Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു; പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി എഴിതുയ വാർത്ത പെയ്ഡ് ന്യൂസ് അല്ലെന്ന് അംഗീകരിച്ച് കലക്ടർ; പണം കൊടുത്ത് പൊലിപ്പിച്ചെഴുതാൻ പണി തീരാത്ത പദ്ധതികളൊന്നും ഉദ്ഘാടനം ചെയ്തിട്ടില്ലെന്ന് ജെയ്ക്ക് സി തോമസും

മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധം ഫലം കണ്ടു; പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി എഴിതുയ വാർത്ത പെയ്ഡ് ന്യൂസ് അല്ലെന്ന് അംഗീകരിച്ച് കലക്ടർ; പണം കൊടുത്ത് പൊലിപ്പിച്ചെഴുതാൻ പണി തീരാത്ത പദ്ധതികളൊന്നും ഉദ്ഘാടനം ചെയ്തിട്ടില്ലെന്ന് ജെയ്ക്ക് സി തോമസും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ പരിചയപ്പെടുത്തി വാർത്ത എഴുതിയത് പെയ്ഡ് ന്യൂസാണെന്ന് കാണിച്ച് ലേഖകന് നോട്ടീസ് അയച്ച് കോട്ടയം ജില്ലാ കലക്ടറുടെ നടപടിക്കെതിരെ മാദ്ധ്യമപ്രവർത്തകരിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പത്രപ്രവർത്തക യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമായതോടെ വാർത്ത പെയ്ഡ് ന്യൂസ് അല്ലെന്ന് അംഗീകരിച്ച് കലക്ടറും നടപടിയെടുത്തു.

വാർത്ത പെയ്ഡ് ന്യൂസ് അല്ലെന്ന് കാണിച്ച് കേരളാ കൗമുദി ലേഖകന് വി ജയകുമാർ കലക്ടർക്ക് മറുപടി നൽകിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് കലക്ടർ നടപടി അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മാദ്ധ്യമപ്രവർത്തനത്തിന് തടസമാകുന്ന വിധത്തിലുള്ള കര്യങ്ങളാണ് നടക്കുന്നതെന്ന് മാദ്ധ്യമസമൂഹവും ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് വാർത്തകൾ പെയ്ഡ് ന്യൂസിൽ പെടുത്തി കലക്ടർ അധ്യക്ഷനാ മോണിറ്ററിങ് സമിതി മാദ്ധ്യമപ്രവർത്തകരെ പീഡിപ്പിക്കുകയാണെന്നും വിമർശനം ഉയർന്നു.

സ്ഥാനാർത്ഥികളെ പരിചയപ്പെടുന്ന വാർത്തകൾ പെയ്ഡ് ന്യൂസിൽ പെടുത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും മാദ്ധ്യമപ്രവർത്തകർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടർക്ക് പരാതിയും നൽകുകയുണ്ടായി. ഇതോടെ മാദ്ധ്യമപ്രവർത്തകരിൽ നിന്നുമുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പെയ്ഡ് ന്യൂസ് കണ്ടെത്താൻ പ്രസ് ക്ലബ് ഭാരവാഹികൾ കൂടി പരിശോധിക്കാൻ കല്കടർ സമ്മതിച്ചു.

അതേസമയം വിഷയത്തിൽ പ്രതികരിച്ച് പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർത്ഥി ജെയ്ക്ക് പി തോമസും രംഗത്തെത്തി. പണം കൊടുത്ത് പൊലിപ്പിച്ചെഴുതാൻ പണി തീരാത്ത പദ്ധതികളൊന്നും ഉദ്ഘാടനം ചെയ്തിട്ടില്ലെന്ന് ജെയ്ക്ക് അഭിപ്രായപ്പെട്ടു. 9 കൊല്ലത്തെ സജീവ വിദ്യാർത്ഥി രാഷ്ട്രീയം മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത. ഈ കാലത്തിനിടയിൽ എസ്എഫ്‌ഐയുടെ ജില്ലാ സംസ്ഥാന നേതൃത്വ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. എന്നെ ഏൽപിച്ച ദൗത്യങ്ങൾ നന്നായി പൂർത്തിയാക്കാൻ സാധിച്ചുവെന്നതാണ് തിരഞ്ഞെടുപ്പ് രംഗത്തും ആത്മവിശ്വാസം പകരുന്നത്. ഇതൊക്കെ കാശു കൊടുത്ത് വാർത്തയാക്കേണ്ട ആവശ്യവുമില്ലെന്നും ജെയ്ക്ക് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നു എന്നുള്ളല്ലാതെ ആ വാർത്തയിലെ 'പെയ്ഡ് എലമെന്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഈ വിഷയത്തിൽ പ്രതികരിച്ചവരും ഉന്നയിക്കുന്നത് ഇതേ സംശയം തന്നെയാണ്. അങ്ങനെയെങ്കിൽ നമ്മുടെ പത്രമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളൊക്കെ പെയ്ഡ് ഗണത്തിൽ പെടുമല്ലോ? ആർക്കും ആരെക്കുറിച്ചും നല്ലത് എഴുതാനാകില്ലല്ലോ. കരി വാരിത്തേക്കാനുള്ള താളുകൾ മാത്രമാകുമല്ലോ മാദ്ധ്യമങ്ങൾ? കൂടുതൽ വാഗ്വാദത്തിനില്ല. ജനങ്ങൾ വിവേകമുള്ളവരാണ്. അവർ തീരുമാനിക്കട്ടെ. പിന്തുണച്ചവർക്കെല്ലാം നന്ദി. ഏകാധിപത്യത്തിനെതിരെ ബാലറ്റ് പേപ്പറിലൂടെ മറുപടി നൽകുമെന്നും ജെയ്ക്ക് വ്യക്തമാക്കി.

മാദ്ധ്യമപ്രവർത്തകരുടെ പ്രതിഷേധം ഫലിച്ചു .പെയ്ഡ് ന്യൂസ് എന്താണെന്ന വെവരം കളക്ടർക്കും മററും ഉണ്ടായി. ഇനി പ്രസ്ക്ലബ് ഭാരവാഹി...

Posted by V Jayakumar Kaumudi on Friday, April 8, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP