Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

അയ്യന്തോൾ സഹകരണ ബാങ്കിലൂടെ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണം; തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളിൽ നിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂർ ബാങ്കിലെത്തിച്ചു; സഹകരണ തട്ടിപ്പിൽ ഇഡി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അയ്യന്തോൾ സഹകരണ ബാങ്കിലൂടെ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണം; തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളിൽ നിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂർ ബാങ്കിലെത്തിച്ചു; സഹകരണ തട്ടിപ്പിൽ ഇഡി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കരുവന്നൂരിന് പിന്നാലെ അയ്യന്തോളിലേക്കും സഹകരണ ഫണ്ടു തട്ടിപ്പ് അന്വേഷണം. കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി.സതീഷ്‌കുമാർ സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണം. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളിൽനിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചെന്ന കേസിലാണു പി. സതീഷ്‌കുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അയ്യന്തോളിലും അതെല്ലാം സംഭവിച്ചു. സിപിഎം നിയന്ത്രണത്തിലാണ് അയ്യന്തോൾ ബാങ്കും. അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം.

കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷനിൽ അംഗമായ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളും ഇതേ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. ബേബി ജോണിന്റെ മകൾക്കാണ് ജോലിയുള്ളത്. ഈ ബാങ്കിലാണ് തട്ടിപ്പ് തെളിയുന്നത്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്കു സതീഷ് കാഷ് ഡിപ്പോസിറ്റായി പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്റെ രേഖകൾ ഇ.ഡി കണ്ടെടുത്തു.

2013 ഡിസംബർ 27നു മാത്രം 25 വ്യത്യസ്ത ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 12.50 ലക്ഷം സതീഷിന്റെ അക്കൗണ്ടിലെത്തി. രണ്ടാഴ്ചയ്ക്കു ശേഷം ഇതിൽ 6 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി. 2014 മാർച്ച് 27ന് 20 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 10 ലക്ഷം രൂപ സതീഷിന്റെ അക്കൗണ്ടിലെത്തി. ഒരു മാസം കഴിഞ്ഞ് 9.5 ലക്ഷം പിൻവലിച്ചു. അതേവർഷം മെയ്‌ 16നും 19നുമിടയ്ക്ക് 31 ഇടപാടുകളിലായി 50,000 രൂപ വീതം ആകെ 15.50 ലക്ഷം അക്കൗണ്ടിലെത്തി. ഏതാനും ദിവസം കഴിഞ്ഞ് 16 ലക്ഷം രൂപ പിൻവലിച്ചു. വീണ്ടും ഒരു മാസം കഴിഞ്ഞ് 35 ലക്ഷം പലതവണയായി അക്കൗണ്ടിലൂടെ കൈമറിഞ്ഞു പോയി.

പണം നിക്ഷേപിച്ചതെല്ലാം കാഷ് ഡിപ്പോസിറ്റായിട്ടാണെങ്കിലും ഏറെയും പിൻവലിച്ചത് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയ ശേഷമാണ്. ഇ.ഡി വിശദമായ റിപ്പോർട്ട് തേടിയതിനുപിന്നാലെ ബാങ്ക് സകല വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യക്തമായ സൂചനകളാണ് ഇതെല്ലാം. വെളപ്പായ സതീശന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച അയ്യന്തോൾ സഹകരണ ബാങ്കിൽ പത്തുകൊല്ലത്തിനിടെ നടന്ന ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പരിശോധനിക്കുന്നത്. ഇഡി ശേഖരിച്ച സതീശന്റെ ബാങ്ക് രേഖകളുടെ പകർപ്പ് പുറത്തു വന്നു. പൂർണമായും സിപിഎം നിയന്ത്രണത്തിലുള്ള അയ്യന്തോൾ ബാങ്കും കരുവന്നൂരിന് പിന്നാലെ കള്ളപ്പണം വെളിപ്പിക്കാനുള്ള സുരക്ഷിത ഇടമായി ചിലർ മാറ്റിയോ എന്നതിലാണ് പരിശോധന.

പത്തുകൊല്ലത്തിനിടെ കോടിക്കണക്കിന് രൂപയാണ് സതീശന്റെയും കുടുംബാങ്ങളുടെയും അയ്യന്തോൾ സഹകരണ ബാങ്കിലെ അക്കൗണ്ടിൽ എത്തിയിരിക്കുന്നത്. എന്നാലിപ്പോൾ അക്കൗണ്ടുകളിലുള്ളത് ചെറിയ തുക മാത്രമാണ് അതായത് പണമായി അയ്യന്തോൾ ബാങ്കിൽ നിക്ഷേപിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും പിൻവലിക്കുകയും ചെയ്തിരിക്കുന്നു. ഇത് കള്ളപ്പണം വെളിപ്പിക്കലാണെന്നാണ് സൂചന. തെളിവ് കിട്ടിയതിന് പിന്നാലെയാണ് അയ്യന്തോളിലെ സതീശന്റെയും കുടുംബാഗങ്ങളുടെയും അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചത്. ഇഡി ആവശ്യപ്പെട്ടത് പ്രകാരം അക്കൗണ്ട് വിവരങ്ങളുടെ വിശദമായ സ്റ്റേറ്റ്മെന്റും ബാങ്ക് കൈമാറിയിട്ടുണ്ട്.

കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച പാർട്ടി കമ്മീഷൻ അംഗം പി കെ ഷാജന്റെ ഭാര്യ അയ്യന്തോൾ ബാങ്കിലെ ജീവനക്കാരിയാണ്. സിപിഎമ്മിന്റെ മുതിർന്ന നേതാവ് ബേബി ജോണിന്റെ മകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ സിപിഎമ്മിന് വലിയ സ്വാധീനം ഈ ബാങ്കിലുണ്ട്. അതിനിടെ സിപിഎം. നേതാക്കൾ കൈപ്പറ്റിയ വലിയ തുക വെളുപ്പിക്കുന്നതിനായി തൃശ്ശൂരിൽ ധനകാര്യസ്ഥാപനം തുടങ്ങിയതായി സൂചനയും പുറത്തു വരുന്നു. പൂത്തോൾ ആസ്ഥാനമാക്കിയാണ് സ്ഥാപനം ആരംഭിച്ചതെന്നാണ് അറിയുന്നത്.

കരുവന്നൂർ കള്ളപ്പണ ഇടപാടിൽ പങ്കാളികളായ സിപിഎം. നേതാക്കളാണ് ഇതിന്റെ ഡയറക്ടർമാർ എന്നാണ് വിവരം. ഇതും ഇഡി അന്വേഷിക്കും. ബോർഡ് വയ്ക്കാതെയും പൂർണ മേൽവിലാസം വെളിപ്പെടുത്താതെയുമാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. സർവ്വത്ര ദുരൂഹതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP