Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മംഗളുരുവിൽ സംഘർഷങ്ങൾ ആസൂത്രണം ചെയ്തത് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമെന്ന് പൊലീസ് റിപ്പോർട്ട്; സംഘടനയെ നിരോധിക്കാൻ ഒരുങ്ങി കർണാടക സർക്കാർ; 'കശ്മീരിലേതിന് സമാനമായ അക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കും' എന്ന് ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ; ഉത്തർപ്രദേശിലെ ആക്രമണങ്ങൾക്ക് പിന്നിലും പോപ്പുലർ ഫ്രണ്ടിന് പങ്കെന്ന റിപ്പോർട്ടോടെ കേന്ദ്രസർക്കാരും നിരോധന അനുകൂല നിലപാടിലേക്ക്

മംഗളുരുവിൽ സംഘർഷങ്ങൾ ആസൂത്രണം ചെയ്തത് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമെന്ന് പൊലീസ് റിപ്പോർട്ട്; സംഘടനയെ നിരോധിക്കാൻ ഒരുങ്ങി കർണാടക സർക്കാർ; 'കശ്മീരിലേതിന് സമാനമായ അക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കും' എന്ന് ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ; ഉത്തർപ്രദേശിലെ ആക്രമണങ്ങൾക്ക് പിന്നിലും പോപ്പുലർ ഫ്രണ്ടിന് പങ്കെന്ന റിപ്പോർട്ടോടെ കേന്ദ്രസർക്കാരും നിരോധന അനുകൂല നിലപാടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളുരുവിൽ നടന്ന ആസൂത്രിത ആക്രമണങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പങ്കുണ്ടെന്ന പൊലീസ് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സംഘടിതമായ ആക്രമണം നടത്തിയതാണ് പൊലീസ് വെടിവെപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ റിപ്പോർട്ടുകളുടെ സാഹചര്യത്തിൽ കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. ബിജെപിക്കുള്ളിൽ ഈ ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലും മന്ത്രിമാരും സമാന നിലപാടെടുത്തു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നടന്ന സംഘർഷങ്ങളിൽ ഈ രണ്ട് സംഘടനകൾക്കും ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻകുമാർ കട്ടീലും മന്ത്രിമാരും ഈ നിലപാട് പരസ്യമായി പ്രഖ്യാപിച്ചു. 'കശ്മീരിലേതിന് സമാനമായ അക്രമമാണ് മംഗളൂരുവിൽ പൊലീസിന് നേരെയുണ്ടായത്. ഇതിന് പിന്നിൽ എസ്ഡിപിഐയാണ്. അതിനാൽ ഈ സംഘടനകളെ നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കും,' എന്നായിരുന്നു നളിൻകുമാർ കട്ടീൽ പറഞ്ഞത്.

മന്ത്രിമാരായ എസ് സുരേഷ്‌കുമാറും സിടി രവിയും സമാനമായ നിലപാട് ആവർത്തിച്ചു. പരിഷ്‌കൃതമായ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഘടനയാണ് എസ്ഡിപിഐയെന്ന് മന്ത്രി സുരേഷ്‌കുമാർ പറഞ്ഞു. അതിനാൽ സർക്കാർ ഇതിനെ നിരോധിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. മൈസൂരു, മംഗളൂരു മേഖലയിൽ എസ്ഡിപിഐയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. അതിനാൽ തന്നെ ഇവരെ നിരോധിച്ചാൽ ശക്തമായ പ്രതിഷേധം ഉയർന്നുവരാൻ സാധ്യതയുണ്ട്. കോൺഗ്രസിന്റെ മൈസൂരു എംഎൽഎ തൻവീർ സേട്ടിന്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ചത് എസ്ഡിപിഐയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐയെ നിരോധിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.

അതേസമയം ഉത്തർപ്രദേശിലെ പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ ആക്രമണത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ തലത്തിലും പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട. പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തു നടന്ന അക്രമപ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതും പിന്നിൽ പ്രവർത്തിച്ചതും പോപ്പുലർ ഫ്രണ്ടാണെന്നു വിവിധ സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമഭേദഗതിക്കെതിരേ വ്യാപകമായി ദേശവിരുദ്ധ പ്രവർത്തനത്തിനാണ് പോപ്പുലർ ഫ്രണ്ട് ഒത്താശ ചെയ്തത്. ഇതിനാൽ, ഇത്തരത്തിലുള്ള എല്ലാ കേസുകളും എൻഐഎ അന്വേഷിക്കാനാണ് നിർദ്ദേശമുണ്ട്.

സംഘടനയെ നിരോധിക്കും മുൻപ് കൃത്യമായ തെളിവുകൾ ലഭ്യമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. ഇതിനുള്ള തെളിവുകൾ ശേഖരിക്കാനാണ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. നേരത്തെ ഝാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഉത്തർ പ്രദേശിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമമാണ് പോപ്പുലർ ഫ്രണ്ട് നടത്തിയത്. സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുപിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP