Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോത്സ്യൻ സ്റ്റേഷനിലുണ്ട്.... ഞാൻ കൂടി വന്ന് കാണിച്ച് തരാം..... സമയം കൊള്ളാമോ എന്ന് നോക്കാം! കല്യാണം നടക്കാത്തിന്റെ കാരണം കണ്ടെത്താൻ മലയിൻകീഴിലെ ജ്യോത്സ്യനെ കാണാൻ ബൈക്കിൽ പോയ യുവാവ് പിടിച്ചത് പുലിവാൽ; കൊറോണക്കാലത്ത് അനാവശ്യമായി നിരത്തിൽ ഇറങ്ങിയതിന് കേസും പിന്നെ 21 ദിവസം ബൈക്കില്ലാ ഓർമ്മകളും; മാസ് ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ താരമായി കാട്ടക്കട സിഐ ബിജു കുമാർ; സ്‌റ്റേഷനിലെത്തി സ്വന്തം ഭാവി മനസ്സിലാക്കിയ പൂവച്ചലുകാരന്റെ കഥ വൈറലാകുമ്പോൾ

ജോത്സ്യൻ സ്റ്റേഷനിലുണ്ട്.... ഞാൻ കൂടി വന്ന് കാണിച്ച് തരാം..... സമയം കൊള്ളാമോ എന്ന് നോക്കാം! കല്യാണം നടക്കാത്തിന്റെ കാരണം കണ്ടെത്താൻ മലയിൻകീഴിലെ ജ്യോത്സ്യനെ കാണാൻ ബൈക്കിൽ പോയ യുവാവ് പിടിച്ചത് പുലിവാൽ; കൊറോണക്കാലത്ത് അനാവശ്യമായി നിരത്തിൽ ഇറങ്ങിയതിന് കേസും പിന്നെ 21 ദിവസം ബൈക്കില്ലാ ഓർമ്മകളും; മാസ് ഡയലോഗിലൂടെ സോഷ്യൽ മീഡിയയിൽ താരമായി കാട്ടക്കട സിഐ ബിജു കുമാർ; സ്‌റ്റേഷനിലെത്തി സ്വന്തം ഭാവി മനസ്സിലാക്കിയ പൂവച്ചലുകാരന്റെ കഥ വൈറലാകുമ്പോൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: കൊറോണ കാലത്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇതിന് വേണ്ടിയാണ് രാജ്യമാകെ കർഫ്യൂ ഏർപ്പെടുത്തിയത്. ഇത് കാര്യമായെടുക്കാത്തവരെ കണ്ടെത്താൻ സംസ്ഥാനത്തുട നീളം പൊലീസ് കരുതലോടെ എടുത്തു. അങ്ങനെ പലരേയും പിടിച്ച് കേസെടുത്തു. പല ന്യായങ്ങൾ പലരും പറഞ്ഞു. അച്ഛനേയും അമ്മയേയും കാണാൻ പോകുന്നവരും പറമ്പ് നോക്കാൻ പോയവരുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു. ചിലരെ താക്കിത് ചെയ്ത് പറഞ്ഞു വിട്ടു. ഇതിനിടെയിലെ പലരും കാരണങ്ങളിലൂടെ പൊലീസിനെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും എല്ലാം ചെയ്തു. ഇതിൽ ഏറ്റവും ചിരിച്ചത് ഒരു പക്ഷേ കാട്ടാക്കടയിലെ സിഐ ബിജു കുമാറാണ്. വാഹന പരിശോധനയ്ക്കിടെ യുവാവ് പറഞ്ഞത് കേട്ടി പൊലീസു ഞെട്ടി.

പൂവച്ചലിൽ നിന്ന് കാട്ടക്കട വഴി മലയിൻകീഴേക്കുള്ള യാത്രയിലായിരുന്നു ആ ബൈക്ക്. വൈറസിനെ ചെറുക്കാൻ മുഖത്ത് മാസ്‌കും വച്ചിട്ടുണ്ട്. എല്ലാ വണ്ടിയേയും പോലെ ഇതിനേയും തടഞ്ഞു. എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചു. സാധാരണ ഉത്തരങ്ങൾ പ്രതീക്ഷിച്ച പൊലീസിന് മുമ്പിൽ ആ യുവാവ് പറഞ്ഞത് തീർത്തും വിചിത്രമായ കാരണമായിരുന്നു. തന്റെ യാത്ര മലയിൻകീഴിലെ ജ്യോത്സ്യനെ കാണാനാണ്. സമയം ഒന്ന് നോക്കണം-ഇത് കേട്ട് പൊലീസുകാരും ചിരിച്ചു. കൊറോണക്കാലത്ത് ജ്യോത്സ്യനെ നോക്കാൻ പോകുന്ന യുവാവിനെതിരെ പിന്നെ നടപടിയായി.

ജോത്സ്യൻ സ്റ്റേഷനിലുണ്ട്. ഞാൻ കൂടി വന്ന് കാണിച്ച് തരാം. സമയം കൊള്ളാമോ എന്ന് നോക്കാം. മാസ് ഡയലോഗിന് ശേഷം സർക്കിൾ ഇൻസ്‌പെക്ടർ കൂടി യുവാവിന്റെ ബൈക്കിന് പിറകിൽ കയറി സ്റ്റേഷനിലേക്ക്. ഒരു മാസത്തേക്ക് ബൈക്ക് സ്റ്റേഷനിൽ വയ്ക്കാനാണ് തീരുമാനം. കേസെടുക്കുകയും ചെയ്തു. കല്യാണം നടക്കാത്ത യുവാവ് അതിന് കാരണം തേടിയാണ് ജ്യോത്സ്യനെ കാണാൻ പോയത്. പക്ഷേ പാതിവഴിക്ക് വാഹനവും പോയി. ഇതോടെ തന്റെ സമയം അത്ര ശരിയല്ലെന്ന് യുവാവിന് ഉറപ്പിക്കാനും കഴിഞ്ഞു.

സ്റ്റേഷൻ ജാമ്യത്തിൽ യുവാവിനെ വിട്ടയയ്ക്കുകയും ചെയ്തു. ആവശ്യമില്ലാതെ വാഹനവുമായി നിരത്തിൽ ഇറങ്ങുന്നവരുടെ വാഹനം കർഫ്യൂ കാലം വരെ സ്റ്റേഷനിൽ വയ്ക്കാനാണ് കേരളാ പൊലീസിന്റെ തീരുമാനം. ഇതാണ് കാട്ടക്കട സിഐയും നടപ്പാക്കിയത്. ഈ കഥ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നുണ്ട്. സ്റ്റേഷനിലെത്തിയപ്പോൾ ഏകദേശം സ്വന്തം ഭാവിയെ കുറിച്ച് മനസ്സിലായിക്കാണുമെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. സിഐയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതാണ് കമന്റുകളും.

നിരത്തിൽ ആരും ഇല്ലെന്ന് ഉറപ്പാക്കാൻ കേരളാ പൊലീസ് അതീവ ജാഗ്രതിയാണ്. ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാൻ തൃശൂർ സിറ്റി പൊലീസിന്റെ ഡ്രോണുകൾ ആകാശ നിരീക്ഷണ ദൗത്യം തുടങ്ങും. സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംക്ഷനുകളും കേന്ദ്രീകരിച്ചു ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. കൂട്ടംകൂടി നിൽക്കുന്നതും വാഹനത്തിരക്കും മറ്റും ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തും. അതേസമയം, വിലക്കു ലംഘിച്ച് അനാവശ്യമായി റോഡിൽ കറങ്ങിയതിന്റെ പേരിൽ 19 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. തൃശൂർ ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കർശന നിരീക്ഷണവും വാഹന പരിശോധനയും ഏർപ്പെടുത്തിയിരുന്നു. രണ്ടിലധികം യാത്രക്കാർ സഞ്ചരിച്ച കാറുകളെല്ലാം തടഞ്ഞ് യാത്രയുടെ ഉദ്ദേശം പൊലീസ് ചോദിച്ചറിഞ്ഞു. നിസ്സാര കാരണങ്ങൾക്കും അനാവശ്യ കാരണങ്ങൾക്കും വണ്ടിയെടുത്തു കറങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.

ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചവരും നടപടിക്കു വിധേയരായി. ടാക്‌സി വാഹനങ്ങളും പരിശോധിച്ചു. ആശുപത്രിയിലേക്കും അവശ്യ ദൗത്യങ്ങൾക്കായും സഞ്ചരിച്ചവരെ രേഖകൾ പരിശോധിച്ചശേഷം വിട്ടയച്ചു. നഗരപരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും 24 മണിക്കൂർ മൊബൈൽ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഇടങ്ങളിൽ വാഹനപരിശോധനാ കേന്ദ്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കും. ചൊവ്വാഴ്ച മാത്രം 2886 വാഹനങ്ങൾ പരിശോധിച്ചു. ഇതിന് സമാനമായ പരിശോധന കേരളത്തിൽ ഉടനീളം നടക്കുന്നുണ്ട്. ഇന്ന് നൂറിലേറെ വാഹനങ്ങളാണ് കേരളാ പൊലീസ് പിടിച്ചെടുത്തത്. എല്ലാം 21 ദിവസം കഴിഞ്ഞു മാത്രമേ വിട്ടു കൊടുക്കൂ.

കോവിഡ് 19 എന്ന മഹാരോഗം പടർന്നുപിടിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനായാണ് ലോക്ക്ഡൗൺ നിയമം ഭരണകൂടങ്ങൾ പ്രയോഗിക്കുന്നത്... ഒരു കാരണവശാലും വീട് വിട്ടുപോകാൻ അനുവദിക്കാത്ത കർശന നിയമമാണിത്. 1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്‌ഡൗൺ പ്രയോഗിക്കുന്നത്. സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക്ഡൗൺ പ്രയോഗിക്കുന്നത്. അവശ്യവസ്തുക്കളായ (പാൽ, വെള്ളം, പച്ചക്കറികൾ, മരുന്നുകൾ, മെഡിക്കൽ സേവനങ്ങൾ) എന്നിവ മാത്രമെ ലോക്ക്ഡൗൺ നടപ്പിലാകുന്ന സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗതസംവിധാനങ്ങൾ പൂർണമായും നിയന്ത്രിച്ചുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നത്.

?ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്..?

ആളുകൾ കൂട്ടംകൂടരുത്.
കൂടിചേർന്ന് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തരുത്.
യാത്രയും കുടുംബത്തൊടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു.
പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കരുത്.
അടുത്തിടെ വിദേശത്ത് നിന്ന് വന്നവർ ഒരുകാരണവശാലും പുറത്തു വരരുത്.
പൊതുഗതാഗത വാഹനങ്ങൾ (ബസുകൾ, കാബുകൾ, ഓട്ടോകൾ) എന്നിവ ഓടാൻ പാടില്ല
ബിസിനസ് കോംപ്ലക്‌സുകൾ, ഷോപ്പിങ് മാളുകൾ, തീയറ്ററുകൾ, ജിമ്മുകൾ, ഫംഗ്ഷൻ ഹാളുകൾ എന്നിവ അടച്ചിരിക്കണം.
പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്.

സ്വകാര്യ ബസുകൾ, ടാക്‌സികൾ, ഓട്ടോറിക്ഷകൾ, ഇ-റിക്ഷകൾ എന്നിവയുൾപ്പെടെ പൊതുഗതാഗതത്തിന്റെ ഒരു പ്രവർത്തനവും അനുവദിക്കില്ല. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കായി 25 ശതമാനത്തിൽ കൂടുതൽ ശേഷിയിൽ ഡിടിസി ബസുകൾ മാത്രമേ പ്രവർത്തിക്കൂ. അന്തർ സംസ്ഥാന ബസുകൾ, ട്രെയിനുകൾ, മെട്രോ എന്നിവ നിർത്തിവയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP