Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ദീപാവലിക്ക് ബഹളവുമായി എത്തിയ പാക് അനുകൂല പ്രകടനക്കാരെ നേരിടാൻ ഇന്ത്യയുടെ നാവായി എത്തിയത് ബ്രിട്ടീഷ് മാധ്യമ പ്രവർത്തക കെയ്റ്റി ഹോപ്കിൻസ്; തങ്ങൾക്കെതിരെ സംസാരിക്കാൻ ഇന്ത്യയിൽ നിന്നും എത്ര പണം കൈപ്പറ്റി എന്നാക്രോശിച്ചു ജനക്കൂട്ടം; കെയ്റ്റിയുടെ ധീരത്തെ വാഴ്‌ത്തി ഇന്ത്യൻ മാധ്യമലോകം

ദീപാവലിക്ക് ബഹളവുമായി എത്തിയ പാക് അനുകൂല പ്രകടനക്കാരെ നേരിടാൻ ഇന്ത്യയുടെ നാവായി എത്തിയത് ബ്രിട്ടീഷ് മാധ്യമ പ്രവർത്തക കെയ്റ്റി ഹോപ്കിൻസ്; തങ്ങൾക്കെതിരെ സംസാരിക്കാൻ ഇന്ത്യയിൽ നിന്നും എത്ര പണം കൈപ്പറ്റി എന്നാക്രോശിച്ചു ജനക്കൂട്ടം; കെയ്റ്റിയുടെ ധീരത്തെ വാഴ്‌ത്തി ഇന്ത്യൻ മാധ്യമലോകം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പതിനായിരങ്ങൾ തടിച്ചു കൂടുന്ന ലണ്ടനിലെ ദീപാവലി ആഘോഷം അലങ്കോലപ്പെടുത്താൻ പാക് അനുകൂല പ്രകടനം നടത്താൻ തയ്യാറെടുത്തവരുടെ രോക്ഷപ്രകടനം പ്രമുഖ മാധ്യമപ്രവർത്തകയും സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായ കെയ്റ്റി ഹോപ്കിൻസിനു നേരെ. പാക് അനുകൂലികൾ നടത്തുന്ന ഇത്തരം പ്രഹസനങ്ങൾ ബ്രിട്ടന്റെ സാംസ്‌കാരിക പൈതൃകവുമായി ചേർന്നുപോകുന്നതല്ലെന്ന നിരീക്ഷണവുമായി പ്രകടനക്കാർക്കൊപ്പം നിന്നു സാമൂഹ്യ മാധ്യമങ്ങൾ വഴി ലൈവായി ലോകത്തെ കാണിക്കാൻ ശ്രമിച്ചതാണ് കെയ്റ്റി ഹോപ്കിൻസിനെതിരെ തിരിയാൻ പ്രകടനക്കാരെ പ്രേരിപ്പിച്ചത്. വാക്കിലും നോക്കിലും സംസാരത്തിലും തികഞ്ഞ മത മൗലിക വാദികളായി പ്രകടനത്തിൽ അണിനിരന്നവർ ആളറിഞ്ഞും അല്ലാതെയും കെയ്റ്റിക്കെതിരെ അസഭ്യവർഷം ചൊരിയുക ആയിരുന്നു. കെയ്റ്റി നടത്തിയ ലൈവ് സംപ്രേഷണത്തിൽ തന്നെ മുഖം കാണിച്ചു വെല്ലുവിളി നടത്താനും പ്രകടനക്കാർ തയ്യാറായി. ഒരു വേള ഇന്ത്യയിൽ നിന്നും എത്ര പണം കൈപ്പറ്റിയിട്ടാണ് കെയ്റ്റി ഇസ്ലാമിനെതിരെ സംസാരിക്കുന്നതെന്നും പ്രകടനക്കാർ ചോദിക്കുന്നുണ്ട്.

എന്നാൽ ഇന്ന് ദീപാവലി ആണെന്ന് അറിയില്ലേ എന്ന് ചോദിച്ചാണ് കെയ്റ്റി ഇവരെ നേരിടുന്നത്. മാത്രമല്ല, നിങ്ങൾ ഈദ് ആഘോഷിക്കുമ്പോൾ ഇന്ത്യക്കാർ മുന്നിൽ വന്നു ഇത്തരം ഒരു പ്രകടനം നടത്തിയാൽ എന്ത് ചോദിക്കുമെന്നും കെയ്റ്റി തിരികെ ചോദിക്കുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെ സർക്കാർ അനുമതി നിക്ഷേധിച്ച പ്രകടനത്തിന് ബദലായി ആൾക്കൂട്ടമായി പല ചേരികളായി എത്തിയാണ് കാശ്മീർ വിഷയത്തിൽ പാക് അനുകൂലികൾ ദീപാവലി നാളിൽ ലണ്ടനിൽ അഴിഞ്ഞാടിയത്. ഇവരെ നേരിടാൻ പൊലീസ് നഗരത്തിൽ എമ്പാടും നിലയുറപ്പിച്ചിരുന്നെങ്കിലും കെയ്റ്റിയെ അസഭ്യവർഷം നടത്തിയ പ്രകടനക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് തയാറായില്ല എന്നത് ശ്രദ്ധേയമാണ്. അടുത്തിടെ പാക് അനുകൂലികൾ ഇന്ത്യൻ എംബസിക്കു നേരെ നടത്തിയ ചീമുട്ട, തക്കാളി ആക്രമണത്തെയും നിശിതമായ ഭാഷയിൽ കെയ്റ്റി അപലപിച്ചിരുന്നു. ഇതോടെ ലണ്ടനിൽ ഇന്ത്യയുടെ നാവായി മാറുകയാണ് കെയ്റ്റി. ഇത് പാക് അനുകൂല നിലപാട് എടുക്കുന്നവരെ ചൊടിപ്പിക്കും എന്ന് വ്യക്തവുമാണ്.

ഒരു വേള തന്റെ ധീരത കൈവിട്ടു പോകുമോ എന്ന സന്ദേഹം ഉണ്ടായപ്പോൾ താൻ മുസ്ലിം പുരുഷന്മാരാൽ വലയം ചെയ്യപ്പെട്ടിരിക്കുക ആണെന്നും കെയ്റ്റി പറയുന്നുണ്ട്. ഒരു ക്രിസ്ത്യൻ രാജ്യമായ ബ്രിട്ടനിൽ ഇസ്ലാമിന്റെ പേരിൽ എന്താണ് നടക്കുന്നതെന്ന് കെയ്റ്റി പറയുമ്പോൾ പാക് അനുകൂലികൾ ഇത് ജനാധിപത്യ രാജ്യം ആണെന്നും ക്രിസ്ത്യൻ രാജ്യം അല്ലെന്നും പറയുന്നത് വീഡിയോ ദൃശ്യങ്ങൾ വക്തമാക്കുന്നു. സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യൻ സമൂഹത്തിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിന്തുണ അർപ്പിച്ചാണ് കെയ്റ്റി ഹോപ്കിൻസ് പ്രകടനക്കാരെ നേരിടാൻ എത്തിയത്. ഇന്ത്യൻ സമൂഹം നഗരത്തിൽ ശക്തമായ സാന്നിധ്യം ആയിരുന്നിട്ടും പാക് അനുകൂല പ്രകടനത്തിന് നേരെ സംയമനം പാലിക്കാൻ തയാറായത് ഏറെ പ്രശംസനീയമായി വിലയിരുത്തപ്പെടുന്നു.

പാക്കിസ്ഥാനി ജനക്കൂട്ടം ഇന്ത്യൻ ഉത്സവത്തോടു കാണിക്കുന്ന അനാദരവ് കണ്ടോളൂ എന്ന അടികുറിപ്പുമായി കെയ്റ്റി സംഭവം ട്വീറ്റ് ചെയ്യുകയുണ്ടായി. തന്നെ അഭിസാരിക എന്ന് വിളിച്ചാണ് പ്രകടനക്കാർ ചുറ്റും കൂടിയതെന്നും കെയ്റ്റി ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ വൈകാരിക തലം സൂചിപ്പിച്ചു കെയ്റ്റിയുടെ ട്വീറ്റിന് വ്യാപകമായ പ്രചാരം ലഭിക്കുകയും ചെയ്തു. ഇന്ത്യൻ അനുകൂലികൾ സ്വാഭാവികമായും കെയ്റ്റിയുടെ നിലപാടിന് പിന്തുണയുമായി ട്വിറ്ററിലും ഫേസ്‌ബുക്കിലും പക്ഷം പിടിക്കാൻ എത്തിയതും ശ്രദ്ധ നേടി. മാത്രമല്ല ഇന്ത്യൻ മാധ്യമങ്ങളും കെയ്റ്റിയുടെ നടപടിയെ അനുകൂലിച്ചു ഐയ്ക്യദാർഢ്യം പ്രഖ്യാപിക്കുന്നതും സംഭവത്തിന് അന്താരാഷ്ട്ര മാനം ലഭിക്കാൻ കാരണമായി. മാന്യതയുള്ളവർ ഇന്ത്യൻ ഉത്സവമായ ദീപാവലി അലങ്കോലമാക്കുന്ന പാക്കിസ്ഥാൻ അനുകൂലികളുടെ നടപടിയെ എതിർക്കണം എന്നും കെയ്റ്റി ആവശ്യപ്പെടുന്നു.

ബ്രിട്ടൻ ഇസ്ലാമിക ശക്തികളുടെ കയ്യിൽ അകപ്പെടുന്നത് ചെറുക്കണമെന്നാണ് കെയ്റ്റി ആവശ്യപ്പെടുന്നത്. ഇന്ത്യ കാശ്മീരിൽ സ്വീകരിച്ച നടപടികൾ പൂർണമായും ശരിയാന്നെനും ഇവർ വാദിക്കുന്നു. എന്നാൽ പാക് അനുകൂലികളെ നേരിടാൻ വളരെ തന്മയത്തമായ നിലപാടാണ് ഇന്ത്യൻ വംശജർ സ്വീകരിച്ചത്. കൂറ്റൻ ഡിജിറ്റൽ സ്‌ക്രീൻ ഉറപ്പിച്ച വാഹനത്തിൽ പാക്കിസ്ഥാൻ വംശജർക്ക് ദീപാവലി ആശംസകൾ നേരുന്ന സന്ദേശങ്ങളുമായി നഗരം മുഴുവൻ കറങ്ങിക്കൊണ്ടരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം ഏന്തിയ പാക്കിസ്ഥാൻ വംശജർ തക്കം കിട്ടുംബ്ബോൾ ഒക്കെ കോലത്തിൽ അടിച്ചും ഇടിച്ചും തങ്ങളുടെ രോഷം തീർക്കുന്നതും കാണാമായിരുന്നു . മുൻപ് സ്വാതന്ത്ര്യ ദിനത്തിലും പാക് അനുകൂലികൾ വ്യാപകമായ തരത്തിൽ ഇന്ത്യൻ ഹൈ കമ്മിഷൻ ഓഫിസിനു നേരെ അക്രമം അഴിച്ചു വിട്ടിരുന്നു.

സോഷ്യൽ മീഡിയ വഴി വാവിട്ട വാക്കുകൾ പറയുന്ന കെയ്റ്റി ആരെയും കൂസാതെ അഭിപ്രായം പറയുന്ന നിലപാട് എടുക്കുന്ന വ്യക്തി കൂടിയാണ്. ദി സൺ , ഡെയിലി മെയിൽ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ കോളം എഴുതിയിരുന്ന കെയ്റ്റി സെലിബ്രിറ്റി ബിഗ് ബ്രദർ ഉൾപ്പെടെയുള്ള ചാനൽ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. മുൻപ് പലപ്പോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള കെയ്റ്റി പലവട്ടം നിയമ നടപടികളും നേരിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP