Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആയിരക്കണക്കിനു നഴ്‌സിങ് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കി ഇന്ത്യൻ നഴ്‌സിങ് കൗൺസിലും കർണാടക നഴ്‌സിങ് കൗൺസിലും അധികാര തർക്കം തുടരുന്നു; ദേശീയ,സംസ്ഥാന കൗൺസിലുകൾ കച്ചവട താൽപര്യത്തോടെ പ്രവർത്തിക്കുമ്പോൾ അംഗീകാരം ഇല്ലാതായതിൽ അന്തർദേശീയ നിലവാരമുള്ള കോളജുകളും

ആയിരക്കണക്കിനു നഴ്‌സിങ് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കി ഇന്ത്യൻ നഴ്‌സിങ് കൗൺസിലും കർണാടക നഴ്‌സിങ് കൗൺസിലും അധികാര തർക്കം തുടരുന്നു; ദേശീയ,സംസ്ഥാന കൗൺസിലുകൾ കച്ചവട താൽപര്യത്തോടെ പ്രവർത്തിക്കുമ്പോൾ അംഗീകാരം ഇല്ലാതായതിൽ അന്തർദേശീയ നിലവാരമുള്ള കോളജുകളും

രഞ്ജിത് ബാബു

മംഗളൂരു: ഇന്ത്യൻ നഴ്സിങ് കൗൺസിലും കർണ്ണാടക നഴ്സിങ് കൗൺസിലും തമ്മിലുള്ള അധികാര തർക്കമാണ് ആയിരക്കണക്കിന് മലയാളി നഴ്സിങ് വിദ്യാർത്ഥികൾക്ക് പ്രഹരമായത്. കാലിത്തൊഴുത്തിന് സമാനമായ നഴ്സിങ് കോളേജുകൾ നാളിതുവരെ കർണ്ണാടകത്തിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അത്തരം കോളേജുകൾക്കു പോലും കഴിഞ്ഞ വർഷം വരെ ഐ.എൻ.സി. അംഗീകാരം നൽകിയിരുന്നു.

എന്നാൽ രാജ്യത്ത് തന്നെ മികച്ച നിലവാരമുള്ള മെഡിക്കൽ കോളേജുകൾക്കൊപ്പമുള്ള നഴ്സിങ് കോളേജുകൾക്കു പോലും ഇത്തവണ അംഗീകാരം മരവിപ്പിച്ചിരിക്കയാണ്. ഇതിനു പിന്നിൽ ഏറെ ദുരൂഹതകളുമുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിലിലെ ചിലരെ കാലാകാലങ്ങളിൽ കോഴ നൽകി തൃപ്തിപ്പെടുത്തി അംഗീകാരം നേടുന്ന പതിവും ഈ രംഗത്തുണ്ട്. ഭീമമായ തുകയാണ് നഴ്സിങ് കോളേജുകൾക്ക് അംഗീകാരത്തിനായി ചിലവഴിക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ കർണ്ണാടക നഴ്സിങ് കൗൺസിൽ കർണ്ണാടകത്തിൽ ജോലി ചെയ്യുന്നതിന് ദേശീയ കൗൺസിലിന്റെ അംഗീകാരം വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു.

എന്നാൽ ഒരു കോളേജിൽ എത്ര കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടെന്നും ലാബ് സൗകര്യം എങ്ങിനെയെന്നും പരിശോധിക്കേണ്ട അധികാരം ദേശീയ കൗൺസിലിന് ഉണ്ടെന്നാണ് അവരുടെ നിലപാട്. ഫലത്തിൽ സംസ്ഥാന ദേശീയ കൗൺസിലുകളുടെ കച്ചവട ലക്ഷ്യമാണ് മലയാളികൾ അടക്കമുള്ള അന്യ സംസ്ഥാനക്കാരുടെ പ്രതീക്ഷക്ക് വിരാമമിടുന്നത്. പ്രശസ്തമായതും ദേശീയ അന്തർദേശീയ നിലവാരവുമുള്ള ഉന്നത മെഡിക്കൽ കോളേജുകളിലെ നഴ്സിങ് കോഴ്സുകൾക്കും അംഗീകാരം ഇല്ലാതായിരിക്കയാണ്.

എന്നാൽ നഴ്സിങ് വിദ്യാർത്ഥികളെ ഒരു തരത്തിലും ഈ പ്രശ്നം ബാധിക്കില്ലെന്ന് കർണ്ണാടക നഴ്സിങ് കൗൺസിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രശ്നം ഗൗരവം തന്നെയാണ്. പ്രത്യേകിച്ചും മലയാളി വിദ്യാർത്ഥികളെ സംബന്ധിച്ച്. മലയാളി വിദ്യാർത്ഥികൾ പഠന ശേഷം തൊഴിൽ തേടി പോകുന്നത് ഭൂരിഭാഗവും കേരളത്തിനു പുറത്തും വിദേശങ്ങളിലുമാണ്. അതിനാൽ കേവലം കർണ്ണാടക നഴ്സിങ് കൗൺസിലിന്റെ അംഗീകാരം മാത്രമായാൽ കർണ്ണാടകത്തിന് പുറത്ത് പോയി ജോലി തേടാനാവില്ല. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമില്ലെങ്കിൽ കേരളത്തിലായാൽ പോലും മലയാളി വിദ്യാർത്ഥികൾ അത് യോഗ്യതയായി പരിഗണിക്കപ്പെടാനിടയില്ല.

കർണ്ണാടകത്തിലെ അമ്പതിലേറെ വരുന്ന പ്രശസ്തമായ നഴ്സിങ് കോളേജുകളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഈ നിലപാട് പ്രതിസന്ധി സൃഷ്ടിക്കും. നടപ്പ് വിദ്യാഭ്യാസ വർഷത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും മംഗളൂരു, മൈസൂർ, ബംഗളൂരു, ഹാസൻ, മാണ്ഡ്യ എന്നിവിടങ്ങളിലെ നഴ്സിങ് കോളേജുകളിൽ ആയിരങ്ങൾ പ്രവേശനം നേടിക്കഴിഞ്ഞു.

അതിനിടയിലാണ് ഐ.എൻ.സി. അംഗീകാരം നൽകുന്നത് നിർത്തി വച്ചത്. ഈ വിവരം പുറത്ത് വന്നതോടെ പൊതുമേഖലാ ബാങ്കുകൾ വായ്പാ നടപടികളും നിർത്തിവെക്കുമെന്നാണ് സൂചന. കാരണം ഐ.എൻ.സി. അംഗീകാരമില്ലാത്ത നഴ്സിങ് കോഴ്സുകൾക്ക് ജോലി സാധ്യത കർണ്ണാടകത്തിൽ മാത്രമായി പരിമിതപ്പെടും. അ്ത്രയേറെ പേർക്ക് ്അവിടെ അവസരവുമുണ്ടാവില്ല. അതിനാൽ വായ്പ നൽകിയാൽ തിരിച്ചടവും അസാധ്യമാണ്. അതാണ് പൊതു മേഖലാ ബാങ്കുകളെ വായ്പ നൽകുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത്.

ഐ.എൻ.സി. നിർദേശ പ്രകാരമുള്ള ചട്ടങ്ങൾ അനുസരിച്ച് സർവ്വ കലാശാലകളാണ് പരീക്ഷ നടത്തേണ്ടത്. രാജ്യത്തെ മുഴുവൻ നഴ്സിങ് കോളേജുകളുടേയും നിലവാരം ഉറപ്പു വരുത്തേണ്ട ചുമതലയും ഐ.എൻ.സിക്കാണ്. വിദ്യാർത്ഥികളുടെ യോഗ്യത നിശ്ചയിക്കേണ്ടതും ഇന്ത്യൻ നഴ്സസ് രജിസ്ട്രർ സൂക്ഷിക്കേണ്ടതും ഐ.എൻ.സി.യുടെ ചുമതലയാണ്.

സംസ്ഥാന നഴ്സിങ് കൗൺസിൽ അംഗീകരിച്ച കോളേജുകളായാലും നിലവാരവും മാനദണ്ഡവുമില്ലെങ്കിൽ അംഗീകാരം പിൻവലിക്കാൻ ഐ.എൻ.സി. ക്ക് അധികാരമുണ്ട്. അതുകൊണ്ടു തന്നെ കർണ്ണാടക നഴ്സിങ് കൗൺസിലിന്റെ അംഗീകാരം മാത്രം കൊണ്ട് കാര്യമില്ലെന്നാണ് അറിയുന്നത്. ഐ.എൻ.സി. അംഗീകരിക്കാത്ത കോളേജുകളിൽ നിന്നുള്ള യോഗ്യതകൊണ്ട് ഇന്ത്യൻ നഴ്സസ് രജിസ്ട്രറിൽ പേര് ഉൾപ്പെടുത്താതെ വരുമോ എന്ന ആശങ്കയിലാണ് മലയാളി വിദ്യാർത്ഥികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP