Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിപ്പൂർ വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം 10 ലക്ഷം വീതം; പരുക്കേറ്റവരുടെ തുടർചികിത്സയ്ക്കും സഹായം നൽകുമെന്ന് മുഖ്യമന്ത്രി; ഏത് ആശുപത്രിയിൽ വേണമെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഒരുക്കും; നാട്ടുകാരും ആരോഗ്യപ്രവർത്തകരും മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിൽ അഭിനന്ദനമെന്നും പിണറായി; പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രിയും ഗവർണറും

കരിപ്പൂർ വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം 10 ലക്ഷം വീതം; പരുക്കേറ്റവരുടെ തുടർചികിത്സയ്ക്കും സഹായം നൽകുമെന്ന് മുഖ്യമന്ത്രി; ഏത് ആശുപത്രിയിൽ വേണമെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഒരുക്കും; നാട്ടുകാരും ആരോഗ്യപ്രവർത്തകരും മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയതിൽ അഭിനന്ദനമെന്നും പിണറായി; പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രിയും ഗവർണറും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ വീതം ധന സഹായം നൽകും. പരുക്കേറ്റവരുടെ തുടർ ചികിത്സയ്ക്കും സർക്കാർ സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സന്ദർശിച്ചു.

ദൗർഭാഗ്യകരമായ സംഭവമാണ് കരിപ്പൂരിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ്മോർട്ടം എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കും. പരുക്കേറ്റവരുടെ തുടർ ചികിത്സയിലും സർക്കാരിന് ശ്രദ്ധയുണ്ട്. ഏത് ആശുപത്രിയിൽ വേണമെങ്കിലും ചികിത്സയ്ക്കു സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപകടമുണ്ടായ ഉടനെ രക്ഷാപ്രവർത്തനം സജീവമായി നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരും ആരോഗ്യപ്രവർത്തകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അതിശയകരമായ രീതിയിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഇതിൽ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായ് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചു. ഇതിനുശേഷമാണ് ഉന്നതതലയോഗം ചേർന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെയുള്ളവർ പങ്കെടുത്തു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുകൊടുക്കാൻ ആരംഭിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവായ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതിനകം കൊണ്ടുപോയി. ബാക്കിയുള്ളവരുടെയും മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് വിട്ടുകൊടുക്കും.

അപകടത്തിൽപ്പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവർ സന്ദർശിക്കുമെന്ന് സൂചനയുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, വി എസ് സുനിൽകുമാർ ,ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരാണ് സംഘത്തിലുള്ളത്. മന്ത്രിമാരായ എ സി മൊയ്തീൻ. കെ ടി ജലീൽ എന്നിവരും വിമാനത്താവളത്തിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളിലും സന്ദർശനം നടത്തി. രാത്രിമുതൽ എ സി മൊയ്തീനാണ് സർക്കാരിന് വേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കേന്ദ്രസർക്കാർ ധനസഹായം 10 ലക്ഷം വീതം

വിമാനദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസ്സാരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

നാട്ടുകാരുടെയും പ്രാദേശിയ ഭരണകൂടങ്ങളുടെയും സമയോചിതമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അപകടം നടന്നയുടൻ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലെത്തിക്കാൻ പരിശ്രമിച്ച എല്ലാവരെയും അനുമോദിക്കുന്നു. എയർ ഇന്ത്യയുടെയും രാജ്യത്തെയും ഏറ്റവും മികച്ച പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്.

വ്യോമസേനയുടെ മുൻ വൈമാനികനും, ഏറ്റവുമധികം അനുഭന പരിചയമുള്ളയാളുമാണ് വിമാനത്തിന്റെ പൈലറ്റായ ഡി വി സാഥെയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്സ് കണ്ടെത്തി. കോക്ക്പിറ്റ് വോയിസ് റിക്കോർഡറും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമായി നടക്കുകയാണ്. റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ പ്രതികരണം നടത്തൂവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വഴുക്കലിനെ തുടർന്ന് റൺവേയിൽ നിന്നും വിമാനം തെന്നിയതാണ് അപകടകാരണമെന്ന് കേന്ദ്രമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. ഉച്ചയോടെ കരിപ്പൂരിലെത്തിയ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അപകടം നടന്ന സ്ഥലം സന്ദർശിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും വ്യാമയാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അപകടത്തിൽ 18 പേർ മരിച്ചതായും, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും കേന്ദ്ര വ്യോമയാനമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP