Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

കടലാസിൽ കൂറേ സ്‌പേസ് ഉണ്ടാകും; ചോദിച്ചാൽ അടിയന്തര ലോൺ ആവശ്യം വന്നാൽ നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കാതെ ലോണുകൾ എഴുതി ചേർക്കാനാണെന്ന് മറുപടി പറയുന്ന സെക്രട്ടറി; കരുവന്നൂരിൽ നടന്നത് ആസൂത്രിത തട്ടിപ്പ്; സിപിഎമ്മുകാരും സത്യം പറയുമ്പോൾ

കടലാസിൽ കൂറേ സ്‌പേസ് ഉണ്ടാകും; ചോദിച്ചാൽ അടിയന്തര ലോൺ ആവശ്യം വന്നാൽ നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കാതെ ലോണുകൾ എഴുതി ചേർക്കാനാണെന്ന് മറുപടി പറയുന്ന സെക്രട്ടറി; കരുവന്നൂരിൽ നടന്നത് ആസൂത്രിത തട്ടിപ്പ്; സിപിഎമ്മുകാരും സത്യം പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ കൂടുതൽ വെളിപ്പെടുത്തൽ. കരുവന്നൂർ ബാങ്ക് ഭരണ സമിതിയിലെ സിപിഎം നോമിനിയായിരുന്ന മഹേഷ് കൊരമ്പിലും നേതൃത്വത്തിനെതിരെ രംഗത്ത് വരികയാണ്. നടന്നത് ആസൂത്രിത തട്ടിപ്പായിരുന്നുവെന്ന് മുൻ ഭരണ സമിതി അംഗം മഹേഷ് കൊരമ്പിൽ പ്രതികരിച്ചു. ബാങ്ക് പ്രസിഡന്റിന്റെ കള്ള ഒപ്പിട്ട് പോലും സെക്രട്ടറി ലോൺ അനുവദിച്ചു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കുടിശ്ലിക പിരിക്കാൻ പോയ ഭരണസമിതി അംഗത്തെ 50 ലക്ഷം രൂപ ലോണെടുത്ത സജി വർഗീസ് പൂട്ടിയിട്ടിട്ടും പാർട്ടി മൗനം പാലിച്ചതായും മഹേഷ് പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി ചതിക്കുകയായിരുന്നുവെന്ന് സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും പ്രതികരിച്ചിരുന്നു. മിനുട്ട്സിൽ ഒപ്പിടുക അല്ലാതെ ഒന്നും ചെയ്തിട്ടില്ല . മറ്റൊരു ബോർഡ് അംഗമായ സിപിഐ യുടെ മിനി നന്ദനും രംഗത്തിയിരിക്കുന്നത്. വിയ്യൂർ ജയിൽ വഴി പോകുമ്പോൾ ഭയമാണെന്നും ഒരു ചായക്കാശ് പോലും കൈപ്പറ്റാത്തവരെ പ്രതിയാക്കിയെന്നും ജീവനൊടുക്കുകയല്ലാതെ മാർഗ്ഗമില്ലെന്നും അമ്പിളി മഹേഷ് പറഞ്ഞു . പി.കെ ബിജു കമ്മീഷൻ അന്വേഷിച്ചെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയാണ് അമ്പിളി മഹേഷ്. ഇതെല്ലാം സിപിഎമ്മിന് തിരിച്ചടിയാണ്.

തൃശൂരിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്ന് അവർ പറഞ്ഞു. ബാങ്കിൽ പോകുമ്പാൾ കുറേ കടലാസ് കാണിച്ച് വേഗം ഒപ്പിടാൻ സെക്രട്ടറി പറയും. കുറേ ലോൺ പാസ്സാക്കാൻ ഉണ്ടെന്ന കാരണമാണ് പറയുക. കടലാസ് ഒന്ന് മറിച്ചുനോക്കിയാൽ അതിൽ ഒന്നുമില്ല വേഗം ഒപ്പിടു എന്നാണ് സെക്രട്ടറി പറയാറുള്ളത്. പിന്നീട് പ്രസിഡന്റും കുറേ സിൽബന്തികളും ഒപ്പിടും. കടലാസിൽ കൂറേ സ്‌പേസ് ഉണ്ടാകും ഇത് എന്തിനാണെന്ന് സെക്രട്ടറിയോട് ചോദിച്ചാൽ ഒരു അടിയന്തര ലോൺ ആവശ്യം വന്നാൽ നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കാതെ അത്തരം ലോണുകൾ എഴുതി ചേർക്കാനാണെന്ന് മറുപടി പറയും-അമ്പിളിയും മിനും പറയുന്നത് ഇങ്ങനെയാണ്. ഇതിന് പിന്നാലെയാണ് മഹേഷും വെളിപ്പെടുത്തൽ നടത്തുന്നത്.

കരുവന്നൂർ സഹകരണ ബാങ്ക് ഇടപാടിൽ സിപിഎം ചതിച്ചെന്ന് സിപിഐ ഡയറക്ടർ ബോർഡ് അംഗങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഭരണസമിതി അറിയാതെയാണ് വലിയ ലോണുകൾ നൽകിയത്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും തട്ടിപ്പിന്റെ വിവരങ്ങൾ അറിയാമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളായ ലളിതനും സുഗതനും പറഞ്ഞു.സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. ഭരണ സമിതി അറിയാതെയാണ് വലിയ വായ്പകൾ പാസാക്കിയിരുന്നതെന്നും ഭരണ സമിതിയിലെ മുൻ സിപിഐ അംഗങ്ങൾ ആരോപിക്കുന്നു.സിപിഎം നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് തട്ടിപ്പ് നടന്ന കാലയളവിലെ സിപിഐ ഭരണ സമിതി അംഗങ്ങളായ ലളിതനും സുഗതനും രംഗത്തെത്തിയത്.

വലിയ ലോണുകൾ പാസ്സാക്കിയത് ഭരണസമിതി അറിയാതെയാണ്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രനാണ് ബാങ്കിലെ എല്ലാ ഇടപാടുകളും നിയന്ത്രിച്ചിരുന്നത്. തങ്ങളെ ബലിയാടാക്കി മുതിർന്ന സി പി എം നേതാക്കൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനാലാണ് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതെന്നും ലളിതനും സുഗതനും പ്രതികരിച്ചിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ല. ജയിൽ നിന്നിറങ്ങി സഹായം തേടിയപ്പോൾ സിപിഐ നേതാക്കളും തള്ളി. ഇ.ഡി അന്വേഷണത്തിലൂടെ തട്ടിപ്പിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കളുടെയടക്കം പങ്ക് പുറത്തു വരുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്കിൽ നൂറു കോടിയുടെ വൻ വായ്പാ തട്ടിപ്പ്‌നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാററുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP