Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

അടിച്ച അതേ നാണയത്തിൽ തിരിച്ചടിച്ചു; പിടിച്ചിട്ട കേരളത്തിന്റെ കെഎസ്ആർടിസി ബസുകൾ വിട്ടയച്ച് തടിയൂരി കർണാടക; നടപടി കർണാടക ബസുകളിൽ പരിശോധന വ്യാപകമാക്കിയതോടെ; ബസുകൾ കർണാടകയിൽ പിടിച്ചിട്ടത് ചട്ടം ലംഘിച്ച് സ്‌കാനിയ ബസ്സിൽ പരസ്യം പതിച്ചെന്ന് കാണിച്ച്; കർണാടകയിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവെന്ന് എകെ ശശീന്ദ്രൻ; മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലന്നും ഗതാഗത മന്ത്രിയുടെ ഉറപ്പ്

അടിച്ച അതേ നാണയത്തിൽ തിരിച്ചടിച്ചു; പിടിച്ചിട്ട കേരളത്തിന്റെ കെഎസ്ആർടിസി ബസുകൾ വിട്ടയച്ച് തടിയൂരി കർണാടക; നടപടി കർണാടക ബസുകളിൽ പരിശോധന വ്യാപകമാക്കിയതോടെ; ബസുകൾ കർണാടകയിൽ പിടിച്ചിട്ടത് ചട്ടം ലംഘിച്ച് സ്‌കാനിയ ബസ്സിൽ പരസ്യം പതിച്ചെന്ന് കാണിച്ച്; കർണാടകയിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവെന്ന് എകെ ശശീന്ദ്രൻ; മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലന്നും ഗതാഗത മന്ത്രിയുടെ ഉറപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അടിച്ച അതേ നാണയത്തിൽ തിരിച്ചടിച്ച് കേരള സർക്കാർ. കേരളത്തിന്റെ സമ്മർദ്ദം ശക്തമായതോടെ ബസുകൾ വിട്ടുനൽകി തടിയൂരി കർണാടക ഗതാഗതവകുപ്പ്. ബംഗളൂരുവിൽ കർണാടക മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത കേരളത്തിന്റെ കെഎസ്ആർടിസി ബസ്സുകളാണ് വിട്ടയച്ചത്. കോട്ടയത്തുനിന്നും കോഴിക്കോട്ടുനിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആർടിഒ പിടിച്ചെടുത്ത് ഗാരേജിലിട്ടത്. ചട്ടം ലംഘിച്ച് സ്‌കാനിയ ബസ്സിൽ പരസ്യം പതിച്ചെന്നാരോപിച്ചാണ് ബസ് പിടിച്ചെടുത്തത്. പലതവണ കേരളം ആവശ്യപ്പെട്ടിട്ടും കർണാടകം ബസ് വിട്ടുനൽകാൻ കൂട്ടാക്കിയില്ല.

ബംഗളുരുവിൽ കേരളത്തിന്റെ കെഎസ്ആർടിസി ബസ്സുകൾ പിടിച്ചെടുത്ത് കർണാടക ഗതാഗത വകുപ്പിന്റെ നട കോട്ടയത്ത് നിന്നും കോഴിക്കോട്ട് നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആർടിഒ പിടിച്ചെടുത്ത് ഗാരേജിലിട്ടത്. പല തവണ കേരളം ആവശ്യപ്പെട്ടിട്ടും കർണാടകം ബസ്സ് വിട്ടുനൽകിയില്ല. ഒടുവിൽ കേരളം കർണാടക ബസ്സുകളിൽ വ്യാപക പരിശോധന തുടങ്ങിയതോടെ കർണാടകം വൈകിട്ടോടെ ബസ്സുകൾ വിട്ടു നൽകി തടിയൂരുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ ബംഗളുരുവിലെത്തിയ ബസ്സുകളാണ് ചന്ദാപുര ആർടിഒ പിടിച്ചെടുത്തത്. സ്‌കാനിയ ബസ്സുകൾക്ക് മേൽ പരസ്യം പതിക്കുന്നത് ചട്ടവിരുദ്ധമാണെന്നും, ഇത് പെർമിറ്റിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പല തവണ കേരളം ആവശ്യപ്പെട്ടിട്ടും ബസ്സ് വിട്ടു നൽകാൻ കർണാടക ഗതാഗത വകുപ്പ് തയ്യാറായില്ല. ഞായറാഴ്ച വൈകിട്ട് 9.30-ന് തിരികെ വരേണ്ടിയിരുന്ന ബസ്സുകളായിരുന്നു ഇത് രണ്ടും. രണ്ട് ബസ്സുകളിലും ബുക്കിംഗുമുണ്ടായിരുന്നു.

വൈകിട്ടോടെ ഗതാഗതകമ്മീഷണർ കർണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഫലമുണ്ടായില്ല. തുടർന്ന് കേരളത്തിലേക്ക് എത്തിയ കർണാടക ആർടിസി ബസ്സുകളിൽ സംസ്ഥാന ഗതാഗത വകുപ്പ് പരിശോധന തുടങ്ങി. കർണാടക ആർടിസിയുടെ 7 ബസ്സുകൾ കേരളത്തിലെ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഗതാഗതമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.

കേരളം സമ്മർദ്ദം കടുപ്പിച്ചതോടെ കർണാടകം വഴങ്ങി. കർണാടക അഡീഷണൽ ട്രാൻസ്‌പോർട്ട് സെക്രട്ടറി നേരിട്ട് ബസ്സുകൾ വിട്ടു നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു. ഒടുവിൽ ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വൈകിട്ട് 9.30-യ്ക്ക് തന്നെ ബസ്സുകൾ കേരളത്തിലേക്ക് പുറപ്പെടുകയും ചെയ്തു.

അതേസമയം ബസ്സുകൾ പിടിച്ചെടുത്ത സംഭവം കർണാടകത്തിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് എന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ പരസ്പര ധാരണയോടെ മുന്നോട്ട് പോവും.മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലന്ന് മന്ത്രി പറഞ്ഞു.കെഎസ്ആർടിസി വാടകക്കെടുക്കുന്ന വാഹനങ്ങൾ വ്യവസ്ഥകൾ പാലിക്കാതെയാണോ സർവ്വീസ് നടത്തുന്നത് എന്ന് പരിശോധിക്കുമെന്നും വാടകക്കെടുത്ത വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാതിരുന്നത് മനഃപൂർവ്വമായ വീഴ്ചയല്ല അശ്രദ്ധ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് 9.30-ന് തിരികെ വരേണ്ടിയിരുന്ന ബസ്സുകളായിരുന്നു കർണാടക പൊലീസ് പിടിച്ചിട്ടത്. രണ്ട് ബസ്സുകളിലും ബുക്കിങ്ങുമുണ്ടായിരുന്നു. വൈകിട്ടോടെ ഗതാഗത കമ്മീഷണർ കർണാടക ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എന്നാൽ ചർച്ച ഫലം കാണാത്തതിനെ തുടർന്ന് കേരളത്തിലേക്ക് എത്തിയ കർണാടക ആർടിസി ബസ്സുകളിൽ സംസ്ഥാന ഗതാഗത വകുപ്പ് പരിശോധന കടുപ്പിച്ചു. ഇതോടെ കർണാടക അഡീഷണൽ ട്രാൻസ്‌പോർട്ട് സെക്രട്ടറി നേരിട്ട് ബസ്സുകൾ വിട്ടു നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP