Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കരിപ്പൂർ വിമാനാപകടം: മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി; അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി; അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

കരിപ്പൂർ വിമാനാപകടം: മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി; അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി; അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

പൈലറ്റ് അടക്കം ചിലർ മരണമടഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭ്യമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.

Stories you may Like

ഐ ജി യുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുർെന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 8330052468, 04832719493. പരിക്കേറ്റവരെ കോഴിക്കോട് മൈത്ര, ബേബി മെമോറിയൽ, മിീമ്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പ്രവേശിപിച്ചിട്ടുള്ളത്

എയർ ഇന്ത്യ എക്സ്‌പ്രസ്സ് അപകടം.
യുഎഇ ഹെൽപ്പ്‌ലൈൻ നമ്പർ

ദുബയിൽ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കൾ എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്‌സ 134 വിമാനമാണ് അപകടത്തിൽ പെട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP