Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം

തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം

തിരുവനന്തപുരം: ജയിൽ എഡിജിപി ആർ ശ്രീലേഖയും അടിയറവു പറഞ്ഞതോടെ കാരണവർ വധക്കേസിലെ പ്രതി ഷെറിൻ വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തി. മൊബൈൽ ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഷെറിനെ ജയിൽ മാറ്റണമെന്ന് പരാതിപ്പെട്ട സൂപ്രണ്ട് ഒ വി വല്ലിയെക്കൊണ്ട് റിപ്പോർട്ട് തിരുത്തിയെഴുതിച്ചാണ് ഷെറിനെ രഹസ്യമായി അട്ടക്കുളങ്ങരയിലേക്ക് തിരിച്ചെത്തിച്ചത്. ഷെറിന്റെ സൗന്ദര്യം ജയിലിലെ ഉന്നതരെ വശീകരിച്ചതിന്റെ സമ്മർദത്തിൽ മേധാവി ആർ ശ്രീലേഖയ്ക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.

ഇന്നു രാവിലെയാണ് വിയ്യൂരിൽനിന്നു രഹസ്യമായി ഷെറിനെ അട്ടക്കുളങ്ങരയിൽ തിരികെ എത്തിച്ചത്. ഡിഐജി റാങ്കിലുള്ള ജയിൽ ഓഫീസറുടെ സമ്മർദമാണ് ഷെറിന്റെ മടക്കത്തിന് വഴിയൊരുക്കിയത്. ഇതിനായി, ഷെറിനെ മാറ്റുന്നതിൽ എതിർപ്പില്ലെന്നു ഈ ഓഫീസർ സൂപ്രണ്ട് വല്ലിയിൽനിന്ന് റിപ്പോർട്ടു വാങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. വിയ്യൂർ ജയിലിലും മൊബൈൽ ഫോൺ ഉപയോഗിക്കുകയും വാർഡന്മാരെ ഭീഷണിപ്പെടുത്തകയും ചെയ്തതിനാൽ ജീവനക്കാർ ഷെറിയെ കൊണ്ടു പൊറുതി മുട്ടി ഇരിക്കുകയായിരുന്നു. ഇതിനിടെ ജയിൽ ഉന്നതന്റെ പിന്തുണയോടെ ഷെറിൻ ജയിൽ മാറ്റത്തിന് സുപ്രണ്ടിന് അപേക്ഷ നൽകി. ഈ അപേക്ഷ മിന്നൽ വേഗത്തിൽ ജയിൽ ആസ്ഥാനത്ത് എത്തുകയും ജയിൽ മേധാവി വിശദമായ റിപ്പോർട്ട് ആവിശ്യപ്പെടുകയും ചെയ്തു. അതീവ രഹസ്യമായി തന്നെ റിപ്പോർട്ട് ജയിൽ ആസ്ഥാനത്ത് ലഭിക്കുകയും ചെയ്ിതു.

ഇതിന് ചുക്കാൻ പിടിച്ചത് സോളാർ കേസ് പ്രതി സരിത എസ് നായരുടെ മൊഴി തിരുത്തിയെന്ന് ആക്ഷേപം കേട്ട ഐ ജി ഗോപകുമാറും തിരുവനന്തപുരത്തെ തന്നെ ഒരു ജയിൽ ഡി ഐ ജിയും മാണ്. വിയ്യൂർ ജിയിലിന്റെ ചുമതലക്കാരനായ ഉത്തര മേഖല ഡി ഐ ജി ശിവദാസ് കെ തൈപറമ്പിൽ പോലും ഷെറിനെ മാറ്റാനുള്ള ഉത്തരവ് ഇറങ്ങിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ശിക്ഷണ നടപടിയുടെ ഭാഗമായാണ് ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്.

അതു കൊണ്ട് തന്നെ ഷെറിനെ ഇനി മാറ്റാവുന്നത് കണ്ണൂർ സെന്ററൽ ജയിലിലേക്ക് മാത്രമാണ്. ഇക്കാര്യം ജയിൽ മേധാവിയിൽ നിന്നു മറച്ചുവെച്ച് ഐ ജിയും കൂട്ടരും അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ ഷെറിനെതിരെ വിവിധ കാലങ്ങളിലായി അട്ടകുളങ്ങരയിൽ നിന്നും വിയ്യൂരിൽ നിന്നും ലഭിച്ച വിവിധ റിപ്പോർട്ടുകളു പരാതികളും ജയിൽ ആസ്ഥാനത്ത് നിന്നും അപ്രത്യക്ഷമായി.

വിയ്യൂർ ജയിലിൽ ഷെറിന് പരിചാരകരായി തടവുകാർ പ്രവർത്തിക്കുന്നതും ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാർലർ ആക്കിയതും നേരത്തെ വിവാദമായിരുന്നു. ഷെറിന്റെ വസ്ത്രങ്ങൾ അലക്കൽ, ഷെറിന്റെ ടേൺ വരുമ്പോൾ സെല്ലും ടോയ്ലറ്റും വൃത്തിയാക്കൽ, ഇതായിരുന്നു വിയ്യൂർ ജയിലിലെ പരിചാരകമാരുടെ ജോലി. അട്ടകുളങ്ങരയിലും ഷെറിൻ പരിചാരകമാരെ നിയോഗിക്കും. ഷെറിന്റെ അടുപ്പക്കാരനായ ഉന്നത ഉദ്യോഗസ്ഥന്റെ നിയന്ത്രണ പരിധിയിലാണ് അട്ടകുളങ്ങര ജയിൽ അതുകൊണ്ട് തന്നെ സ്വർഗ തുല്യമായ ജീവിതം കാരണവർ വധക്കേസ് പ്രതിക്ക് ഇവിടെ പ്രതീക്ഷിക്കാം .

കൈ കാലുകളിൽ ക്യൂട്ടെക്സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലിൽ നിന്നും നൽകുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമായിരുന്നു. തിരുവനന്തപുരം സെന്ററൽ ജയിലിൽ നിർമ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാർ കുളിക്കുമ്പോൾ ഷെറിന് മാത്രമായി ലെക്സോ, ഡോവോ ഉണ്ടാകും. ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിൻ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവശ്യമുള്ള സാധനങ്ങൾ ഷെറിന് എത്തിക്കാനായി സന്ദർശകർ എത്താറുണ്ടന്നെതാണ് പരസ്യമായ രഹസ്യം.

കുളി കഴിഞ്ഞാൽ ഫെയർ ആൻഡ് ലൗവ്ലിയും യാർഡ്ലി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും വിയ്യൂരിൽ ജയിലധികൃതർ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഷെറിന് വെയിൽ കൊള്ളാൻ പാടില്ലന്ന ജയിൽ ഡോക്ടറുടെ കുറിപ്പടിയുടെ പിൻബലത്തിലത്തിലായിരുന്നു. ഒരു ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ശുപാർശ പ്രകാരം ഷെറിന് വിയ്യൂർ ജയിലിൽ നല്കിയിരിക്കുന്ന ജോലി അടുക്കളിയിലെ സഹായി എന്നതാണ്. എന്നാൽ അടുക്കളയിൽ എത്താറുണ്ടെങ്കിലും സഹായിയുടെ ജോലി ഷെറിൻ ചെയ്യാറില്ലയായിരുന്നു.

പാത്രം കഴുകൽ , പച്ചക്കറി അരിയിൽ, ഇതൊക്കെയാണ് സഹായിയുടെ ജോലി. ജയിലിലെ അടുക്കളയാണ് ഷെറിന്റെ ഫോൺ വിളി കേന്ദ്രം ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്ന വാർഡന്മാർക്കുള്ള ഉപഹാരം വീട്ടിലെത്തിക്കാനുള്ള ശേഷിയും ആൾ ബലവും ഷെറിനുണ്ടെന്നാണ് ചില വാർഡന്മാരിൽ നിന്നറിഞ്ഞത്. .മൂന്ന് മാസം മുൻപ് ഷെറിനെ മൊബൈലിൽ സംസാരിക്കാൻ സഹായിച്ച മൂന്ന് വനിത വാർഡന്മാരെ കയ്യോടെ പിടികൂടിയെങ്കിലും ജയിൽ വകുപ്പിലെ ഉന്നതന്റെ ഇടപടൽ കാരണം നടപടിയൊന്നും ഉണ്ടായില്ല..

ഷെറിൻ പരോളിൽ ഇറങ്ങുമ്പോഴൊക്കെ ജയിൽ വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടന്നും വിവരമുണ്ട്. ഒന്നര മാസം മുൻപ് പരോളിൽ ഇറങ്ങിയപ്പോഴും ഷെറിൻ ഇദ്ദേഹത്തെ തിരുവനന്തപുരത്ത് വന്നു കണ്ടിരുന്നു. ജയിലിലെ സ്ഥിരം പ്രശ്നക്കാരിയാണെങ്കിലും ഷെറിന് പരോൾ അനുവദിക്കുന്ന കാര്യത്തിൽ അധികൃതർ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ല. കിട്ടുന്ന ഗാന്ധി തലയുടെ എണ്ണം കൂടുമ്പോൾ സൽസ്വാഭാവി പട്ടികയിൽ ഷെറിനും ഇടം പിടിക്കാറുണ്ട്. ചട്ട വിരുദ്ധമായി ഷെറിൻ ഇതുവരെ പതിനൊന്ന് തവണ പരോൾ നേടി.

ജീവപര്യന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട ഇവർ ശിക്ഷാകാലാവധി തുടങ്ങി ഒന്നര വർഷം പിന്നിട്ടപ്പോൾത്തന്നെ പരോൾ നേടിത്തുടങ്ങി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 392 മുതൽ 402 വരെ വകുപ്പുകൾക്ക് ശിക്ഷിക്കപ്പെട്ടവർക്ക് പരോളിന് അർഹതയില്ലെന്നാണ് ജയിൽ ആസ്ഥാനത്ത് നിന്നറിയുന്നത്. ഷെറിൻ 394ാം വകുപ്പുപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. കവർച്ചയ്ക്കുവേണ്ടി മാരകമായ മുറിവേൽപ്പിക്കുക എന്നതാണ് 394 പ്രകാരമുള്ള കുറ്റം. 10 വർഷംവരെ പരമാവധി തടവു കിട്ടാവുന്ന കുറ്റമാണിത്. 302 വകുപ്പിനോടൊപ്പമാണ് 394 പോലുള്ള വകുപ്പുകൾ ചേർത്തതെങ്കിൽ ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ശേഷമേ പരോളിന് അർഹതയുള്ളൂ എന്നും ചട്ടത്തിൽ പറയുന്നു.

2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. 2012 മാർച്ച് 3ന് ഷെറിന് ആദ്യ പരോൾ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിൽ വെച്ചുമാത്രം ഇവർ എട്ടു തവണ പരോൾ നേടിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം അടിയന്തര പരോളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP