കേസ് നടത്തിപ്പിന് പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകം; കേസ് വാദിക്കുന്നക് പൂർണമായും സൗജന്യമായി; അഭിഭാഷകൻ മുബീൻ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ദീപിക സിങ് രജാവത്; കത്വ അഭിഭാഷകർക്ക് പത്തുലക്ഷം രൂപയോളം നൽകിയെന്ന യൂത്ത് ലീഗിന്റെ വാദം പൊളിയുന്നു

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗിന്റെ കത്വ ഫണ്ട് പിരിവ് വിവാദം പുതിയ വഴിത്തിരിവിൽ. കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകർ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക സിങ് രജാവത് വെളിപ്പെടുത്തുന്നത്. പബ്ലിക് പ്രൊസിക്യൂട്ടറാണ് വിചാരണ കോടതിയിൽ കേസ് നടത്തുന്നത്. മുസ്ലിം യൂത്ത് ലീഗ് പണം നൽകിയെന്ന് പറയുന്ന അഭിഭാഷകൻ മുബീൻ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ദീപിക സിങ് രജാവതിന്റെ ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഇതോടെ വിവാദത്തിൽ യൂത്ത് ലീഗ് കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
കത്വ അഭിഭാഷകർക്ക് 9,35,000 രൂപ നൽകിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികൾ വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാൽ പണം നൽകിയെന്ന് പറയുന്ന അഭിഭാഷകനായ മുബീൻ ഫറൂഖിക്ക് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞു. കേസ് പൂർണ്ണമായും താൻ സൗജന്യമായിട്ടാണ് നടത്തുന്നത്. കേരളത്തിൽ നിന്ന് യാതൊരു പണം ലഭിച്ചിട്ടില്ല. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.
കേസിലെ പെൺകുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകർക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നൽകിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. മുബീൻ ഫാറൂഖിയാണ് കോടതികളിൽ കേസ് കോർഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മുബീൻ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.
യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞയിടയ്ക്ക് രംഗത്തെത്തിയത്. കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു ആരോപണം.
കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്ന് യൂസഫ് പടനിലം ആരോപിച്ചു. ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും യൂസഫ് പടനിലം പറയുന്നു. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നയിച്ച 2019-ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീർക്കാൻ എന്ന പേരിൽ ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ നേതൃത്വം വകമാറ്റി ചെലവഴിച്ചുവെന്ന് യൂസഫ് പടനിലം ആരോപിക്കുന്നു.
യൂത്ത് ലീഗിലെ അഴിമതി ചോദ്യം ചെയ്ത മുഈനലി തങ്ങളെ (ഹൈദരലി തങ്ങളുടെ മകൻ) അവഹേളിക്കാൻ പാർട്ടിക്കുള്ളിൽ ശ്രമമുണ്ടെന്നും ആരോപണ വിധേയരായ സി.കെ.സുബൈർ, പി.കെ.ഫിറോസ് എന്നീ മുസ്ലിം ലീഗ് സംരക്ഷിക്കുകയാണെന്നും യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യൂത്ത് ലീഗിലെ സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന തലത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂസഫ് ഇതിനായി വിജിലൻസിനെ സമീപിക്കുമെന്നും വ്യക്തമാക്കി.
യൂത്ത് ലീഗിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് യൂസഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ ഭാഗീകമായി ശരിവച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ രംഗത്തു വന്നിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ട് വർഷം കഴിഞ്ഞും നേതാക്കൾ പുറത്തു വിട്ടിട്ടില്ലെന്നും ഈ പണം കുടുംബങ്ങൾക്ക് കൊടുത്തോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും മുഈനലി തങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പരാതി നൽകിയിട്ടും നടപടിയായില്ലെന്നും മുഈനലി കൂട്ടിച്ചേർത്തു.
Stories you may Like
- കത്വ ഫണ്ട് തട്ടിപ്പ് വിവാദം: ദീപിക സിംഗിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് യൂത്ത് ലീഗ്
- ദീപിക പദുക്കോണിനെ കാറിൽ ചേസു ചെയ്തു റിപ്പബ്ലിക്ക് ടിവി മാധ്യമപ്രവർത്തക അലറി വിളിച്ചു
- മുസ്ലിം യൂത്ത് ലീഗിനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നെന്ന് യൂസഫ് പടനിലം
- മുസ്ലിം യൂത്ത് ലീഗിനെ കടന്നാക്രമിച്ച് ഡിവൈഎഫ്ഐ
- മാധ്യമ സിൻഡിക്കേറ്റിന്റെ ചരിത്രം പറഞ്ഞ് അഡ്വ. ജയശങ്കർ
- TODAY
- LAST WEEK
- LAST MONTH
- താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും സദാചാര പൊലീസ് ചമഞ്ഞ് അടുത്തുകൂടി; ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; 5000 രൂപ അക്കൗണ്ടിൽ വാങ്ങിയെടുത്തു; പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്സലിനെതിരെ ഭീഷണിപ്പടുത്തി പണം തട്ടിയതിന് കേസ്
- നരേന്ദ്ര മോദി കണ്ടു പഠിക്കുമോ ഇസ്രയേലിന്റെ ഈ വിജയതന്ത്രം? ജനസംഖ്യയിൽ 54 ശതമാനം പേരും രണ്ടാം വട്ട കോവിഡ് വാക്സിനും സ്വീകരിച്ചതോടെ രോഗവ്യാപനം കുറഞ്ഞു; പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം; വിജയം കണ്ടത് സൈന്യത്തിന്റെ സഹായത്തോടെയും 24 മണിക്കൂറും വാക്സിനുകൾ നൽകിയത്
- 'സനു തെറ്റു ചെയ്തിട്ടുണ്ടാകില്ല.. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാൽ എന്തെങ്കിലും സംഭവിച്ചതാകാം; മകൾ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു'; സനു മോഹനാകില്ല വൈഗയെ കൊലപ്പെടുത്തിയത് എന്ന വിശ്വാസത്തിൽ കുടുംബം; മൗനം പാലിച്ചു ഭാര്യ രമ്യയും
- ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി
- കോവിഡ് രണ്ടാം തരംഗത്തിൽ എല്ലാം പിടിവിട്ടു; ഉത്തരേന്ത്യയിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പോലും ബുദ്ധിമുട്ട്; ജനിതക വ്യതിയാനം പ്രധാന ഘടകം; വകഭേദം വന്ന വൈറസുകൾ വായുവിലൂടെയും പകരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ; വായുവിൽ തങ്ങുന്ന വൈറസ് മൂന്നു മണിക്കൂർ വരെ അപകടകാരി; അടച്ചിട്ട മുറികളിലെ ആൾക്കൂട്ടം സ്ഥിതി രൂക്ഷമാക്കും
- ഷോയിലെ പുരുഷന്മാരെല്ലാം തന്റെ പിന്നാലെയായിരുന്നു; മറച്ച് വെച്ചത് മറ്റ് പെൺകുട്ടികളുടെ പിന്തുണ പോകുമെന്ന് കരുതി; തമിഴ് സിനിമയിലെ അറിയപ്പെടുന്ന പേരുകളിൽ ഒന്നായ തന്നെ ബിഗ് ബോസിൽ നിന്നും പുറത്താക്കിയത് അസൂയ കൊണ്ടെന്നും നടി മീര മിഥുൻ; വിമർശനവുമായി സൈബർ ലോകവും
- ജെർമൻ ഷെപ്പേഡുകളും ലാബ്രഡോർ റിട്രീവറുകളും അടക്കിവാഴുന്ന ഡോഗ് സ്ക്വാഡിലേക്ക് കുവി വന്നത് തല ഉയർത്തി പിടിച്ച്; ഇടുക്കി സ്ക്വാഡിലെ കുത്തിത്തിരിപ്പിൽ പെട്ട് അപ്രതീക്ഷിതമായി പടിയിറങ്ങിയതും തല ഉയർത്തി പിടിച്ച്; പെട്ടിമുടി ദുരന്തഭൂമിയിൽ കളിക്കൂട്ടുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി മികച്ച ട്രാക്കർ ഡോഗെന്ന് പേരെടുത്തിട്ടും പുകച്ചുപുറത്താക്കി; കുവിയെ തെറിപ്പിച്ചത് ആര്?
- മകൾ വൈഗ മിടുമിടുക്കിയെന്ന് പറയുന്ന അച്ഛൻ, സ്നേഹ സമ്പന്നൻ; ആ രാത്രി വൈഗയ്ക്ക് സംഭവിച്ചത് എന്ത്? മകളുടെ ഘാതകൻ അല്ലെങ്കിൽ എന്തിനാണ് പൊലീസിനെ ഒളിച്ചു കളിച്ചത്? സനു മോഹൻ പിടിയിലായതോടെ വൈഗയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാളെ മാധ്യമങ്ങളെ കാണും
- 'ഗോവയിൽ നിന്ന് ക്ഷേത്രദർശനത്തിന് എത്തിയതാണ്': കൊല്ലൂർ മൂകാംബികയിൽ സനുമോഹൻ സ്വയം പരിചയപ്പെടുത്തിയത് ചെറുപുഞ്ചിരിയോടെ; കുടുംബം നാട്ടിലാണെന്നും ഒരുമകൾ ഉണ്ടെന്നും പരിചയപ്പെടുത്തൽ; സനു മോഹന്റെ ചതി മറുനാടനോട് വെളിപ്പെടുത്തി കൊല്ലൂർ ബീനാ റെസിഡൻസി മാനേജർ
- ഡൽഹി ക്യാപിറ്റൽസ് വീണ്ടും വിജയ വഴിയിൽ; ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ തകർത്തത് ആറു വിക്കറ്റിന്; കൂറ്റൻ വിജയലക്ഷ്യം മറികടന്നത് ശിഖർ ധവാന്റെ ബാറ്റിങ് കരുത്തിൽ; തിങ്കളാഴ്ച ചെന്നൈയും രാജസ്ഥാനും നേർക്കുനേർ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- പ്രസാവാവധിയിൽ ആയിരുന്ന വിജിയെ പൊലീസും ആദ്യം തിരിച്ചറിഞ്ഞില്ല; ജീപ്പ് എത്തിച്ചത് ആശുപത്രിയിലേക്ക് യൂസഫലിയേയും ഭാര്യയേയും മാറ്റും വരെ വിശ്രമമില്ലാത്ത രക്ഷാ പ്രവർത്തനം; സിവിൽ പൊലീസ് ഓഫീസർ വിജിയും ഭർത്താവും കാട്ടിയത് അസാമാന്യ ഇടപെടൽ; പനങ്ങാട്ട് ലുലു ഗ്രൂപ്പ് ഉടമ തിരിച്ചറിഞ്ഞത് സ്നേഹത്തിന്റെ കരുതൽ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍