Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ഭർത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തിലിരിക്കെ കാമുകിയുടെ വീട്ടിൽ അവിഹിതത്തിന് എത്തി എന്നത് വ്യാജപ്രചാരണം; താൻ സന്ദർശനം നടത്തിയത് ബന്ധുവിന്റെ വീട്ടിൽ; കുപ്രചാരണത്തിന് പിന്നിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൊഴിലുടമയായ ചാർട്ടേഡ് അക്കൗണ്ടന്റ്; കേസിൽ യുവതിയെ സഹായിച്ചതിലുള്ള പകപോക്കൽ; ട്രിപ്പിൾ ലോക് ഡൗണുള്ള കട്ടച്ചലിൽ രഹസ്യ സന്ദർശനം നടത്തി നിരീക്ഷണത്തിലായ സംഭവത്തിൽ അഭിഭാഷകന്റെ വിശദീകരണം ഇങ്ങനെ

ഭർത്താവ് കോട്ടയത്ത് ഗൃഹനിരീക്ഷണത്തിലിരിക്കെ കാമുകിയുടെ വീട്ടിൽ അവിഹിതത്തിന് എത്തി എന്നത് വ്യാജപ്രചാരണം; താൻ സന്ദർശനം നടത്തിയത് ബന്ധുവിന്റെ വീട്ടിൽ; കുപ്രചാരണത്തിന് പിന്നിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൊഴിലുടമയായ ചാർട്ടേഡ് അക്കൗണ്ടന്റ്; കേസിൽ യുവതിയെ സഹായിച്ചതിലുള്ള പകപോക്കൽ; ട്രിപ്പിൾ ലോക് ഡൗണുള്ള കട്ടച്ചലിൽ രഹസ്യ സന്ദർശനം നടത്തി നിരീക്ഷണത്തിലായ സംഭവത്തിൽ അഭിഭാഷകന്റെ വിശദീകരണം ഇങ്ങനെ

വിനോദ്.വി.നായർ

കൊല്ലം: ബന്ധുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ തന്നെക്കുറിച്ച് കാമുകിയുടെ വീട്ടിൽ അവിഹിതത്തിനെത്തിയെന്ന തരത്തിൽ വ്യാജപ്രചരണം നടത്തുകയാണെന്നിരോപിച്ച് അഭിഭാഷകൻ രംഗത്തെത്തി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചാത്തന്നൂരിന് സമീപം കട്ടച്ചലിൽ എത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹിയായ അഭിഭാഷകനാണ് തനിക്കെതിരെ വ്യാജപ്രചരണം നടക്കുന്നെന്ന ആരോപണവുമായി രംഗത്തെത്തിയത്. തന്റെ മാതാവിന്റെ സഹോദരന്റെ മകളുടെ വീടാണ് കട്ടച്ചലിൽ ഉള്ളതെന്നും ഇവരുടെ മകൾ ജോലിചെയ്തിരുന്ന അക്കൗണ്ടിങ്ങ് സ്ഥാപനത്തിലെ തൊഴിലുടമയുടെ നേതൃത്വത്തിൽ തന്നെ കുടുക്കാൻ നടത്താൻ നടത്തിയ കള്ളപ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അഭിഭാഷകൻ പറയുന്നു.

ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചൽ എന്ന സ്ഥലത്ത് താൻ നിയന്ത്രണങ്ങൾ ലംഘിച്ച് എത്തി എന്നത് വസ്തുതയാണ്. കഴിഞ്ഞ 27നാണ് ഈ വീട്ടിൽ താൻ എത്തിയത്. വൈകുന്നരത്തോടെ വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകർ താൻ ഗൃഹനിരീക്ഷണത്തിൽ ഇരിക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ അമ്മാവന്റെ മകളുടെ മകളുമായി തനിക്ക് രഹസ്യബന്ധമുണ്ടെന്നാണ് ആരോപണം. തനിക്ക് ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചാർട്ടേഡ് അക്കൗണ്ടന്റായ തൊഴിലുടമയ്ക്കെതിരെ കഴിഞ്ഞ ഫെബ്രുവരി 15 ന് കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനാവശ്യമായ സഹായങ്ങൾ നൽകിയത് താനാണ് . ഇതിലുള്ള വിരോധം മൂലമാണ് തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത്. അഭിഭാഷകൻ മറുനാടനോട് പറഞ്ഞു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടച്ചലിലെ വീട്ടിലേയ്ക്ക് താൻ വരുന്നതായി ജില്ലാ കലക്ടർക്ക് പരാതി നൽകിയതും ഈ ചാർട്ടേഡ് അക്കൗണ്ടന്റാണ്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ ജാമ്യാപേക്ഷ നൽകിയത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. യുവതിക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത് താനാണ്. അതാണ് തന്നോടുള്ള വിരോധത്തിനു കാരണം. യുവതിയുമായി താൻ നടത്തിയതെന്നതരത്തിലുള്ള വാട്സാപ് ചാറ്റിന്റെ ഉള്ളടക്കങ്ങളടങ്ങിയ രേഖകൾ വ്യാജമായി നിർമ്മിച്ചവയാണ്. ഇതുമായി ബന്ധപ്പെട്ടും ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെ പരാതിനൽകിയിട്ടുണ്ട്. യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കും ഇതുസംബന്ധിച്ച് അറിയാം. ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചതനുസരിച്ച് പതിനാലുദിവസം ഗൃഹനിരീക്ഷണം പൂർത്തീകരിച്ച ശേഷം മാത്രമേ താൻ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുള്ളൂവെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന്സമീപമുള്ള കട്ടച്ചലിലാണ് രഹസ്യ സന്ദർശനം നടത്തിയ അഭിഭാഷകനെ ആരോഗ്യ പ്രവർത്തകർ ഗൃഹനിരീക്ഷണത്തിലാക്കിയത് . ലോക്ക് ഡൗൺ കാലയളവിൽപലതവണ ഈ വീട്ടിൽ രഹസ്യ സന്ദർശനം നടത്തിയിരുന്നഅഭിഭാഷകനെക്കുറിച്ച് നാട്ടുകാരിലൊരാൾ ജില്ലാ കളക്ടക്ക് വിവരം നൽകിയിരുന്നു. ജില്ലാ കളക്ടർ ഈ വിവരം ചാത്തന്നൂർപൊലിസിന് കൈമാറുകയും ചെയ്തിരുന്നു.

ജില്ലാ അതിർത്തിവിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാൾ ചാത്തന്നൂർ-ആദിച്ചനല്ലൂർ അതിർത്തി പ്രദേശമായ കട്ടച്ചലിൽ എത്തിയത്. പൊലിസിന്റെ നിർദ്ദേശപ്രകാരമെത്തിയആരോഗ്യപ്രവർത്തകർ ഇയാൾ ഈ വീട്ടിൽത്തന്നെഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നും ചാത്തന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുകൂടി കുമ്മല്ലൂർപാലം വഴി കട്ടച്ചലിൽ വന്നിരുന്ന ഇയാൾ ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ ശീമാട്ടി ജംഗ്ഷൻ വഴിയാണ് കട്ടച്ചലിൽ എത്തിയിരുന്നത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനം പതിവായി വീട്ടിൽ വന്നുപോകുന്നത്ശ്രദ്ധയിൽപ്പെട്ട അയൽവാസി ജില്ലാ കലക്ടർക്ക് പരാതി നൽകുകയുമായിരുന്നു. വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്പെയർ പാർട്ട്സ് നന്നാക്കി നൽകാനാണ് താൻ എത്തിയതെന്ന് ഇദ്ദേഹം പറയുന്നു. വ്യാജപ്രചരണം നടത്തിയ ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെ നിയമനപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻവ്യക്തമാക്കി.

അതേ സമയം അഭിഭാഷകൻ ഉന്നയിക്കുന്ന തരത്തിൽ ഒരു പരാതി ഈസ്റ്റ് പൊലിസിൽ ലഭിച്ചതായി സബ് ഇൻസ്പെക്ടർ ബിജു സ്ഥിരീകരിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP