Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാബ് ടെസ്റ്റ് നടത്തിയ പൊലീസുകാരെ നിരീക്ഷണത്തിൽ വിടാതെ ഡ്യൂട്ടിയിൽ തുടരാൻ നിർബന്ധിച്ച് മേലുദ്യോഗസ്ഥൻ; മരുമകൻ പൊലീസുകാരന് പ്രത്യേക നിരീക്ഷണവും; മുറുമുറുപ്പ് വകവയ്ക്കാതെ ധൃതിപ്പെട്ട് പൊലീസുകാർക്ക് ടെസ്റ്റ് എന്തിനെന്ന് ചോദിച്ച് ഏമാൻ; 12 പേരുള്ള ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ 10 പേർക്കും കോവിഡ് ബാധിച്ചതിന് പിന്നിൽ തന്നിഷ്ടവും സ്വജനപക്ഷപാതവുമെന്ന് ആരോപണം

സ്വാബ് ടെസ്റ്റ് നടത്തിയ പൊലീസുകാരെ നിരീക്ഷണത്തിൽ വിടാതെ ഡ്യൂട്ടിയിൽ തുടരാൻ നിർബന്ധിച്ച് മേലുദ്യോഗസ്ഥൻ; മരുമകൻ പൊലീസുകാരന് പ്രത്യേക നിരീക്ഷണവും; മുറുമുറുപ്പ് വകവയ്ക്കാതെ ധൃതിപ്പെട്ട് പൊലീസുകാർക്ക് ടെസ്റ്റ് എന്തിനെന്ന് ചോദിച്ച് ഏമാൻ; 12 പേരുള്ള ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ 10 പേർക്കും കോവിഡ് ബാധിച്ചതിന് പിന്നിൽ തന്നിഷ്ടവും സ്വജനപക്ഷപാതവുമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് കൂടി കോവിഡ്. ഇതോടെ സ്റ്റേഷനിലെ വൈറസ് ബാധിതരുടെ എണ്ണം പത്തായി ഉയർന്നു. സമ്പർക്കത്തിലേർപ്പെട്ട 40 പൊലീസുകാർ നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ദിവസം ആറ് പൊലീസുകാർക്കും അതിന് മുമ്പ് ഒരാൾക്കും കോവിഡ് പോസിറ്റീവായിരുന്നു. നിലവിൽ 12 പേരാണ് ഹൊസ്ദുർഗ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നത്.

എന്നാൽ ഈ ഒരു പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചത് മേലുദ്യോഗസ്ഥന്റെ തെറ്റായ തീരുമാനങ്ങളണെന്നാണ് പൊലീസുകാർ ചൂണ്ടിക്കാട്ടുന്നത്. ആദ്യം കോവിഡ് സ്ഥിതീകരിച്ചതിന് പിന്നാലെ പ്രൈമറി സമ്പർക്കത്തിലുള്ള പൊലീസുകാർ സ്വാബ് ടെസ്റ്റ് വിധേയയിരുന്നെങ്കിലും ഇവരെ നിരീക്ഷണത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഡ്യൂട്ടി തുടരാൻ മേലുദ്യോഗസ്ഥൻ നിർബന്ധിച്ചതായാണ് പരാതി ഉയരുന്നത് .

ഇതിനിടയിൽ പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ട ആറ് പേർക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൺട്രോൾ റൂമിൽ സേവനമനുഷ്ഠിച്ചിരുന്ന മേലുദ്യോഗസ്ഥന്റെ മരുമകനായ പൊലീസുകാരൻ നിരീക്ഷണത്തിൽ പോകാനുള്ള അവസരം ഒരുക്കി നൽകിയതും പൊലീസുകാർക്കിടയിൽ മുറുമുറുപ്പിന് കാരണമായി. അതേസമയം എന്തിനാണ് പൊലീസുകാർ ഇത്ര ധൃതിപ്പെട്ടു ടെസ്റ്റ് നൽകിയതെന്ന നിലപാടിലാണ് ഈ ഉദ്യോഗസ്ഥൻ.

മുമ്പ് പകുതിപേരെ റിസർവിൽ നിർത്തിയാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നതെങ്കിലും കോവിഡ് നിയന്ത്രണചുമതല പൂർണ്ണമായും പൊലീസിനെ ഏൽപ്പിച്ചതോടെ നിയമപാലകരുടെ ജോലിഭാരവും മാനസികസമ്മർദ്ദവും ഇരട്ടിച്ചിരിക്കുകയാണ്. മുഴുവൻ പൊലീസുകാരും ജോലിക്കെത്തണമെന്ന കർശന നിർദ്ദേശമാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP