Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപ്പെടുത്തുന്നതിന് മുൻപ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് വീണ്ടും ഇരയാക്കി; മൃതദ്ദേഹം കനാലിൽ ഉപേക്ഷിക്കാനുള്ള ശ്രമം ഒഴിവാക്കി വീണ്ടും അമ്പലത്തിലേക്ക് കൊണ്ടു പോയി; കാട്ടിലുപേക്ഷിക്കാനുള്ള നിർദ്ദേശവുമായി സാഞ്ചിറാം; സ്‌പെഷ്യൽ പൊലീസ് ഓഫീസർ പെൺകുട്ടിയെ നിരന്തര പീഡനത്തിനിരയാക്കിയത് മാനസിക രോഗികൾക്ക് നൽകുന്ന ഗുളിക നിർബന്ധിച്ച് കഴിപ്പിച്ച ശേഷം; കത്വയിലെ ക്രൂര പീഡനത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥ

കൊലപ്പെടുത്തുന്നതിന് മുൻപ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് വീണ്ടും ഇരയാക്കി; മൃതദ്ദേഹം കനാലിൽ ഉപേക്ഷിക്കാനുള്ള ശ്രമം ഒഴിവാക്കി വീണ്ടും അമ്പലത്തിലേക്ക് കൊണ്ടു പോയി; കാട്ടിലുപേക്ഷിക്കാനുള്ള നിർദ്ദേശവുമായി സാഞ്ചിറാം; സ്‌പെഷ്യൽ പൊലീസ് ഓഫീസർ പെൺകുട്ടിയെ നിരന്തര പീഡനത്തിനിരയാക്കിയത് മാനസിക രോഗികൾക്ക് നൽകുന്ന ഗുളിക നിർബന്ധിച്ച് കഴിപ്പിച്ച ശേഷം; കത്വയിലെ ക്രൂര പീഡനത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥ

മറുനാടൻ ഡെസ്‌ക്‌

പത്താൻകോട്ട്: കത്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ ആറ് പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ ക്രൂരകൃത്യത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സഞ്ജി റാം, സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരെന്ദർ വർമ, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ എന്നിവരാണ് കുറ്റക്കാരെന്ന് പത്താൻകോട്ട് കോടതി വിധിച്ചത്. ഈ വേളയിലാണ് പൊലീസ് ചോദ്യം ചെയ്യലിൽ പ്രകൾ വെളിപ്പെടുത്തിയ വിവരങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്.

തന്റെ മകനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ചതെന്നും സാഞ്ചിറാം സമ്മതിച്ചിരുന്നു. ഈ വർഷം ജനുവരി പത്തിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. മകൻ വിശാലും മരുമകനും ചേർന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. എന്നാൽ പതിമൂന്നാം തീയതിയാണ് ഇക്കാര്യം സാഞ്ചിറാം അറിയുന്നത്. വിവരം പുറത്തറിഞ്ഞ് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനും സ്വന്തം മകനെ രക്ഷിക്കാനുമാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ സാഞ്ചിറാം സമ്മതിച്ചിരുന്നു.

മാത്രമല ഇങ്ങനെ ചെയ്യുന്നത് ബഖർവാല നാടോടികളെ ഭയപ്പെടുത്തി ഓടിക്കുന്നതിനും നല്ലതാണെന്ന് സാഞ്ചിറാം കരുതി. പെൺകുട്ടിയും ബഖർവാല വിഭാഗത്തിൽ പെടുന്നയാളായിരുന്നു. ക്രൂരമായി പീഡിപ്പിച്ച് ശേഷം സാഞ്ചിറാമിന്റെ മകനും മരുമകനും ചേർന്ന് പെൺകുട്ടിയെ അമ്പലത്തിലാണ് സൂക്ഷിച്ചിരുന്നത്. 13ന് രാത്രി സാഞ്ചിറാമിന്റെ മരുമകനും മകൻ വിശാലും സുഹൃത്ത് മന്നുവും ചേർന്ന് പെൺകുട്ടിയെ അമ്പലത്തിൽ നിന്നും പുറത്തുകൊണ്ടു വന്നു. ഈ സമയത്താണ് സ്‌പെഷ്യൽ പൊലീസ് ഓഫീസർ ദീപക്ക് ഖജൂരിയ കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുൻപ് പീഡിപ്പിക്കണമെന്ന് ശാഠ്യം പിടിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തത്.

ഇതിന് പിന്നാലെ പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. കൃത്യ സമയത്ത് വാഹനം ലഭിക്കാഞ്ഞതിനാൽ മൃതദ്ദേഹം കനാലിൽ ഉപേക്ഷിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. അതോടെ സാഞ്ചിറാമിന്റെ മരുമകൻ, വിശാൽ, ഖജൂരിയ, മന്നു എന്നിവർ ചേർന്നു മൃതദേഹം തിരികെ അമ്പലത്തിൽ കൊണ്ടുവന്നതായി കുറ്റപത്രത്തിൽ പറയുന്നു. സുഹൃത്തിനോടു കാറുമായി എത്താൻ പറഞ്ഞെങ്കിലും സഹകരിച്ചില്ല. അതിനാൽ മൃതദേഹം കാട്ടിലുപേക്ഷിക്കാൻ സാഞ്ചിറാം നിർദ്ദേശിച്ചു. തുടർന്നു പ്രായപൂർത്തിയാകാത്ത മരുമകനോട്, പൊലീസിനു മുന്നിൽ കുറ്റം സമ്മതിക്കാൻ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പു നൽകി. വിശാലിന്റെ പേരു പറയരുതെന്നും ഓർമിപ്പിച്ചു. അങ്ങനെ മരുമകൻ പൊലീസ് സൂപ്രണ്ടിന്റെ അടുത്തു ചെന്നു കുറ്റം സമ്മതിച്ചു.

എന്നാൽ, കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്കു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ജാമ്യം നിഷേധിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചയുടൻ തന്നെ ഈ പ്രതിയുടെ അഭിഭാഷകൻ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. പ്രായത്തിന്റെ ആനുകൂല്യം തേടിയാണു ഹർജി സമർപ്പിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിലും മാനഭംഗപ്പെടുത്തിയതിലും കൊലപ്പെടുത്തിയതിലും ഈ പ്രതിക്കു മുഖ്യപങ്കുണ്ടെന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

എട്ട് വയസുകാരിയായ പെൺകുട്ടി പ്രദേശത്തെ ക്ഷേത്രത്തിൽ വച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകൾ നൽകുകയും പെൺകുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. 60 വയസുകാരനായ സഞ്ജി റാം, സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ വിശാല എന്നിവരാണ് കുറ്റാരോപിതർ.

എട്ട് വയസുകാരിയായ പെൺകുട്ടി ഏറെനേരം ക്രൂരമായ പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ലെന്ന് പ്രതിഭാഗം കോടതിയിൽ ചോദിച്ചിരുന്നു. ഇവർക്ക് വേണ്ടി വാദിക്കുന്ന നിരവധിപ്പേർ സാമൂഹിക മാധ്യമങ്ങളിലും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു.കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീർ പൊലീസ് ക്രൈം ബ്രാഞ്ച്, പെൺകുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ കുട്ടിക്ക് കഞ്ചാവും ക്ലോനസെപാം വിഭാഗത്തിൽ പെടുന്ന 0.5 മില്ലി ഗ്രാം ഗുളികകളും നൽകിയിരുന്നുവെന്ന് റിപ്പോർട്ട് വന്നിരുന്നു.

വലിയ അളവിൽ ഈ ഗുളികകളും മയക്ക് മരുന്നും നൽകിയത് ഭക്ഷണം കഴിക്കാതിരുന്ന എട്ട് വയസുകാരിയുടെ ശരീരത്തെ കോമ സ്റ്റേജിലേക്കെത്തിച്ചിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കുറ്റപത്രപ്രകാരം തട്ടിക്കൊണ്ട് പോയ ശേഷം പെൺകുട്ടിയെ ഒരു പ്രാർത്ഥനാലയത്തിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് ഏഴ് ദിവസത്തോളം ബന്ധിയാക്കി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഒരു കുറ്റവാളിയെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി മീററ്റിൽ നിന്ന് വിളിച്ച് വരുത്തുകയായിരുന്നെന്നും പറയുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മരണമുറപ്പിക്കാൻ കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു.

മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഏപ്രിലിൽ 8 നാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ പ്രാദേശിക പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു. ഒരു പ്രതിഷേധ പ്രകടനത്തിൽ പിന്നീട് രാജിവെച്ച രണ്ട് ബിജെപി മന്ത്രിമാരും പങ്കെടുത്തിരുന്നു.

കത്വ കേസ് : പ്രതികളെ പറ്റി കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ

സാഞ്ചിറാം: 60 വയസ്: റവന്യുവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബഖർവാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി സംഭവങ്ങൾ ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവൾ ഏതോ വീട്ടിൽ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ മുടക്കി.

പതിനഞ്ചുകാരൻ: സമീപത്തെ സ്‌കൂളിലെ പ്യൂണിന്റെ മകൻ. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്‌കൂളിൽനിന്നു പുറത്താക്കി. കുതിരകളെ മെയ്‌ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടുപോയി. വായ്മൂടിക്കെട്ടി, കയ്യുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.

പർവേഷ് കുമാർ: പതിനഞ്ചുകാരന്റെ സഹായി. പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.

ദീപക് ഖജൂരിയ: സ്‌പെഷൽ പൊലീസ് ഓഫിസർ. മാനസിക വിഭ്രാന്തിയുള്ളവർക്കു നൽകുന്ന ഗുളിക വാങ്ങി പെൺകുട്ടിക്കു ബലംപ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുൻപ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.

വിശാൽ ജംഗോത്ര: സാഞ്ചിറാമിന്റെ മകൻ. യുപിയിലെ മീററ്റിൽ ബിഎസ്സി വിദ്യാർത്ഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതുപ്രകാരം മീററ്റിൽനിന്ന് കഠ്വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനും മുൻകയ്യെടുത്തു.

തിലക് രാജ്: ഹെഡ് കോൺസ്റ്റബിൾ. കേസ് ഒതുക്കുന്നതിനു സാഞ്ചിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകൾ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അഞ്ചുലക്ഷം രൂപയോളം സാഞ്ചിറാമിൽനിന്നു കൈപ്പറ്റി.

സുരീന്ദർ കുമാർ: സ്‌പെഷൽ പൊലീസ് ഓഫീസർ. മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. ദേവാലയത്തിനുള്ളിൽ പെൺകുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങളും ബഖർവാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.

ആനന്ദ് ദത്ത: ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. കേസന്വേഷണം പൂർണമായി പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവൻ ഒഴിവാക്കാൻ കരുനീക്കി. രക്ത സാംപിൾ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങിനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചുലക്ഷം രൂപ കൈക്കൂലിയിൽ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP