക എന്ന അപൂർവ്വതയാണ് മമ്മൂക്കയുടെ 'കാഴ്ച' എന്ന നേത്ര ചികിത്സ പദ്ധതിയിലൂടെ നാം കണ്ടതും, പതിനായിരങ്ങൾക്ക് പ്രയോജനപ്പെട്ട ആ പദ്ധതിയുടെ മൂന്നാം ഘട്ടവുമായി സഹകരിക്കാൻ മനസ്സു കാണിച്ച് മലയാളികളുടെ പ്രിയപ്പെട്ട താരത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മാർ ആന്റണി കരിയിൽ പറഞ്ഞു.

നേത്ര ചികിത്സ ക്യാമ്പുകളിലൂടെആണ് ശസ്ത്രക്രിക്കുള്ള ഗുണഫോക്താക്കളെ കണ്ടെത്തുന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിവും സന്നദ്ധതയും ഉള്ള വ്യക്തികൾക്കും സംഘടനകൾക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP