Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

കരുണ സംഗീത നിശ വൻനഷ്ടത്തിലായിരുന്നുവെന്ന് ആഷിഖ് അബുവും കൂട്ടരും വാദിച്ചോട്ടെ! വിശ്വസിക്കാൻ ആളെ കിട്ടുമോ? സ്‌റ്റേഡിയത്തിൽ സീറ്റൊന്നും കാലിയായി കിടന്നിട്ടില്ല; 5000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ടിക്കറ്റ് നിരക്ക് അനുസരിച്ച് വൻതുക തന്നെ കിട്ടിക്കാണണം; കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ്എഎസ്.നവാസ് തുറന്നടിച്ചതോടെ വെട്ടിലാകുന്നത് സംഘാടകർ; സ്‌റ്റേഡിയം സൗജന്യമായി നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടില്ലെന്നും നവാസ് മറുനാടനോട്

കരുണ സംഗീത നിശ വൻനഷ്ടത്തിലായിരുന്നുവെന്ന് ആഷിഖ് അബുവും കൂട്ടരും വാദിച്ചോട്ടെ! വിശ്വസിക്കാൻ ആളെ കിട്ടുമോ? സ്‌റ്റേഡിയത്തിൽ സീറ്റൊന്നും കാലിയായി കിടന്നിട്ടില്ല; 5000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ടിക്കറ്റ് നിരക്ക് അനുസരിച്ച് വൻതുക തന്നെ കിട്ടിക്കാണണം; കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ്എഎസ്.നവാസ് തുറന്നടിച്ചതോടെ വെട്ടിലാകുന്നത് സംഘാടകർ; സ്‌റ്റേഡിയം സൗജന്യമായി നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടില്ലെന്നും നവാസ് മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: സ്റ്റേഡിയത്തിൽ സീറ്റുകൾ ഒന്നും കാലിയായി കിടന്നിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി കൊച്ചി റീജിയണൽ സ്പോർട്‌സ് സെന്റർ സെക്രട്ടറി എസ്എഎസ് നവാസ്. പരിപാടി കാണുവാൻ താനും ഉണ്ടായിരുന്നു എന്നും മികച്ച സംഗീത നിശയായിരുന്നു എന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതോടെ പരിപാടി നഷ്ടത്തിലായിരുന്നു എന്ന് വാദിക്കുന്ന നടത്തിപ്പുകാർക്ക് വൻ തിരിച്ചടിയാണ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. ഏകദേശം കുറഞ്ഞത് 5000 പേർക്ക് ഇരിക്കാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ട്. ഒരു സീറ്റും കാലിയാകാത്ത സാഹചര്യത്തിൽ പ്രവേശന ടിക്കറ്റിന്റെ നിരക്ക് അനുസരിച്ച് വലിയ തുക തന്നെ ലഭിച്ചിട്ടുണ്ട് എന്ന് ഇതോടെ വ്യക്തമാകുകയാണ്.

ദിവസം ഒന്നര ലക്ഷം രൂപയും ടാക്സും ഉൾപ്പെടെ വാടക വാങ്ങുന്ന സ്റ്റേഡിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനാണ് എന്ന് കത്തിൽ സൂചിപ്പിച്ചതിനെ തുടർന്നാണ് സൗജന്യമായി നൽകിയത്. 29 മുതൽ നാലുദിവസത്തേക്കായിരുന്നു ബുക്ക് ചെയ്തത്. 6 ലക്ഷം രൂപയും ടാക്സും ആണ് ഇവർക്ക് പരിപാടി നടത്താൻ കൊടുത്തതിൽ നഷ്ടം സംഭവിച്ചത്. പറഞ്ഞ് 'കരുണ' എന്ന സംഗീത പരിപാടി നടത്തിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വാക്ക് പാലിച്ചില്ലാ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. റീജിയണൽ സ്പോർട്സ് സെന്ററിനെ പരിപാടിയിൽ സംയുക്ത പങ്കാളികളാക്കുകയാണ് എന്നറിയിക്കുകയും ചെയ്തു. നല്ല ഉദ്ദേശത്തിനാണല്ലോ പരിപാടി നടത്തുന്നത് എന്ന് കരുതിയാണ് സ്റ്റേഡിയം സംഗീത പരിപാടിക്കായി സൗജന്യമായി നൽകിയതെന്നും എസ്എഎസ് നവാസ് വ്യക്തമാക്കി.

അതേസമയം, സ്റ്റേഡിയം സൗജന്യമായി നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എഎസ് നവാസ് വിശദീകരിക്കുന്നു. ഇങ്ങനെ ഒരു പരിപാടിക്ക് വേദി നൽകാനാകുമോ എന്ന് പരിശോധിക്കാനും നിയമപ്രകാരം വേണ്ടത് ചെയ്യാനുമാണ് കളക്ടർ ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആകെ നാല് കത്തുകളാണ് റീജ്യണൽ സ്പോർട്സ് സെന്ററിന്റെ മാനേജിങ് കമ്മിറ്റിക്ക് കിട്ടിയത്. പിന്നീട് ഇത് പരിശോധിച്ച കമ്മിറ്റിയാണ് സ്റ്റേഡിയം സൗജന്യമായി നൽകാൻ തീരുമാനിച്ചത് - എസ്എഎസ് നവാസ് അറിയിച്ചു.

എന്നാൽ പിന്നീട് പല തവണ ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ എന്ന് റീജിണൽ സ്പോർട്സ് സെന്റർ അന്വേഷിച്ചു എന്ന് നവാസ് പറയുന്നു. പണം കൈമാറിയോ എന്നറിയാൻ കത്തയച്ചു. എന്നിട്ടും മറുപടി നൽകിയില്ല. പിന്നീട് സംഘാടകർ സാമൂഹ്യമാധ്യമങ്ങളിൽ പുറത്തുവിട്ട ഡിമാന്റ് ഡ്രാഫ്റ്റ് കണ്ട ശേഷമാണ് പണം കൈമാറിയ കാര്യം അറിഞ്ഞതെന്നും നവാസ് പറയുന്നു. പണം നൽകിയതിനാൽ ഈ പരിപാടിയുടെ ഫയൽ ക്ലോസ് ചെയ്തു.

അതേ സമയം റീജിയണൽ സ്പോർട്സ് സെന്റർ ചെയർമാനായ ജില്ലാ കളക്ടർ പൊലീസിന് ഇത് സംബന്ധിച്ച് പരാതി നൽകി. പരിപാടിയുടെ രക്ഷാധികാരിയായി തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ കളക്ടർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മ്യൂസ്‌ക് ഫൗണ്ടേഷൻ ഭാരവാഹിയായ സംഗീത സംവിധായകൻ ബിജിബാലിന് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു. ഇനിയും ഇതാവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഉഗ്രശാസനയും നൽകി. കളക്ടറുടെ പരാതിയിൽ കമ്മീഷ്ണറുടെ നിർദ്ദേശാനുസരണം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇന്ന് റീജിയണൽ സ്പോർട്സ് സെന്ററിലെത്തി രേഖകൾ പരിശോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP