Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നേടിയെടുക്കുക രാഷ്ട്രീയലക്ഷ്യം; ഞങ്ങൾ ദേശവരുദ്ധരല്ല, ബിജെപി വിരുദ്ധരെന്ന് പ്രഖ്യാപനവും; ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കെതിരെ കാശ്മീരിലെ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ; പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള; കാശ്മീരിന്റെ പതാക ഉപയോഗിക്കുമെന്നും പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കാശ്മീരിന്റെ സ്വാതന്ത്യം വീണ്ടെടുക്കാൻ മുഖ്യധാരാ പാർട്ടികളുടെ കൂട്ടായ്മ.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുടെ പോരാട്ടത്തിനായി രൂപവത്കരിച്ച മുഖ്യധാരാ പാർട്ടികളുടെ കൂട്ടായ്മയായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷ (പി.എ.ജി.ഡി) ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നേതൃത്വം നൽകും. മെഹ്ബൂബ മുഫ്തിയാവും വൈസ് ചെയർമാൻ.

ജമ്മു കശ്മീരീരിന്റെ മുൻ പതാക തുടർന്നും ഉപയോഗിക്കാനും സഖ്യം തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് മുൻകാലങ്ങളിലെ ശത്രുത വെടിഞ്ഞ് വിവിധ പാർട്ടികൾ തീരുമാനങ്ങൾ എതിരില്ലാതെ കൈക്കൊണ്ടത്. ഇടത് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കൺവീനറായും പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനെ വക്താവായും കൂട്ടായ്മ തിരഞ്ഞെടുത്തു.

ദേശവിരുദ്ധ കൂട്ടായ്മയാണ് തങ്ങളുടേത് എന്നത് ബിജെപിയുടെ വ്യാജ പ്രചാരണമാണെന്ന് ഫാറൂഖ് അബ്ദുള്ള യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ്മ ബിജെപി വിരുദ്ധമാണ് എന്നകാര്യത്തിൽ സംശയമില്ല. എന്നാൽ ദേശവിരുദ്ധം അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണ ഘടനയെ നശിപ്പിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. രാജ്യത്തെ ഭിന്നിപ്പിക്കാനും ഫെഡറൽ ഘടന തകർക്കാനും ശ്രമിച്ചു. അതാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് നാം കണ്ടതെന്നും ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള കശ്മീരിലെ ഭരണം സംബന്ധിച്ച ധവളപത്രം ഒരു മാസത്തിനകം പുറത്തിറക്കുമെന്ന് സജാദ് ലോൺ പറഞ്ഞു. ബിജെപി നടത്തുന്ന പ്രചാരണത്തിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ധവളപത്രത്തിൽ ആലങ്കാരിക പ്രയോഗങ്ങളല്ല വസ്തുനിഷ്ഠമായ കാര്യങ്ങളാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.കാശ്മീരിന്റെ പ്രത്യേക പദവി കളഞ്ഞതിന് പിന്നാലെ മുഖ്യധാര പാർട്ടിയായ പിഡിപി അടക്കം രംഗത്തെത്തിയിരുന്നു.ആർട്ടിക്കിൾ 370,35 എ എന്നീ വകുപ്പുകൾ റദ്ദാക്കിയായിരുന്നു നടപടി അരങ്ങേറിയത്.

രാജ്യസഭയിലും ഇരുസഭകളിലും പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം കൂടി ഉപയോഗിച്ചാണ് പാസാക്കിയത്. ഇതോടെ കാശ്മീർ വിവാദം കത്തി. ബില്ലിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയർന്നത്. സൈന്യത്തിന് നേരെ കല്ലേറും ആക്രമണങ്ങളുമായിട്ടാണ് കാശ്മീര് ജനത പ്രതിഷേധിച്ചത്. എന്നാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ കാശ്മീരിലെ ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. പിന്നാലെ കാശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഇന്റർനെറ്റ് സംവിധാനം ഉൾപ്പടെ നിരോധിച്ചാണ് നടപടി സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP