Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കളക്ടർ പറയുന്നതെല്ലാം പച്ചക്കള്ളം; സ്വർണം കള്ളക്കടത്ത് ഉണ്ടെന്ന് പറയുന്നത് അസംബന്ധം; ജോലി ഗൾഫിൽ നിന്നും തുണിയും കോസ്‌മെറ്റികും മുംബൈയിൽ കൊണ്ടുകൊടുക്കുന്നത്;' പോയ സ്ഥലങ്ങളൊന്നും മറച്ച് വെച്ചിട്ടില്ലെന്നും കാസർകോട്ടെ കോവിഡ്19 ബാധിതൻ; കരിപ്പൂരിൽ തങ്ങിയത് പാസ്‌പോർട്ട് പിടിച്ച് വെച്ചതുകൊണ്ടെന്നും വിശദീകരണം

'കളക്ടർ പറയുന്നതെല്ലാം പച്ചക്കള്ളം; സ്വർണം കള്ളക്കടത്ത് ഉണ്ടെന്ന് പറയുന്നത് അസംബന്ധം; ജോലി ഗൾഫിൽ നിന്നും തുണിയും കോസ്‌മെറ്റികും മുംബൈയിൽ കൊണ്ടുകൊടുക്കുന്നത്;' പോയ സ്ഥലങ്ങളൊന്നും മറച്ച് വെച്ചിട്ടില്ലെന്നും കാസർകോട്ടെ കോവിഡ്19 ബാധിതൻ; കരിപ്പൂരിൽ തങ്ങിയത് പാസ്‌പോർട്ട് പിടിച്ച് വെച്ചതുകൊണ്ടെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: തന്റെ പേരിൽ പ്രചരിക്കുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതവും അസംബന്ധവുമെന്ന് കാസർകോട്ടെ കോവിഡ്19 ബാധിതൻ. തന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കള്ളമാണെന്നും താൻ എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ പാസ്‌പോർട്ട് പിടിച്ച് വെച്ചെന്ന് ആരോപിച്ച ഇയാൾ, മംഗളുരുവിൽ പോകുകയോ രക്തപരിശോധന നടത്തുകയോ ചെയ്തില്ലെന്നും വ്യക്തമാക്കി. യാത്രാവഴി എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. കലക്ടർ നടത്തുന്നത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ജ്യേഷ്ഠനും ബന്ധുക്കളും ഗൾഫിലാണ് ബിസിനസ് ചെയ്യുന്നത് എന്നും ഇയാൾ വ്യക്തമാക്കുന്നു. അവിടെ നിന്നും തുണിയും കോസ്മെന്റികും മുംബൈയിൽ കൊണ്ടുവന്നുകൊടുക്കുന്നതാണ് തന്റെ ജോലി എന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ ഉയർന്ന സ്വർണ കള്ളക്കടത്ത് ആരോപണങ്ങൾ അസംബന്ധമെന്നാണ് ഇയാൾ പറയുന്നത്. രോഗവിവരം മറച്ചുവച്ചില്ല. ചുമയുള്ളകാര്യം വിമാനത്താവളത്തിൽ പറഞ്ഞിരുന്നു. താൻ നിസ്സഹരിക്കുന്നു എന്ന ആരോപണം തെറ്റാണ്. കലക്ടറോ റവന്യൂവകുപ്പ് അധികൃതരോ ബന്ധപ്പെട്ടിട്ടില്ല. പാസ്‌പോർട്ട് പിടിച്ചുവച്ചതുകൊണ്ടാണ് കരിപ്പൂരിൽ തങ്ങിയത്.

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ് ഇയാൾ ഇപ്പോൾ ഉള്ളത്. 11 ാം തിയതി പുലർച്ചെ 2.20നാണ് എയർപോർട്ടിൽ എത്തിയത്. അവിടെ നിന്ന് അവർ ഫോം തന്നിരുന്നു. എമിഗ്രേഷൻ കൗണ്ടറിൽ ഫോം കൊടുത്തു. തെർമൽ സ്‌ക്രീനിങ് നടത്തിയപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞു. എങ്കിലും ചുമയുണ്ടെന്നും ചെറിയ ബുദ്ധിമുട്ടുണ്ടെന്നും അവിടെയുള്ളവരോട് പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ട് തോന്നിയാൽ ബന്ധപ്പെടാനായിരുന്നു അവർ പറഞ്ഞത് എന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

ഞങ്ങളുടെ കുറേയാളുകളുടെ പാസ്സ്പോർട്ട് അവിടെ കസ്റ്റം കമ്മീഷണർ പിടിച്ചുവെച്ചിരുന്നു. കാസർഗോഡ് എന്ന് പറഞ്ഞാൽ അവർ പാസ്സ്പോർട്ട് വാങ്ങിവെക്കുമായിരുന്നു. അതിന്റെ കാരണം സ്വർണക്കടത്തും മറ്റുമായിരിക്കാം. ജൂവലറിയായി എനിക്ക് ബന്ധമുണ്ടെന്നും മറ്റും വ്യാജവാർത്തയുണ്ട്. അതിനെ കുറിച്ച് എനിക്ക് അറിയില്ല. അതിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിനടുത്ത് ലോഡ്ജ് എടുത്തു. പാസ്പോർട്ട് പിടിച്ചുവെച്ചത് കാരണം വീണ്ടും എയർപോർട്ടിൽ പോയിരുന്നു. പാസ്സ്പോർട്ട് തരാത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞില്ല. ചോദിച്ചപ്പോൾ മാഡത്തിന്റെ കൈയിലാണെന്ന് പറഞ്ഞു. ഇപ്പോഴും പാസ്പോർട്ടും ലഭിച്ചിട്ടില്ല. മാഡം ഇല്ലെന്നും തരാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്.

ഫോൺ മുഖേന തിരുവനന്തപുരത്തുള്ള ഒരു ലേഡി ഡോക്ടർ വിളിച്ച് സംസാരിച്ചിരുന്നു. അവരോട് എല്ലാ കാര്യവും വിശദീകരിച്ചിരുന്നു. കാസർഗോഡ് സെപ്ഷ്യൽ പൊലീസ് ഓഫീസറുമായും ഹെൽത്ത് ഡിപാർട്മെന്റിലെ ആളുമായും സംസാരിച്ചിരുന്നു. 12 ാം തിയതി പുലർച്ചെ ഏഴ് മണിക്കാണ് കാസർഗോഡ് എത്തിയത്. ഞാൻ അന്വേഷണത്തോട് സഹകരിക്കില്ലെന്നും മറച്ചവെക്കുന്നെന്നുമാണ് കളക്ടർ പറഞ്ഞത്. ഒന്നും മറിച്ചുവെച്ചിട്ടില്ല. വ്യക്തിവൈരാഗ്യമോ മറ്റോ തോന്നുന്നവരായിരിക്കും ഇങ്ങനെ പ്രചരിപ്പിക്കുന്നത്. ഞാൻ കടയിൽ നിന്ന് അസുഖം വാങ്ങി വന്നതല്ല. എന്നെ കൊല്ലണമെന്നും ചുടണമെന്നും ചിലർ ആഹ്വാനം ചെയ്യുന്നത് കണ്ടു. എന്തിന് വേണ്ടിയാണെന്ന് അറിയില്ല.

കാസർകോട് തന്റെ ഇഷ്ടത്തിന് പോയിട്ടുണ്ടെന്ന് സമ്മതിക്കുന്ന ഇയാൾ കോഴിക്കോട്ടെ ഒരു ജൂവലറിയിലും പോയിട്ടില്ല എന്നും വ്യക്തമാക്കുന്നു. എന്റെ മകളുടെ കല്യാണം ഉണ്ടോ ജൂവലറിയിൽ കയറാൻ എന്നാണ് ഇയാൾ ചോദിക്കുന്നത്. അവർ റൂട്ട് നോക്കട്ടെ. ഞാൻ കള്ളനാണോ എന്ന് അപ്പോൾ അറിയാം. അവർ എയർപോർട്ടിൽ വെച്ച് എന്നെ പരിശോധിച്ചിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ദുബായിൽ നിന്നെത്തിയ കുഡ്‌ലു സ്വദേശിയായ 47കാരനിൽ നിന്നും അഞ്ച് പേർക്കാണ് ജില്ലയിൽ രോഗബാധയുണ്ടായത്. നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസർകോട് സ്വദേശിയായ ഇയാൾ കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയാണ് ദുരൂഹമായിരിക്കുന്നത്. മംഗലാപുരത്ത് രക്തസാംപിൾ പരിശോധിച്ചതും ഇയാൾ വെളിപ്പെടുത്തിയില്ലെന്നും കളക്ടർ പറയുന്നു.

ഇതിനിടെ ഇയാൾ നൽകിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂരിൽ ഇരുപതു പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പിലെ ഒരു മരണ വീട്ടിൽ ഇയാൾ എത്തിയിരുന്നു. അന്ന് ഇയാളുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. അതേസമയം കണ്ണൂരിൽ ഇയാളുമായി അടുത്തിടപഴകിയവരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന സൂചനയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP