Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അവർ നമ്മളെ വിട്ടുപോയതിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്; നിങ്ങൾ രക്ഷിച്ചത് എന്റെ ജീവനാണ്, നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ; അവിനാശിയിൽ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ ടിഡി ഗിരീഷിനും കണ്ടക്ടർ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ച് ഡോ.കവിതാ വാര്യർ; നന്മയുടെ നിറകുടങ്ങളായ ജീവനക്കാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹം

'അവർ നമ്മളെ വിട്ടുപോയതിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്; നിങ്ങൾ രക്ഷിച്ചത് എന്റെ ജീവനാണ്, നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ; അവിനാശിയിൽ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ ടിഡി ഗിരീഷിനും കണ്ടക്ടർ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ച് ഡോ.കവിതാ വാര്യർ; നന്മയുടെ നിറകുടങ്ങളായ ജീവനക്കാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ അനുശോചന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി ബസിലെ ഡ്രൈവർ ടിഡി ഗിരീഷിനും കണ്ടക്ടർ ബൈജുവിനും നന്ദിയും ആദരാഞ്ജലികളും അർപ്പിച്ച് ഡോ.കവിതാ വാര്യർ. 2018ൽ എറണാകുളം-ബംഗളൂർ യാത്രക്കിടയിൽ കവിതയുടെ ജീവൻ രക്ഷിച്ചവരാണ് ഗിരീഷും ബൈജുവും. ഗിരീഷിന്റെയും ബൈജുവിന്റെയും മരണവാർത്ത പുറത്തുവന്നതുമുതൽ സഹപ്രവർത്തകർ ഉൾപ്പടെയുള്ളവർ ആദ്യം ഓർത്തത് ഈ സംഭവമാണ്. 2018ൽ നടന്ന സംഭവം സോഷ്യൽ മീഡിയയിലൂടെ വീണ്ടും ലോകമറിഞ്ഞു. ഒടുവിൽ ജീവൻ രക്ഷിച്ച ഗിരീഷിനും ബൈജുവിനും നന്ദിയും ആദരാജ്ഞലികളും അർപ്പിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശിനിയായ ഡോ.കവിത വാര്യർ.

'അവർ നമ്മളെ വിട്ടുപോയതിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്. എന്റെ ജീവിതത്തിൽ നിർണായകമായ ഒരു ദിവസം അച്ഛന്റെ സ്ഥാനത്ത് നിൽക്കാൻ ഒരു വ്യക്തിയെ ലഭിച്ചതിൽ ഞാൻ ദൈവത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം അന്നത്തെ ദിവസം രക്ഷിച്ചത് എന്റെ ജീവനാണ്. നന്ദിയുണ്ട് ഗിരീഷ്, ബൈജു അങ്കിൾ. നിങ്ങളെന്റെ ജീവൻ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.'കവിത ഫേസ്‌ബുക്കിൽ കുറിച്ചു.

യാത്രക്കിടയിൽ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കവിതയെ ആശുപത്രിയിൽ എത്തിച്ചത് ഡ്രൈവർ ഗിരീഷും കണ്ടക്ടർ ബൈജുവും ചേർന്നാണ്. കവിതയുടെ ബന്ധുക്കൾ എത്തുന്നതുവരെ ആശുപത്രിയിൽ കൂട്ടുനിൽക്കുകയും ചെയ്തു. സംഭവം വാർത്തയായതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചതിന് ഇവർക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നു.

2018-ൽ എറണാകുളം-ബാംഗ്ളൂർ യാത്രക്കിടയിൽ കവിതയുടെ ജീവൻ രക്ഷിച്ചവരാണ് ഗിരീഷും ബൈജുവും. യാത്രക്കിടയിൽ കവിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കവിതയെ ആശുപത്രിയിൽ എത്തിച്ചത് ഡ്രൈവർ ടി.ഡി. ഗിരീഷും കണ്ടക്ടർ ബൈജുവും ചേർന്നാണ്. കവിതയുടെ ബന്ധുക്കൾ എത്തുന്നതുവരെ ആശുപത്രിയിൽ കൂട്ടുനിൽക്കുകയും ചെയ്തു. സംഭവം വാർത്തയായതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചതിന് ഇവർക്ക് മികച്ച സേവനത്തിലുള്ള അംഗീകാരവും ലഭിച്ചിരുന്നു.

കെഎസ്ആർടിസിയിലെ ജോലി ജനസേവനം കൂടിയാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത രണ്ടുപേരായിരുന്നു ഇരുവരും. കോയമ്പത്തൂർ അവിനാശിയിലെ വലിയ ദുരന്തത്തിൽ ഇല്ലാതായ ഗിരീഷും ബൈജുവും മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവർ. തങ്ങളുടെ ബസിൽ കയറുന്നവർ വെറും യാത്രക്കാർ മാത്രമായിരുന്നില്ല ഇവർക്ക്. അതിനാൽ തന്നെ അവരോടുള്ള കരുതലും വലുതായിരുന്നു. 2018 ജൂൺ മൂന്നിന് യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച യാത്രക്കാരിയെ ആശുപത്രിയിൽ എത്തിക്കാൻ ഇവർ ബസ് തിരിച്ചുവിട്ട സംഭവം വാർത്തയായിരുന്നു. അന്ന്, ബന്ധുക്കളെത്തുംവരെ രോഗിക്കു കൂട്ടിരുന്നത് ബൈജുവാണ്.

സംഭവം തുടങ്ങുന്നത് ഇങ്ങനെ; ഏകദേശം നേരം വെളുക്കാറായപ്പോൾ ഒരു യാത്രക്കാരൻ ബൈജുവിനടുത്തെത്തി, 'സാർ താക്കോൽ ഉണ്ടൊ?; എന്ന് ചോദിച്ചു'. കാര്യം അന്വേഷിച്ചപ്പോൾ, പുറകിൽ ഒരു യാത്രക്കാരിക്ക് അപസ്മാരം ആണെന്നായിരുന്നു മറുപടി. താക്കോൽ നൽകി കുറച്ചുനേരം കഴിഞ്ഞ് രണ്ടുപേരെത്തി. 'അസുഖത്തിന് ഒരു കുറവുമില്ല, ആശുപത്രിയിലേക്ക് കൊണ്ട് പോവണ്ടി വരും' ; അവർ പറഞ്ഞു അപ്പോഴേക്കും ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു. നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ജനനി ആശുപത്രിയിലെത്തിച്ചു. യുവതിയെ അഡ്‌മിറ്റ് ചെയ്ത ശേഷം വിവരം ബാംഗ്ലൂർ എസി യെ അറിയിച്ചു. വേണ്ടകാര്യങ്ങൾ ചെയ്ത ശേഷം എത്തിയാൽ മതി എന്നും നിർദ്ദേശം ലഭിച്ചു. തൃശൂർ ഡിപ്പോയിലെ ബെന്നിയെ ഫോൺ ചെയ്ത് കാര്യങ്ങൾ പറഞ്ഞു.

''സാർ, ഇവിടെ അഡ്‌മിറ്റ് ചെയ്യണെൽ അഡ്‌മിഷൻ ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം.'' ''അതൊന്നും ഇപ്പോൾ നോക്കണ്ടാ, ക്യാഷ് കെട്ടിവയ്ക്ക്, ബാക്കി നമുക്ക് പിന്നീട് നോക്കാം, ഒരു ജീവന്റെ കാര്യം അല്ലെ ..!'' എന്നായിരുന്നു ബെന്നിയുടെ മറുപടി. ഡോക്ടർ കൂടിയായ യാത്രക്കാരിയുടെ അവസ്ഥ ഗുരുതരമായതിനാൽ ഒരാൾ ഇവിടെ നിൽക്കണം, എന്നാലെ ചികിത്സ നടപടികളുമായി മുന്നോട്ട് പോകുവാൻ പറ്റുകയുള്ളൂ എന്നായി ആശുപത്രി അധികൃതർ. റിസ്‌ക്ക് ഏറ്റെടുക്കാൻ പറ്റില്ലെന്നായിരുന്നു വിശദീകരണം.

ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോൾ ബൈജു പറഞ്ഞു .''ഇവരുടെ (കവിത) ആരെങ്കിലും എത്തും വരെ ഞാൻ നിൽക്കാം.'' കൺട്രോൾ റൂമിൽ വിളിച്ചന്വഷിച്ചപ്പോൾ ഒരാൾക്ക് ബസ് ഓടിച്ച് ബാംഗ്ലൂർ പോകാമെങ്കിൽ ഒരാൾ ഹോസ്പിറ്റലിൽ നിൽക്കു, മറ്റൊരാൾ യാത്രക്കാരുമായി യാത്ര തുടരു എന്ന നിർദ്ദേശം ലഭിച്ചു..! അങ്ങനെ ബൈജു ഹോസ്പിറ്റലിൽ നിന്നു. ബസിലെ മറ്റു യാത്രക്കാരുമായി കൂടെയുള്ള ജീവനക്കാരനായ ഗിരീഷ് ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡിക്കു വേണ്ടി ഡിടിഒ ഇവരെ ആദരിച്ചിരുന്നു.

ഒരിക്കൽ എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്കുള്ള ട്രിപ്പ് മുടങ്ങാതിരിക്കാൻ 24 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞെത്തിയ ബൈജു വീണ്ടും വാഹനമോടിക്കാൻ തയ്യാറായ സംഭവവുമുണ്ട്. കഴിഞ്ഞ ഏപ്രിൽ 23നാണ് സംഭവം. ഷെഡ്യൂൾ ചെയ്ത ബസ് ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് വിശ്രമമില്ലാതെ ബസ് ഓടിക്കാൻ തയ്യാറാവുകയായിരുന്നു. അവിനാശി അപകടത്തിൽ മരിച്ച ഇരുവരുടേയും മരണം കെ.എസ്.ആർ.ടി.സിക്ക് തീരാ നഷ്ടമെന്ന് ജീവനക്കാർ പറഞ്ഞു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP