Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതെന്താ ഫാഷൻ ഷോയോ? പിള്ളേരെ പഠിക്കാനല്ലേ വിടുന്നതെന്ന് ചോദിച്ച അമ്മയുടെ വാക്കിന് വിലയുണ്ടായി; വിദ്യാർത്ഥിനികൾക്ക് ചുരിദാർ മാറ്റി മുട്ടുവരെ ഇറക്കമുള്ള പാവാടയാക്കാനുള്ള തീരുമാനം പൊളിഞ്ഞു; ഇഷ്ടാനുസരണം പാവാടയുടെ നീളം കൂട്ടാൻ അനുവാദം; കരുനാഗപ്പള്ളി ഗവ.ഗേൾസ് ഹൈസ്‌ക്കൂളിലെ യൂണിഫോം വിവാദം കെട്ടടങ്ങിയത് കെ.എസ്.യു പ്രതിഷേധത്തെ തുടർന്ന്

ഇതെന്താ ഫാഷൻ ഷോയോ? പിള്ളേരെ പഠിക്കാനല്ലേ വിടുന്നതെന്ന് ചോദിച്ച അമ്മയുടെ വാക്കിന് വിലയുണ്ടായി; വിദ്യാർത്ഥിനികൾക്ക് ചുരിദാർ മാറ്റി മുട്ടുവരെ ഇറക്കമുള്ള പാവാടയാക്കാനുള്ള തീരുമാനം പൊളിഞ്ഞു; ഇഷ്ടാനുസരണം പാവാടയുടെ നീളം കൂട്ടാൻ അനുവാദം; കരുനാഗപ്പള്ളി ഗവ.ഗേൾസ് ഹൈസ്‌ക്കൂളിലെ യൂണിഫോം വിവാദം കെട്ടടങ്ങിയത് കെ.എസ്.യു പ്രതിഷേധത്തെ തുടർന്ന്

ആർ.പീയൂഷ്

കരുനാഗപ്പള്ളി: ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പെൺകുട്ടികളുടെ യൂണിഫോം മുട്ടുവരെ ഇറക്കമുള്ള പാവാടയാക്കിയ സംഭവം വിവാദമായതോടെ പാവാടയുടെ നീളം ഇഷ്ടാനുസരണം കൂട്ടാൻ അനുവാദം നൽകി സ്‌ക്കൂൾ ഹെഡ്‌മിസ്ട്രസ്സ്. സംഭവം ഇന്നലെ മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. ഇതിനെ തുടർന്ന് കെ.എസ്.യു സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ഹെഡ്‌മിസ്ട്രസ്സിനെ ഉപരോധിക്കുകയുമായിരുന്നു. എസ്.എസ്.എൽ.സി റിസൽട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ജില്ലാ സെക്രട്ടറി അസ് ലം ആദിനാടിന്റെ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചത്.

ചുരിദാർ ആയിരുന്ന യൂണിഫോം അടുത്ത അധ്യയന വർഷം മുതൽ മുട്ടുവരെയുള്ള പാവാടയാക്കി മാറ്റുവാൻ ആയിരുന്നു സ്‌കൂൾ അധികൃതരുടെ തീരുമാനം. പുതിയ പരിഷ്‌ക്കരണം വിദ്യാർത്ഥിനികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ആയിരുന്നു.
ചുരിദാർ ആയിരുന്ന യൂണീഫോം അടുത്ത അധ്യയന വർഷം മുതൽ മുട്ടുവരെ ഇറക്കമുള്ള പാവാടയും ഷർട്ടും ജാക്കറ്റുമായി മാറ്റുകയും അവയ്ക്ക് ഓർഡർ നൽകുകയും ചെയ്തു. സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥിനികളും സൈക്കിളിലാണ് സ്‌ക്കൂളിലെത്തുന്നത്. പാവാട ആകുമ്പോൾ സൈക്കിളിൽ യാത്രചെയ്യാൻ കഴിയില്ല. കാരണം നഗ്‌നത പുറത്ത് കാണും എന്നതിനാലാണ്. അതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്. കഴിഞ്ഞ പി.ടി.എ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പി.ടി.എ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു.

2500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌ക്കൂളാണിത്. ഇത്രയേറെ വിദ്യാർത്ഥിനികൾ പഠിക്കുന്ന ഒരു ഹൈസ്‌കൂളിൽ മുട്ടുവരെയുള്ള പാവാട പുതിയ യൂണിഫോം ആക്കി മാറ്റുമ്പോൾ എല്ലാ രക്ഷകർത്താക്കളോടും ഇവർ അനുവാദം വാങ്ങാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ചൂടുകാലത്ത് സോക്സ്, ഷൂസ്, ടൈ എന്നിവ ധരിക്കാൻ നിർബ്ബന്ധിക്കരുതെന്ന കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്ന തരത്തിലാണ് പുതിയ യൂണിഫോം മാറ്റം.

സൈക്കിളിൽ വരുന്ന പെൺകുട്ടികൾക്ക് ചുരിദാർ ഏറ്റവും നല്ല യൂണിഫോം ആണെന്നിരിക്കെ, മുട്ടറ്റം വരെയുള്ള പാവാട മതിയെന്ന് പി.ടി.എ പ്രസിഡന്റ് എടുത്ത തീരുമാനം പിൻവലിക്കണമെന്നാണ് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. ഒരു ജോഡി യൂണിഫോം വാങ്ങണമെങ്കിൽ പാവാടയും സോക്സും, ഷൂസും, ഉടുപ്പും, ടൈയും പിന്നെയൊരു ഓവർക്കോട്ടും ഒക്കെയായി ഏകദേശം 5000 രൂപയ്ക്ക അടുത്ത് ചെലവ് വരും. രണ്ട് ജോഡിയെങ്കിലും കുറഞ്ഞത് വേണ്ടി വരുമ്പോൾ 10000 രൂപയാകും. ഇങ്ങനെയുള്ള സാഹചര്യത്തിൽ സാധാരണക്കാരൻ ഒരു അധ്യയന വർഷം വിദ്യാർത്ഥികളെ സ്‌ക്കൂളിലയയ്ക്കാൻ നല്ലൊരു തുക തന്നെ കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് കെ.എസ്.യു ഉപരോധം നടത്തിയത്.

ഉപരോധത്തെ തുടർന്ന് കെ.എസ്.യു പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ യൂണിഫോമിൽ മാറ്റം വരുത്താൻ സ്‌കൂൾ അധികൃതർ തയ്യാറാകുകയായിരുന്നു. ഉപരോധത്തിൽ നേതാക്കളായ ഷംനാദ് ഷാജഹാൻ,താഹിർ,അജ്മൽ കരുനാഗപ്പള്ളി,അൽത്താഫ് ഹുസൈൻ,ആദിൽ നിസാർ,ഫഹദ് തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP