Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഎഇ വാണിജ്യ മേഖലയിൽ അറിയപ്പെടുന്നത് മസാല കിങ് എന്ന പേരിൽ; പ്രവാസികളുടെ കഷ്ടപ്പാടുകൾ അറിഞ്ഞ് സഹായിക്കാൻ സന്മസസ്സും; കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷത്തിന്റെ ധനസഹായം; വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഏറെയും ജോലി നഷ്ടപ്പെട്ടവരെന്നും അവർക്കൊരു കൈത്താങ്ങാണ് ഈ തുക എന്നും ഡോ.ധനഞ്ജയ് ദത്താർ

യുഎഇ വാണിജ്യ മേഖലയിൽ അറിയപ്പെടുന്നത് മസാല കിങ് എന്ന പേരിൽ; പ്രവാസികളുടെ കഷ്ടപ്പാടുകൾ അറിഞ്ഞ് സഹായിക്കാൻ സന്മസസ്സും; കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷത്തിന്റെ ധനസഹായം; വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഏറെയും ജോലി നഷ്ടപ്പെട്ടവരെന്നും അവർക്കൊരു കൈത്താങ്ങാണ് ഈ തുക എന്നും ഡോ.ധനഞ്ജയ് ദത്താർ

കെ വി നിരഞ്ജൻ

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി. യു ഏ ഇ വാണിജ്യ മേഖലയിൽ മസാല കിങ് എന്നറിയപ്പെടുന്ന അൽ ആദിൽ ട്രേഡിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദത്താർ ആണ് സഹായവുമായി വന്നിരിക്കുന്നത്. ഇവർക്കുവേണ്ടി 20 ലക്ഷം രൂപ നീക്കിവെക്കുമെന്നും ഈ ദുർഘടഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ട ജീവന് പകരമാവില്ല ധനസഹായം. എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമാകും ഇതെന്ന് കരുതുന്നു. അപകടത്തിൽ മരിച്ചവരിൽ ഇന്ത്യൻ എയർഫോഴ്‌സ് ഓഫിസറായ ദീപക് വസന്ത് സാഠേയും ഉൾപ്പെടുന്നു. എന്റെ പിതാവ് മഹാദേവ് ദത്താറും ഇന്ത്യൻ എയർഫോഴ്‌സ് ഓഫിസറായിരുന്നു. അതിനാൽ തന്നെ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം എനിക്ക് മനസ്സിലാക്കാൻ കഴിയും. കൂടാതെ ജോലി നഷ്ടപ്പെട്ടവരാണ് വിമാനത്തിലുണ്ടായിരുന്നവരിൽ ഏറെയും. ഇവരുടെ കുടുംബങ്ങൾ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്നവരാണ്. അവരുടെ കുടുംബത്തെ ചെറിയ രീതിയിലെങ്കിലും സഹായിക്കാനാണ് ഈ തുക നൽകുന്നത്. സഹായം അർഹരായവരുടെ കൈകളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കാൻ എയർ ഇന്ത്യ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി കാരണം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി 10 ലക്ഷം ദിർഹത്തിൽ അധികം അദ്ദേഹം മുൻപ് ചിലവഴിച്ചു കഴിഞ്ഞിരുന്നു. 3800 ഓളം ഒറ്റപ്പെട്ടു പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സഹായിച്ച ഇദ്ദേഹത്തിന്റെ ഈ നീക്കത്തെ
ഇന്ത്യൻ ഗവൺമെന്ററും പ്രവാസികളുമുൾപ്പെടെ ഏറെ അഭിനന്ദിച്ചിരുന്നു. പ്രവാസികൾക്ക് യാത്ര ചെയ്യാൻ ഉള്ള എയർ ടിക്കറ്റ് മാത്രമല്ല, കോവിഡ് ടെസ്റ്റ് നടത്താൻ ഉള്ള തുകയും നൽകിയിരുന്നു. കൂടാതെ അവർക്കു വേണ്ട ഭക്ഷണ കിറ്റുകളും ക്വാറന്റീൻ സൗകര്യവും അദ്ദേഹത്തിന്റെ ചെലവിൽ തന്നെ നൽകുകയായിരുന്നു മഹാരാഷ്ട്രക്കാരനായ ഡോ. ദത്താർ ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP